ബെംഗളുരു:കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വച്ച വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകാൻ കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി. ആഭ്യന്തരകലഹം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തിയിട്ടും സർക്കാർ താഴെ വീഴാതിരിക്കാൻ പൂഴിക്കടകൻ പയറ്റുകയാണ് കോൺഗ്രസ് – ജെഡിഎസ് നേതൃത്വങ്ങൾ. #Karnataka Chief Minister and JD(S) leader HD Kumaraswamy: I don’t have any kind of anxiety about the present political development. I don’t want to discuss anything about politics. pic.twitter.com/qsidfRD5Cg…
Read MoreYear: 2019
സർക്കാരിനെ നിലനിർത്താൻ ഭരണപക്ഷവും വീഴ്ത്താൻ പ്രതിപക്ഷവും; ‘കര്‍’നാടകത്തിന്റ ക്ലൈമാക്‌സ് കാത്ത് വോട്ടർമാർ
ബെംഗളൂരു: സർക്കാരിനെ നിലനിർത്താൻ ഭരണപക്ഷവും വീഴ്ത്താൻ പ്രതിപക്ഷവും; ‘കര്‍’നാടകത്തിന്റ ക്ലൈമാക്‌സ് കാത്ത് വോട്ടർമാർ. സ്വതന്ത്ര എംഎൽഎ എച്ച്. നാഗേഷാണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. സർക്കാരിനെ വീഴ്ത്താൻ ഓപ്പറേഷൻ കമലയുമായി ബിജെപി ആദ്യം ശ്രമിച്ചപ്പോൾ അതിനൊപ്പം നിന്ന് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാഗേഷ് ഒരുമാസം മുമ്പാണ് ഭരണപക്ഷത്തിനൊപ്പം ചേർന്ന് മന്ത്രിയായത്. ബിജെപി സർക്കാരുണ്ടാക്കിയാൽ പിന്തുണക്കുമെന്നും എച്ച്. നാഗേഷ് കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. ഇതിനിടെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവെക്കണമെന്നും ബി.ജെ.പി. നേതാവ് ശോഭ…
Read Moreസ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് കൂടി മന്ത്രി സ്ഥാനം രാജിവച്ചു;ബിജെപി സർക്കാർ രൂപീകരിച്ചാൽ പിൻതുണക്കും;ഒരിടത്ത് മുറുക്കുന്തോറും അഴിയുന്ന പ്രഹേളികയായി കർണാടക രാഷ്ട്രീയം!
ബംഗളൂരു: രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും അറിയിച്ചു. സർക്കാരിനെ താഴെവീഴ്ത്താൻ ബിജെപി ഗവർണറെ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഭരണം നിലനിര്‍ത്താന്‍ എന്ത് വീട്ടുവീഴ്ച വേണമെങ്കിലും ചെയ്യാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മന്ത്രിമാരെ മുഴുവന്‍ രാജിവെപ്പിക്കാന്‍ പോലും തയ്യാറാണെന്നാണ് പരമേശ്വര ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. വിമതരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ മന്ത്രിസഭ വികസനം ആവശ്യമാണെങ്കില്‍ രാജി സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചതായാണ് അദ്ദേഹം പറയുന്നത്. നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍…
Read Moreഇനി പാട്ട് കേട്ട് വാഹനം ഓടിച്ചാൽ പണി പാളും!!
ബെംഗളൂരു: പലരും വാഹനം ഓടിക്കുമ്പോൾ ഇയർ ഫോണിൽ പാട്ടുകേൾക്കുന്നതു അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇതിനാൽ വാഹനം ഓടിക്കുമ്പോൾ ഇയർ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുമെന്ന് ട്രാഫിക് പൊലീസ്. മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പുറമേയാണിത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് നേരത്തെ 100 രൂപ പിഴയുണ്ടായിരുന്നതാണ് 1000 രൂപയാക്കി ഉയർത്തിയത്.
Read Moreസ്വന്തം തട്ടകത്തിൽ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീല്‍!!
റിയോ ഡി ജനീറോ: ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പിന് വിരാമം. മഞ്ഞപ്പട ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി. ഇതിനു മുന്‍പ് 2007ലായിരുന്നു ബ്രസീല്‍ കോപ്പയില്‍ ജേതാക്കളായത്. സ്വന്തം നാട്ടില്‍ കളിച്ചപ്പോഴെല്ലാം ഭാഗ്യം ബ്രസീലിനെ തുണച്ചിട്ടേയുള്ളു. ഇത്തവണയും ചരിത്രം തിരുത്തിയില്ല. 2007നു മുന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വര്‍ഷങ്ങളിലും അവര്‍ കിരീടം നേടി. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്രസീല്‍ കൈവരിച്ചു. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കോപ്പ കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയാണ്…
Read Moreകൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടും:മൈസൂരു എം പി പ്രതാപ സിംഹ.
ബെംഗളൂരു : മൈസൂരു മലയാളികൾക്ക് ഒരു സന്തോഷവാർത്തയുമായി എം പി പ്രതാപ സിംഹ.ബാനസവാടി – കൊച്ചുവേളി എക്സ്പ്രസ് (16315-16) മൈസൂരുവിലേക്ക് നീട്ടുമെന്ന് എം പി അറിയിച്ചു. അതിനാവശ്യമായ വാണിജ്യ – സാങ്കേതിക പഠനങ്ങൾ നടക്കുകയാണ്.2 മാസത്തിനുളളിൽ തീവണ്ടി മൈസൂരുവിൽ നിന്ന് ഓടിത്തുടങ്ങും. മൈസൂരുവിലെ മലയാളി സംഘടനകൾ നൽകിയ സ്വീകരണത്തിലാണ് പ്രതാപ് സിംഹ ഈ ഉറപ്പ് നൽകിയത്.
Read More‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ട് സർവീസ് നടത്തും!
ബെംഗളൂരു: ‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ടും തിരിച്ചുമുള്ള രണ്ടു സർവീസുകൾ തുടങ്ങും. ബജറ്റ് വിമാനയാത്രക്കമ്പനിയായ ഗോ എയറിന് ബെംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും നിലവിൽ സർവീസുകളുണ്ട്. നിലവിൽ കണ്ണൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സർവീസുകളുണ്ട്. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിൽ ജൂലായ് 19 മുതൽ കമ്പനി സർവീസ് തുടങ്ങും. ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയർ ആദ്യമായാണു സർവീസാരംഭിക്കുന്നത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സർവീസുകളാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.…
Read Moreകൂടുതൽ രസക്കൂട്ടുകളുമായി ഇന്ദിരാ കാൻറീനുകൾ.
ബെംഗളൂരു :കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുക എന്ന ആശയവുമായി സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് ആരംഭിച്ച ഇന്ദിരാ കാൻറീനുകൾ ഇന്ന് സംസ്ഥാനത്ത് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. 5 രൂപക്ക് പ്രഭാത ഭക്ഷണവും 10 രൂപക്ക് ഉച്ച-രാത്രി ഭക്ഷണവും നൽകുന്നത് കുറഞ്ഞ സാമ്പത്തിക നിലയുള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ്. എന്നാൽ വളരെ കുറഞ്ഞ വിഭവങ്ങൾ മാത്രമാണ് കാന്റീനുകൾ വഴി നൽകിയിരുന്നത് ഇപ്പോൾ ചായ,കാപ്പി, ബ്രഡ് ജാം, മൈസൂരു ബൺ, റാഗി മുദ്ദെയും സാമ്പാറും, ചപ്പാത്തിയും വെജിറ്റബിൾ കറിയും ഇന്ദിര കാന്റീനിലെ മെനുവിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുകയാണ്.
Read Moreവീഴുമോ വാഴുമോ? ഇന്നറിയാം;രാഷ്ട്രീയ പാർട്ടികളുടെ നിർണായക ചർച്ചകൾ തുടരുന്നു;നഗരത്തിൽ തുടരുന്ന വിമത എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകി അനുനയത്തിന് നീക്കം.
ബെംഗളൂരു: കർണാടകത്തിൽ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിർണായക യോഗം ചേരും. രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിൽ വച്ചാണ് യോഗം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ, നിലവിലെ മന്ത്രിമാരിൽ ചിലരോട് കോൺഗ്രസ് രാജി ആവശ്യപ്പെടുമെന്ന് അഭ്യൂഹവുമുണ്ട്. രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ബി സി പാട്ടീൽ എന്നിവർക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എച്ച് ഡി ദേവഗൗഡയും കോൺഗ്രസ് നേതാക്കളുമായി ഇന്നലെ അർധരാത്രി…
Read Moreഹെബ്ബാൾ മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര കക്കാട് താന്നിയുള്ള പറമ്പിൽ രമേശന്റെ മകൻ അഭിനവ് (22) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് പേരാമ്പ്ര എരവട്ടൂർ സ്വദേശി ഉണ്ണിസുരേഷ് (22) ചികിത്സയിലാണ്. നഗരത്തിലെ ഒര സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യന്മാരായി പ്രവർത്തിച്ചുവരുകയായിരുന്നു രണ്ടുപേരും. വിനോദ സഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽനിന്ന് നഗരത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അഭിനവാണ് ബൈക്ക് ഓടിച്ചിരുന്നത്. നഗരത്തിലേക്ക് മടങ്ങുമ്പോൾ ഹെബ്ബാൾ മേൽപ്പാലത്തിൽ ബൈക്ക് ഗട്ടറിൽ ചാടിയതോടെ ഇരുവരും തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ കൊളംബിയ ഏഷ്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിനവിന്റെ ജീവൻ…
Read More