ബെംഗളൂരു: നഗരവാസികൾക്ക് സന്തോഷ വാർത്ത; ഇനി ഹോട്ടലിൽനിന്ന് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ ആശങ്ക വേണ്ട. നഗരത്തിലെ ഭക്ഷണശാലകൾക്ക് റേറ്റിങ് സംവിധാനമൊരുക്കാൻ കർണാടക ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനിച്ചു. ഇനി വൃത്തി പോരെന്ന തോന്നൽ, രാസവസ്തുക്കൾ ചേർക്കുന്നുണ്ടോയെന്ന സംശയം, ശുദ്ധമായ വെള്ളമാണോ പാചകത്തിന് ഉപയോഗിക്കുന്നതെന്ന ആശങ്ക, ഇങ്ങനെ നഗരത്തിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ മനസ്സിലൂടെ പാഞ്ഞുപോകുന്ന ആശങ്കകൾക്ക് വിരാമമിടാം. ആദ്യഘട്ടത്തിൽ 50 ഭക്ഷണശാലകളിലെങ്കിലും പരിശോധന നടത്തി റേറ്റിങ് നൽകാനാണ് അധികൃതരുടെ തീരുമാനം. ഹോട്ടലുടമകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒന്നുമുതൽ അഞ്ചുവരെയുള്ള പോയന്റുകൾ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകൾക്ക് നൽകും.…
Read MoreDay: 28 December 2019
നിധിക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പരാതി!
ബെംഗളൂരു: നിധിക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളുടെ പരാതി. നെലമംഗല കൂതഘട്ട സ്വദേശിയായ ഹീന കൗസറി ( 28) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് മുനീഫുള്ള ഖാൻ (38) കൊലപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ സഹോദരൻ അയൂബാണ് ദൊബ്ബസ്പേട്ട് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൃതദേഹത്തിൽ പരിക്കുകളുണ്ടെങ്കിലും മൃതദേഹ പരിശോധന റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രം നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള മരത്തിനുചുവട്ടിൽ നിധിയുണ്ടെന്ന് മുനീഫുള്ള ഖാൻ വിശ്വസിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പരാതിയിൽ പറയുന്നത്. നിധി കിട്ടുന്നതിന് യുവതിയെ ബലി…
Read Moreകേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ!!
ബെംഗളൂരു: ദക്ഷിണ കന്നഡ കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടറാണ് ഡിസംബർ 19ന് സർക്കുലർ പുറത്തിറക്കിയത്. മംഗളൂരുവിൽ പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനു തൊട്ടുമുമ്പായാണ് കർണാടക സർക്കാർ ദക്ഷിണ കന്നഡയിലെ കോളേജുകൾക്ക് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിർദേശം നൽകിയത്. പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ജനക്കൂട്ടം അക്രമാസക്തരാകുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പോലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർക്ക് സർക്കുലർ തയ്യാറാക്കിയപ്പോൾ തെറ്റ് സംഭവിച്ചതാണെന്നും സർക്കുലറിന്റെ ഉദ്ദേശം കേരളത്തിൽ നിന്നുള്ള…
Read Moreലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ ഇനി ബെംഗളൂരുവിൽ;സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താൻ സ്ഥലം വാങ്ങി നൽകിയതെന്ന് ശിവകുമാറിനെതിരെ ആരോപണം.
ബെംഗളൂരു:സ്വന്തം മണ്ഡലമായ കനകപുരയിൽ യേശു ക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാർ. കനകപുര ഹരൊബെലെയിലെ കപലിബെട്ടയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇതിനുള്ള പത്തേക്കർ സ്ഥലം പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ശിവകുമാർ വാങ്ങിക്കൊടുത്തു. അതേ സമയം ഇത് സർക്കാർ സ്ഥലമാണെന്നും കമ്യൂണിറ്റി ആവശ്യത്തിന് നൽകിയതാണെന്നും , ശിവകുമാറിന് സ്വന്തമാക്കാൻ കഴിയില്ല എന്നും റവന്യുമന്ത്രി ആർ.അശോക അറിയിച്ചു. പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ സ്ഥാപിക്കുന്നതെന്ന ആരോപണവുമായി ബി.ജെ.പി.യും രംഗത്തെത്തി. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. സംസ്ഥാനസർക്കാരിന്റെ…
Read More