ബെംഗളൂരു: “കേരളത്തില്‍ നിന്നെത്തിയ 50 വ്യാജമാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു”എന്നാണ് കര്‍ണാടകയിലെ നിരവധി ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് ആയി ഇന്നലെ രാവിലെ പുറത്ത് വന്നുകൊണ്ടിരുന്നത്.ഇംഗ്ലീഷ് ടിവി 9, ടി വി 9 കന്നഡ,ഏഷ്യനെറ്റ്ന്യൂസ് ഗ്രൂപ്പിലെ സുവര്‍ണ ന്യൂസ് 24X7 അടക്കം ഈ വാര്‍ത്ത നല്‍കി.
ഈ വാര്‍ത്ത പോലീസ് അധികാരികളില്‍ നിന്ന് ലഭിച്ചതാണ് എന്നായിരുന്നു അവരുടെ വിശദീകരണം.കേരളത്തിലെ സംഘപരിവാര്‍ അനുകൂല ചാനല്‍ ആയ “ജനം” ടി.വി.യും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
അതെ സമയം ഏഷ്യാനെറ്റ് ന്യൂസ്,24 ന്യൂസ്,ന്യൂസ് 18 അടക്കമുള്ള മലയാളം വാര്‍ത്ത ചാനലുകള്‍ തങ്ങളുടെ ലേഖകരെ കര്‍ണാടക പോലീസ് തടഞ്ഞു വച്ചതായി വാര്‍ത്തകള്‍ നല്‍കി.
ജനം ടി വി വ്യാജ വാര്‍ത്ത നല്‍കിയതായി 24 ന്യൂസ് വാര്‍ത്ത നല്‍കി.എന്നാല്‍ തങ്ങള്‍ക്കു ലഭിച്ച വാര്‍ത്തയാണ് ഞങ്ങള്‍ നല്‍കിയത് എന്ന് വ്യക്തമാക്കി ജനം ടി വി യുടെ ന്യൂസ് എഡിറ്റര്‍ മുന്നോട്ട് വന്നു.
അതേസമയം കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ആശുപത്രിക്കടുത്തു വച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെയും 24 ന്യൂസ്, ന്യൂസ് 18 എന്നിവയുടെയും ലേഖകന്‍ മാരെയും ക്യാമറമാന്‍മാരെയും പോലീസ് വാനില്‍ കയറ്റി കൊണ്ട് പോയി.
രാവിലെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളം മാധ്യമ പ്രവര്‍ത്തകരോട് അക്രെഡിറ്റെഷന്‍ തെളിയിക്കുന്ന കാര്‍ഡ് ആവശ്യപ്പെടുകയും എന്നാല്‍ അത് നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരികയും ചെയ്തതിനാലാണ് അവരെ പോലീസ് കൂട്ടികൊണ്ട് പോയത് എന്ന് മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ,എന്നാല്‍ മരിച്ച വ്യക്തികളുടെ കുടുംബത്തിന്റെ പ്രതികരണം ഷൂട്ട് ചെയ്ത്, എന്തോ വലിയ കാര്യം ചെയ്യാന്‍ ശ്രമിച്ച തങ്ങളെ ഭയന്ന് കര്‍ണാടക പോലീസ് അറെസ്റ്റ് ചെയ്തതാണ് എന്നായിരുന്നു കേരളത്തിലെ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരുന്നത്.
എന്നാൽ ഈ പ്രതികരണം അന്ന് രാവിലെ തന്നെ പല ദേശീയ പ്രാദേശിക മാധ്യമങ്ങളിൽ വന്നിരുന്നു.
നിരവധി ഭാഷകളില്‍ ഉള്ള മാധ്യമങ്ങള്‍ ഉണ്ടായിരുന്ന അവിടെ കേരള മാധ്യമങ്ങള്‍ മാത്രം പ്രത്യേകിച്ച് എന്തോ റിപ്പോര്‍ട്ട് ചെയ്യുകയും,അത് ഇഷ്ട്ടപ്പെടാത്ത പോലീസ് അവരെ പിടിച്ചു കൊണ്ടുപോയതുമാണ് എന്നാ രീതിയില്‍ ഉള്ള വാര്‍ത്തകള്‍ അത്ര വിശ്വസനീയമല്ല.
കേരളത്തിലെ മാധ്യമങ്ങളെ വിട്ടയച്ചതായി സംസ്ഥാന അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ ഡല്‍ഹിയില്‍ അറിയിച്ചു.
സ്ഥലത്തേക്ക് വന്ന കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ,എന്തിനാണ് ഇങ്ങള്‍ ഇവിടെ വന്നു പ്രശ്നമുണ്ടാക്കുന്നത് എന്ന രീതിയില്‍ കേരള മാധ്യമങ്ങളോട് ചോദിച്ചു.കര്‍ണാടക ബോര്‍ഡറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കേരള മാധ്യമ പ്രവര്‍ത്തകര്‍ എത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.എന്തിനാണ് അനാവശ്യമായി പ്രശ്നങ്ങള്‍ വിളിച്ചു വരുത്തുന്നത് എന്നായിരുന്നു അദ്ധേഹത്തിന്റെ പ്രതികരണം
എന്നാല്‍ കേരളത്തിലെ അക്രെഡിറ്റെഷന്‍ തെളിയിക്കുന്ന കാര്‍ഡ് കാണിച്ചു എന്നും,കര്‍ണാടകയിലേത് ആവശ്യമുണ്ട് എന്നും പോലീസ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വൈകുന്നേരം ആറു മണിയോടെ കൊണ്ട് പോയ ഈ മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ചു കര്‍ണാടക പോലീസ് കേരള പോലീസിന് കൈമാറുകയായിരുന്നു.
കേരളത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളും മറ്റും പ്രതികരണവുമായി വന്നു എങ്കിലും,അതിലും വലിയ വിഷയം നടക്കുന്നതിനാല്‍ കര്‍ണാടക പോലീസ് അതില്‍ അത്ര വലിയ വിശദീകരണം നല്‍കാന്‍ തുനിഞ്ഞില്ല.
സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ച സ്ഥലത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ തികച്ചും ജാഗരൂകരായിരുന്നു കര്‍ണാടക പോലീസ് എന്ന് വേണം കര്‍ണാടക ദൃശ്യാ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാക്കാന്‍.
ഇതേ സമയം കേരളത്തിലെ ചില യുവജന സംഘടകള്‍ വഴിക്കടവിലും ,വയനാട്ടിലും ഓരോ കര്‍ണാടക ആര്‍ ടി സി ബസുകള്‍ തടഞ്ഞു വച്ചു.
എന്നാൽ ആ വാര്‍ത്ത കൂടുതല്‍ കന്നഡ വാര്‍ത്ത ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കപ്പെടാത്തതിനാല്‍ ഇതിനു പ്രതികരണമായ ഒരു സംഭവും ബെംഗളൂരു നഗരത്തില്‍ ഉണ്ടായില്ല. മറിച്ചായിരുന്നു എങ്കിൽ നഗരത്തിലെ മലയാളികളുടെ സാഹചര്യം മറ്റൊന്ന് ആകുമായിരുന്നു എന്ന് പലരും ആശങ്കപ്പെടുന്നുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.