ബീഫിന്‍റെ ഉപയോഗമാണ് ആഗോളതാപനത്തിന് കാരണമെന്ന്‍ ബാബാ രാംദേവ്!!

ബെംഗളൂരു: ബീഫിന്‍റെ ഉപയോഗമാണ് ആഗോളതാപനത്തിന് കാരണമെന്ന്‍ ബാബാ രാംദേവ്. ഉഡുപ്പിയില്‍ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് ബാബാ രാംദേവ് തന്‍റെ അഭിപ്രായം അവതരിപ്പിച്ചത്. നായ, പൂച്ച, ചിക്കന്‍, മട്ടന്‍ എന്നിവയുടെ മാംസം കഴിക്കാമെന്നും എന്നാല്‍ ബീഫ് കഴിക്കാന്‍ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഗോവധത്തിനെതിരെ ഇന്ത്യയില്‍ നിയമം കൊണ്ടുവരണമെന്നും ബാബാ രാംദേവ് അഭിപ്രായപ്പെട്ടു. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവരുടെ കാലഘട്ടത്തിലും ഗോവധം നിരോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ബീഫ് കഴിക്കുന്നത്‌ ജനങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാബാ രാംദേവ് പറഞ്ഞു. നേരത്തെ മൊബൈല്‍ഫോണ്‍ റേഡിയേഷനെ കുറിച്ചും അദ്ദേഹം…

Read More

നഗരത്തിലെ മലയാളി സംരംഭകരായ ഹരിമേനോനും ബൈജു രവീന്ദ്രനും പുരസ്കാരം

ബെംഗളൂരു: നഗരത്തിലെ മലയാളി സംരംഭകരായ ഹരിമേനോനും ബൈജു രവീന്ദ്രനും ബെംഗളൂരു ഇംപാക്ട് പുരസ്കാരം. ടെക് ഉച്ചകോടിയോടനുബന്ധിച്ച് ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം നൽകുന്നത്. നഗരത്തിലെ ഒമ്പത് സംരംഭകർക്കാണ് പുരസ്കാരം ലഭിച്ചത്. ബിഗ് ബാസ്കറ്റ് സ്ഥാപകൻ ഹരിമേനോൻ, ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഒല കാബ് സ്ഥാപകൻ ഭവീഷ് അഗർവാൾ, സച്ചിൻ ബെൻസാൽ ( ഫ്‌ലിപ്പ് കാർട്ട് ), നന്ദൻ റെഡ്ഡി ( സ്വിഗ്ഗി), രാജാറാം ( മ്യു സിഗ്മ), പ്രണയ് ചൂളേ (ക്വിക്കർ), സുജീത് കുമാർ ( ഉഡാൻ), നവീൻ തിവാരി ( ഇൻ…

Read More

ഇൻഫോസിസിന് ‘കർണാടക ഐ.ടി. രത്‌ന’ അവാർഡ്

ബെംഗളൂരു: ഇൻഫോസിസിന് ‘കർണാടക ഐ.ടി. രത്‌ന’ അവാർഡ്. 10,000 കോടിക്കുമുകളിൽ മൂല്യമുള്ള ഐ.ടി. സേവനങ്ങൾ നൽകിയത് പരിഗണിച്ചാണ് പുരസ്കാരം. സംസ്ഥാനത്തെ ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കിയതും ഇൻഫോസിസാണ്. കർണാടകയിൽ പ്രവർത്തിക്കുന്ന 15 ഐ.ടി. കമ്പനികൾക്ക് ഐ.ടി. പ്രൈഡ്‌സ് ഓഫ് കർണാടക പുരസ്കാരവും ലഭിച്ചു. ഒറാക്കിൾ, ഓൾഡ്മാൻ സാഷെ, സാപ് ലാബ്, ഇന്റൽ ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.

Read More

നഗരത്തിലെ 4000 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ വരുന്നു!!

ബെംഗളൂരു: നഗരത്തിലെ 4000 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ വരുന്നു!! ബെംഗളൂരു ടെക് ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്ന ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ കമ്പനിയായ എ.സി.ടി. യുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. മുഴുവൻ പേർക്കും ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഒരോവ്യക്തിക്കും ഒരു മണിക്കൂറെങ്കിലും സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഒമ്പതുമാസത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാകും. നഗരവികസനവകുപ്പും ബെംഗളൂരു കോർപ്പറേഷനുമാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ആഭ്യന്തര- അന്താരാഷ്ട്ര സംരംഭകരെ ആകർഷിക്കുന്നതിനായി കർണാടക ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ബോർഡ്…

Read More

പിറന്നാൽ സൽക്കാരത്തിൽ പങ്കെടുത്ത സുഹൃത്തുക്കൾ 2 ദിവസത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ചു.’

ബെംഗളൂരു : കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിന്റെ പിറന്നാൾ സൽക്കാരത്തിൽ പങ്കെടുത്ത യുവാക്കൾ രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിൽ മരിച്ചു. വയലിക്കാവലിന് സമീപം കോദണ്ഡപുരയിൽ താമസിക്കുന്ന അഭി എന്നു വിളിക്കുന്ന അഭിലാഷ് (23), ഗോപി (27) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വ്യത്യസ്ഥമായ ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ രണ്ടു പേരേയും തിങ്കളാഴ്ച  വൈകുന്നേരം വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു പേരും ചൊവ്വാഴ്ച വൈകുന്നേരമാണ് മരിച്ചത്. രണ്ടു പേരുടെയും കുടുംബവുമായി സംസാരിച്ച പോലീസ് മൃതദേഹങ്ങൾ ബോറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മരണകാരണം…

Read More

മൈസൂരു രാജവംശത്തിലെ സഹായിയെ കബളിപ്പിച്ച കേസിലെ പ്രതിയുടെ 117 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

ബെംഗളൂരു: മൈസൂരു രാജവംശത്തിലെ അനന്തരാവകാശിയുടെ സഹായിയെ കബളിപ്പിച്ച കേസിലെ പ്രതിയുടെ 117 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. കുതിരപരിശീലകനായ മൈക്കിൾ ഫ്ളോയ്ഡ് ഈശ്വറിന്റെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. മൈസൂരുവിലെ വീട്, വയനാട്ടിലെ കാപ്പിത്തോട്ടം, ഫർണിച്ചർ, എഴുപതോളം മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഇവയെല്ലാംകൂടി 117.87 കോടി രൂപ വിലമതിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വഞ്ചനക്കേസിൽ ആദ്യം ബെംഗളൂരു പോലീസ് സി.ഐ.ഡി.യാണ് അന്വേഷണം നടത്തിയത്. കേസ് പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു.

Read More

ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് കർണാടക ആർ.ടി.സി. പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഡിസംബർ ഒന്നുമുതൽ ശാന്തിനഗർ ബസ് സ്‌റ്റേഷനിൽ നിന്നാണ് മൈസൂരു വഴി പമ്പയിലേക്ക് രണ്ടു പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കുന്നത്. രാജഹംസ നോൺ എ.സി. സർവീസും വോൾവോ എ.സി. മൾട്ടി ആക്‌സിൽ സർവീസുമായിരിക്കും സർവീസ് നടത്തുക. മകരവിളക്ക് വരെ പ്രത്യേക സർവീസുകളുണ്ടാകും. ഉച്ചയ്ക്കു ഒന്നിന് ശാന്തിനഗർ ബസ് സ്‌റ്റേഷനിൽനിന്ന് പുറപ്പെടുന്ന രാജഹംസ നോൺ എ.സി. ബസ് പിറ്റേന്ന് രാവിലെ 8.15-ന് പമ്പയിലെത്തും. വൈകീട്ട് അഞ്ചിന് തിരിച്ച് പമ്പയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് ബെംഗളൂരുവിൽ തിരിച്ചെത്തും. 940 രൂപയാണ് രാജഹംസയുടെ ടിക്കറ്റ് നിരക്ക്. ഉച്ചക്ക്…

Read More

ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു : ഓടികൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു . മലപ്പുറം വളാഞ്ചേരി സ്വദേശി സൈനുദ്ധീൻ്റെ മകൻ ശാഹുൽ ഹമീദിനാണ് അപകടം സംഭവിച്ചത് ഇരുകാൽപാദങ്ങളും ചിതറിപ്പോയ നിലയിലാണുളളത് . ബെംഗളൂരു പീനിയ സുറാനാ കോളേജ് വിദ്യാർത്ഥിയായ ശാഹുൽ യശ്വന്തപുരം കണ്ണൂർ എക്സ്പ്രസ്സ് തീവണ്ടിയിൽ നാട്ടിലേക്ക് പോകുന്ന വഴിക്ക് ബാനസവാടി സ്റ്റേഷൻ എത്തുന്നതിൻ്റെ അൽപ്പം മുന്പെയാണ് അപകടത്തിൽപെട്ടത്. തീവണ്ടിയുടെ വാതിൽ പടിയിൽനിന്ന ശാഹുലിൻ്റെ പിറകിൽ വാതിൽവന്നിടിക്കുകയായിരുന്നു എന്നും ഇതിനെ തുടർന്ന് പാളത്തിലേക്ക് തെറിച്ച് വീഴുകയാണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശിവാജി നഗർ…

Read More

റാസാ-ബീഗം നൽകിയ ഗസൽ വിരുന്നിന്റെ ഓർമകളിൽ നഗരത്തിലെ സംഗീതാസ്വാദകർ; കേരള സമാജം സംഘടിപ്പിച്ച പരിപാടി ആസ്വാദകർക്കിടയിൽ വേറിട്ട അനുഭവമായിമാറി.

ബെംഗളൂരു : കേരള സമാജം അൾസൂർ സോണിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച്ച ലഗൂൻസ് റിസോർട്ട് ബ്രുക് ഫീൽഡിൽ വച്ച് നടന്ന റാസാ – ബീഗത്തിന്റെ ഗസൽ സന്ധ്യ ഒരു നവ്യാനുഭവമായി മാറിയെന്നാാണ് നഗരത്തിലെ സംഗീതാസ്വാദകർ സാക്ഷ്യപ്പെടുത്തുന്നത്.ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.   “എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം…” ബസ്സിലിരിക്കുമ്പോള്‍ ഇയർഫോണിലൂടെ റാസ ബീഗത്തിന്‍റെ ശബ്ദ മാധുര്യം ഒഴുകി എത്തുന്നു.. അടങ്ങാത്ത പ്രണയം തുളുമ്പുന്ന വരികളും അടക്കി വെയ്ക്കാതെ അതിനെ പാടി പറത്തുന്ന രീതികളും കൊണ്ടു…

Read More

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ‘മരട് 357’

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി മരട് ഫ്ലാറ്റൊഴിപ്പിക്കല്‍ വിഷയം സിനിമയാക്കാനൊരുങ്ങി കണ്ണന്‍ താമരകുളം. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘മരട് 357’ എന്നാണ് പേരിട്ടിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിച്ച സ൦ഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദിനേശ് പള്ളത്താണ്. ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍  ഗാനരചന നിര്‍വ്വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്ക്‌സ്,…

Read More
Click Here to Follow Us