നിരോധനാജ്ഞ ലംഘിച്ച സി.പി.ഐ.നേതാവ് ബിനോയ് വിശ്വത്തെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു : പൗരത്വ ബില്ലിനെതിരെ നടന്ന സമരത്തിൽ മംഗളൂരുവിൽ സിപിഐ നേതാവായ ബിനോയ് വിശ്വത്തെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി കോർപറേഷൻ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാൽ ആണ് നടപടി. കർണാടക സി.പി.ഐ സംസ്ഥാന സെക്രട്ടറിയേയും 10 പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ബർക്കെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പോലീസ് ബലപ്രയോഗം നടത്തിയെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

Read More

എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് യെ​ദി​യൂ​ര​പ്പ​യും അ​മി​ത് ഷാ​യും വ്യ​ക്ത​മാ​ക്കണം; ​ഡി.കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാറിന് താല്‍പര്യം. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം 144 പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​യെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ. എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ സർക്കാർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. പൗ​ര​ത്വ ബി​ല്ലി​നാ​യി നി​ങ്ങ​ൾ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ന്നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കാം. എ​ന്നാ​ൽ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സ്കൂ​ളു​ക​ളി​ൽ പോ​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​പ്പോ​ൾ എ​വി​ടെ​നി​ന്ന് അ​വ​ർ അ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും കാ​ണി​ക്കും. ആ​ളു​ക​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ എ​ന്തു…

Read More

മംഗളൂരു സന്ദർശിക്കാൻ സിദ്ദരാമയ്യ; എതിർത്ത് കർണാടക പോലീസ്!

ബെംഗളൂരു: മംഗളൂരു സന്ദർശിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ദരാമയ്യക്ക് കർണാടക പോലീസ് നോട്ടീസ് നല്കി. മംഗളൂരുവിലേക്കുള്ള സിദ്ദരാമയ്യയുടെ സന്ദർശനം നഗരത്തിലെ ക്രമസമാധാന നിലയെ ബാധിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. ഇത് നിരോധനാജ്ഞ ലംഘന സമരങ്ങളുടെ ആക്കം കൂട്ടിയേക്കും. പ്രതിഷേധക്കാർക്കെതിരെ പൊലീസ് മംഗളുരുവിൽ നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

Read More

യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

ബെംഗളൂരു: മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. അതേസമയം, ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്. അതിനിടെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം എല്‍ എയുമായ…

Read More

നഗരത്തിൽ പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ക്ക് പിടിവീഴും; പിഴയോടൊപ്പം ഇനി ഇതുകൂടി ചെയ്യേണ്ടി വരും!

ബെംഗളൂരു: നഗരത്തിൽ പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ക്ക് പിടിവീഴും; പിഴയോടൊപ്പം ഇനി സ്ഥലം ശുചിയാക്കുക കൂടിവേണമെന്ന് പുതിയ നിയമം. ചര്‍ച്ച് സ്ട്രീറ്റില്‍ തുപ്പിയതിന് മൂന്ന് വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഈ റോഡ് വൃത്തിയാക്കേണ്ടി വന്നു. അതിനു പുറമെ ഇവരില്‍ നിന്ന് 500 രൂപ പിഴയും ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒന്നരമണിക്കൂര്‍ ചെലവഴിച്ചാണ് പൊതുസ്ഥലം വൃത്തികേടാക്കിയവരെ കയ്യോടെ പിടികൂടിയത്. തുപ്പിയ സ്ഥലം ചൂലും വെള്ളവും ഉപയോഗിച്ച് ശുചിയാക്കിക്കുകയും ചെയ്തു.

Read More

“കേരളത്തില്‍ നിന്നെത്തിയ 50 വ്യാജമാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു” പിന്നീട് സംഭവിച്ചത്.

ബെംഗളൂരു: “കേരളത്തില്‍ നിന്നെത്തിയ 50 വ്യാജമാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു”എന്നാണ് കര്‍ണാടകയിലെ നിരവധി ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ്‌ ആയി ഇന്നലെ രാവിലെ പുറത്ത് വന്നുകൊണ്ടിരുന്നത്‌.ഇംഗ്ലീഷ് ടിവി 9, ടി വി 9 കന്നഡ,ഏഷ്യനെറ്റ്ന്യൂസ്‌ ഗ്രൂപ്പിലെ സുവര്‍ണ ന്യൂസ്‌ 24X7 അടക്കം ഈ വാര്‍ത്ത‍ നല്‍കി. ഈ വാര്‍ത്ത‍ പോലീസ് അധികാരികളില്‍ നിന്ന് ലഭിച്ചതാണ് എന്നായിരുന്നു അവരുടെ വിശദീകരണം.കേരളത്തിലെ സംഘപരിവാര്‍ അനുകൂല ചാനല്‍ ആയ “ജനം” ടി.വി.യും ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ചു. അതെ സമയം ഏഷ്യാനെറ്റ്‌ ന്യൂസ്‌,24 ന്യൂസ്‌,ന്യൂസ്‌ 18 അടക്കമുള്ള മലയാളം വാര്‍ത്ത‍ ചാനലുകള്‍…

Read More

ഡല്‍ഹിയില്‍ പ്രതിഷേധം ആക്രമണത്തിന് വഴിമാറി;അമര്‍ച്ച ചെയ്ത് പോലീസ്;മാധ്യമ പ്രവര്‍ത്തകന് പരിക്ക്.

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം ദില്ലിയില്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയില്‍ വന്‍ സംഘര്‍ഷാസ്ഥ. ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. പൊലീസിന് നേരെ കല്ലേറും നടന്നു. പ്രതിഷേധക്കാർ വൈകിട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകിട്ടോടെ പ്രതിഷേധം വീണ്ടും ശക്തമായി.പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് പോലീസിന് നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. തിരിച്ചടിച്ച പോലീസ് ജല പീരങ്കി ഉപയോഗിച്ചു,അക്രമികള്‍ ഒരു കാര്‍ കത്തിച്ചു.ഇതോടെ പോലീസ് മുന്നോട്ട് വരികയും…

Read More

മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു.

കുട്ടനാട് എം എൽ എ യും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അർബുദം ബാധിച്ച് ചികിൽസയിലായിരുന്നു.കൊച്ചിയിലെ വസതിയിൽ തന്നെയായിരുന്നു അന്ത്യം. പിണറായി സർക്കാറിൽ മന്ത്രിയായിരുന്നു.

Read More

മലയാളി മാധ്യമ പ്രവർത്തകരെക്കുറിച്ച് വ്യാജ പ്രചരണം!

ബെംഗളൂരു: വ്യാജ മാധ്യമപ്രവർത്തകരാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയതെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡില്ലെന്നുമുള്ള പ്രചാരണമാണ് മംഗളൂരു പോലീസും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയത്. കലാപമുണ്ടാക്കാൻ വന്നവരാണ് ഈ മാധ്യമപ്രവർത്തകർ എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ളത് അഞ്ച് മാധ്യമപ്രവർത്തകർ മാത്രമാണെങ്കിലും ആയുധങ്ങളുമായി അമ്പതോളം പേർ കേരളത്തിൽനിന്നെത്തി എന്ന തരത്തിലാണ് കന്നഡ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്. നിരവധി ഇടപടലുകൾ ഉണ്ടായിട്ടും പിടിയിലുള്ള മാധ്യമപ്രവർത്തകരെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ അടക്കം പിടിച്ചുവെച്ചിരിക്കുകയാണ്. ഇന്റർനെറ്റും മൊബൈൽ ഫോണും അടക്കമുള്ളവ തടഞ്ഞിരിക്കുന്നതിനാൽ മംഗളൂരുവിലെ യഥാർഥ സ്ഥിതി…

Read More

നഗരത്തിൽ ബി.എം.ടി.സി. ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം!!

ബെംഗളൂരു: നഗരത്തിൽ ബി.എം.ടി.സി. ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം!! രാവിലെ 5.45ഓടെയാണ് അക്രമണം നടന്നത്. മുഖത്തിനും കൈയ്ക്കും പൊള്ളലേറ്റ ഇന്ദിരാ ഭായിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ജേലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയ ഇന്ദിരയ്ക്ക് നേരെ ബൈക്കിലെത്തിയ അക്രമികള്‍ ആസിഡൊഴിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ബഗല്‍ഗുണ്ട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ദിര ഭായിയുടെ താമസ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ വച്ചാണ് അക്രമണം നടന്നത്.

Read More
Click Here to Follow Us