നഗരത്തിലെ 4000 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ വരുന്നു!!

ബെംഗളൂരു: നഗരത്തിലെ 4000 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ വരുന്നു!! ബെംഗളൂരു ടെക് ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്ന ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വകാര്യ കമ്പനിയായ എ.സി.ടി. യുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. മുഴുവൻ പേർക്കും ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

ഇതോടെ ഒരോവ്യക്തിക്കും ഒരു മണിക്കൂറെങ്കിലും സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഒമ്പതുമാസത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാകും.

നഗരവികസനവകുപ്പും ബെംഗളൂരു കോർപ്പറേഷനുമാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ആഭ്യന്തര- അന്താരാഷ്ട്ര സംരംഭകരെ ആകർഷിക്കുന്നതിനായി കർണാടക ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ബോർഡ് സ്ഥാപിക്കുന്നതും പരിഗണിച്ചുവരികയാണെന്നും അശ്വത് നാരായണൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts