ബെംഗളൂരു : പൗരത്വ നിയമം പിൻവലിച്ചില്ലെങ്കിൽ കർണാടക കത്തുമെന്ന് കോൺഗ്രസ് എംഎൽഎ യു.ടി. ഖാദറിനെ പ്രസംഗത്തെ അപലപിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്. മംഗളൂരുവിൽ രണ്ടുപേരുടെ ജീവൻ നഷ്ട്ടപ്പെട്ടതിന് ഖാദർ നേരിട്ട് ഉത്തരവാദി ആണെന്നും അദ്ദേഹം ആരോപിച്ചു. ഖാദറിന്റെ പ്രസ്താവന കാരണമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും കുറ്റപ്പെടുത്തി. മൈസൂരു എം പി പ്രതാപ സിംഹയും ഇതേ ആരോപണവുമായി മുന്നോട്ട് വന്നു. എന്നാൽ ഖാദർ ബിജെപിയുടെ ആരോപണം നിഷേധിച്ചു.രാജ്യ വ്യാപക പ്രതിഷേധമാണ് കലാപത്തിൽ കലാശിച്ചത് ഇതിൽ വിഷമമുണ്ട്…
Read MoreDay: 21 December 2019
നിരോധനാജ്ഞയിൽ ഇളവ്;കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൊണ്ടുവരാൻ കേരള ആർ.ടി.സി.ബസുകൾ മംഗളൂരിലേക്ക്.
ബെംഗളൂരു : 15.30 മണി മുതൽ 18 മണി വരെ മംഗളൂരുവിൽ നിരോധനാജ്ഞ തൽക്കാലം ഇളവ് ചെയ്യുന്നതാണെന്നും ഈ സമയം അത്യാവശ്യമുള്ളവർക്ക് കേരളത്തിലേക്ക് പോകാം എന്നും കർണ്ണാടക പേലീസ് അറിയിച്ചതനുസരിച്ച് ബഹു:കാസർഗോഡ് ജില്ലാ കലക്ടർ 5 കെ.എസ്.ആർ.ടി.സി.ബസ്സുകൾ മംഗളൂരിിലേക്ക് അയക്കണമെന്ന് ഡിപ്പോയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് 5 ബസ്സുകൾ മംഗളൂരിലേക്ക് പോലീസ് എസ്കോർട്ടോടെ പോകാൻ ഉള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ 5 ബസ്സുകളും മംഗളൂരു പമ്പ് വെൽ കേന്ദ്രീകരിച്ച് പോലീസ് നിർദ്ദേശമനുസരിച്ച് മടക്കയാത്ര നടത്തുന്നതായിരിക്കും. ഒറ്റപ്പെട്ട് പോയ മലയാളികൾ പമ്പ് വെൽ കേന്ദ്രീകരിച്ച് ഈ അവസരം പ്രയോജന…
Read Moreനിരോധനാജ്ഞ ലംഘിച്ച സി.പി.ഐ.നേതാവ് ബിനോയ് വിശ്വത്തെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു : പൗരത്വ ബില്ലിനെതിരെ നടന്ന സമരത്തിൽ മംഗളൂരുവിൽ സിപിഐ നേതാവായ ബിനോയ് വിശ്വത്തെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി കോർപറേഷൻ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാൽ ആണ് നടപടി. കർണാടക സി.പി.ഐ സംസ്ഥാന സെക്രട്ടറിയേയും 10 പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ബർക്കെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പോലീസ് ബലപ്രയോഗം നടത്തിയെന്ന് ബിനോയ് വിശ്വം ആരോപിച്ചു.
Read Moreഎന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് യെദിയൂരപ്പയും അമിത് ഷായും വ്യക്തമാക്കണം; ഡി.കെ. ശിവകുമാർ
ബെംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാറിന് താല്പര്യം. സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായെന്ന് ഡി.കെ. ശിവകുമാർ. എന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. ഒരു കാരണവുമില്ലാതെയാണ് കർണാടകയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനായി നിങ്ങൾ രേഖകൾ ആവശ്യപ്പെടുകയാണെങ്കിൽ എന്നെപ്പോലുള്ളവർക്ക് സമർപ്പിക്കാം. എന്നാൽ ഗ്രാമങ്ങളിലുള്ളവർക്ക് സ്കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്തപ്പോൾ എവിടെനിന്ന് അവർ അവരുടെ സർട്ടിഫിക്കറ്റുകളും രേഖകളും കാണിക്കും. ആളുകൾ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ നിങ്ങൾ എന്തു…
Read Moreമംഗളൂരു സന്ദർശിക്കാൻ സിദ്ദരാമയ്യ; എതിർത്ത് കർണാടക പോലീസ്!
ബെംഗളൂരു: മംഗളൂരു സന്ദർശിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ദരാമയ്യക്ക് കർണാടക പോലീസ് നോട്ടീസ് നല്കി. മംഗളൂരുവിലേക്കുള്ള സിദ്ദരാമയ്യയുടെ സന്ദർശനം നഗരത്തിലെ ക്രമസമാധാന നിലയെ ബാധിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. ഇത് നിരോധനാജ്ഞ ലംഘന സമരങ്ങളുടെ ആക്കം കൂട്ടിയേക്കും. പ്രതിഷേധക്കാർക്കെതിരെ പൊലീസ് മംഗളുരുവിൽ നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
Read Moreയെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും
ബെംഗളൂരു: മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. അതേസമയം, ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസന് ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്. അതിനിടെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം എല്‍ എയുമായ…
Read Moreനഗരത്തിൽ പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ക്ക് പിടിവീഴും; പിഴയോടൊപ്പം ഇനി ഇതുകൂടി ചെയ്യേണ്ടി വരും!
ബെംഗളൂരു: നഗരത്തിൽ പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ക്ക് പിടിവീഴും; പിഴയോടൊപ്പം ഇനി സ്ഥലം ശുചിയാക്കുക കൂടിവേണമെന്ന് പുതിയ നിയമം. ചര്‍ച്ച് സ്ട്രീറ്റില്‍ തുപ്പിയതിന് മൂന്ന് വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഈ റോഡ് വൃത്തിയാക്കേണ്ടി വന്നു. അതിനു പുറമെ ഇവരില്‍ നിന്ന് 500 രൂപ പിഴയും ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒന്നരമണിക്കൂര്‍ ചെലവഴിച്ചാണ് പൊതുസ്ഥലം വൃത്തികേടാക്കിയവരെ കയ്യോടെ പിടികൂടിയത്. തുപ്പിയ സ്ഥലം ചൂലും വെള്ളവും ഉപയോഗിച്ച് ശുചിയാക്കിക്കുകയും ചെയ്തു.
Read More“കേരളത്തില്‍ നിന്നെത്തിയ 50 വ്യാജമാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു” പിന്നീട് സംഭവിച്ചത്.
ബെംഗളൂരു: “കേരളത്തില്‍ നിന്നെത്തിയ 50 വ്യാജമാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു”എന്നാണ് കര്‍ണാടകയിലെ നിരവധി ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് ആയി ഇന്നലെ രാവിലെ പുറത്ത് വന്നുകൊണ്ടിരുന്നത്.ഇംഗ്ലീഷ് ടിവി 9, ടി വി 9 കന്നഡ,ഏഷ്യനെറ്റ്ന്യൂസ് ഗ്രൂപ്പിലെ സുവര്‍ണ ന്യൂസ് 24X7 അടക്കം ഈ വാര്‍ത്ത നല്കി. ഈ വാര്‍ത്ത പോലീസ് അധികാരികളില്‍ നിന്ന് ലഭിച്ചതാണ് എന്നായിരുന്നു അവരുടെ വിശദീകരണം.കേരളത്തിലെ സംഘപരിവാര്‍ അനുകൂല ചാനല്‍ ആയ “ജനം” ടി.വി.യും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതെ സമയം ഏഷ്യാനെറ്റ് ന്യൂസ്,24 ന്യൂസ്,ന്യൂസ് 18 അടക്കമുള്ള മലയാളം വാര്‍ത്ത ചാനലുകള്‍…
Read More