ബെംഗളൂരു: ദാവനഗെരെ, മംഗളൂരു സിറ്റി കോർപ്പറേഷനുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 14 നഗരതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. കോൺഗ്രസിൽനിന്നും മംഗളൂരു സിറ്റി കോർപ്പറേഷൻ ബി.ജെ.പി. പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 418 സീറ്റുകളിൽ 151-ൽ കോൺഗ്രസ് വിജയിച്ചു. 125 സീറ്റിൽ ബി.ജെ.പി. വിജയിച്ചു. ജെ.ഡി.എസിന് 63 സീറ്റുകളും സി.പി.എം. ഒരു സീറ്റിലും സ്വതന്ത്രർ 55 സീറ്റിലും മറ്റുള്ളവർ 23 സീറ്റിലും വിജയിച്ചു. മംഗളൂരുവിൽ ടൗൺ പഞ്ചായത്തുകളായ ജോഗ്, കുന്ദഗോള എന്നിവിടങ്ങളിൽ ബി.ജെ.പി.യും മറ്റിടങ്ങളിൽ കോൺഗ്രസും ജെ.ഡി.എസും മുന്നേറി. കനകപുര സിറ്റി മുനിസിപ്പൽ കൗൺസിൽ…
Read MoreDay: 16 November 2019
“ഇല്ലത്ത് നിന്ന് ഇറങ്ങിയ റോഷൻ ബേഗ് അമ്മാത്ത് എത്തിയില്ല”;ശിവാജി നഗർ മുൻ എംഎൽഎയുടെ രാഷ്ട്രീയ ഭാവി ത്രിശങ്കുവിൽ.
ബെംഗളൂരു : ശിവാജിനഗർ മുൻ എം.എൽ.എയായ റോഷൻ ബേഗിൻറെ രാഷ്ട്രീയ ഭാവി ത്രിശങ്കുവിൽ. http://bangalorevartha.in/archives/36735 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി റോഷൻ ബേഗ് എത്തിയത്. http://bangalorevartha.in/archives/37010 മലയാളിയായ എ.ഐ.സി.സി. നിരീക്ഷകൻ കെ.സി.വേണുഗോപാലിനെ “ബഫൂൺ” എന്നു വരെ വിളിച്ചു. ബിജെപിയുമായി മുസ്ലീംങ്ങൾ അടുക്കണം എന്നാഹ്വാനം ചെയ്തപ്പോൾ, ബേഗ് ബി.ജെ.പിയിൽ ചേരും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഡൽഹിയിൽ പോയി ബി.ജെ.പി ദേശീയ നേതാക്കളെ കാണുകയും ചെയ്തിരുന്നു. http://bangalorevartha.in/archives/35955 എന്നാൽ ഐ.എം.എ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസിൽ ആദ്യം മുങ്ങുകയും പിന്നീട് പിടിയിലാവുകയും…
Read Moreവീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസ്സുകാരനെ പീഡിപ്പിച്ച് കൊന്ന അയൽവാസി 11 മാസത്തിന് ശേഷം അറസ്റ്റിൽ.
ബെംഗളൂരു : വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 11 മാസത്തിനുശേഷം അയൽവാസി പിടിയിൽ. ബിഹാർ സ്വദേശി ഹൊസകോട്ടെ നിവാസിയായ നാരദ ഭഗത് (50) ആണ് അറസ്റ്റിലായത്. ജനുവരി ഒന്നിനാണ് കുട്ടിയെ കാണാതായത് രണ്ടു ദിവസത്തിനു ശേഷം സമീപത്തെ യൂക്കാലി തോട്ടത്തിൽ നിന്നാണ് അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതിനാൽ ആണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ നിന്നാണ് നാരദ സ്വവർഗാനുരാഗി ആണ് എന്ന വിവരം ലഭിച്ചത് തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോഴാണ്…
Read Moreകേരളത്തിലെ സ്കൂളിലെ വാട്ടർബെൽ ഇനി കർണാടകയിലും;വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും.
ബെംഗളൂരു : കേരളത്തെ മാതൃകയാക്കി വിദ്യാർഥികൾക്ക് നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ കർണാടകയിലെ സ്കൂളുകളിലും വാട്ടർ ബെൽ ഏർപ്പെടുത്താൻ ഒരുങ്ങി സർക്കാർ. ദിവസവും മൂന്നോ നാലോ തവണ കുട്ടികൾ വെള്ളം കുടിക്കുന്നു എന്ന് ഉറപ്പിക്കാനായി പദ്ധതി തയ്യാറാക്കാൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പൊതുവിദ്യാഭ്യാസ കമ്മീഷണർക്ക് നിർദേശം നൽകി. കുട്ടികൾക്ക് വെള്ളം കുടിക്കാൻ വേണ്ടി കേരളത്തിലെ ഒരു സ്കൂളിൽ ബെൽ അടിക്കുന്നതിന്റെ വീഡിയോ ആണ് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി യെദിയൂരപ്പയും രംഗത്തെത്തി. നിലവിൽ രാവിലെ 15 മിനിറ്റും…
Read Moreസംസ്ഥാനത്ത് പുതിയ ഐ.ടി. നയം വരുന്നു; രണ്ടാംനിര നഗരങ്ങൾക്ക് മുൻഗണന
ബെംഗളൂരു: രണ്ടാംനിര നഗരങ്ങളിൽ ഐ.ടി. നിക്ഷേപം ലക്ഷ്യംവെച്ച് സംസ്ഥാന സർക്കാർ പുതിയ ഐ.ടി. നയം കൊണ്ടുവരുന്നു. നിലവിൽ ഐ.ടി. സ്ഥാപനങ്ങൾ ബെംഗളൂരുവിലാണ് കേന്ദ്രീകരിക്കുന്നത്. ഇതിനുപുറമെ മൈസൂരു, ഹുബ്ബള്ളി, ദാവൻഗരെ, ബെലഗാവി തുടങ്ങിയ നഗരങ്ങളിലും ഐ.ടി. നിക്ഷേപം എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പുതിയനയത്തിൽ മുൻഗണന നൽകുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നരായൺ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ഐ.ടി. സ്ഥാപനങ്ങൾ ബെംഗളൂരുവിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംനിര നഗരങ്ങളിൽ അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് സർക്കാർ 2000 കോടിരൂപ വകയിരുത്തും. സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നവർക്ക് പ്രത്യേക സബ്സിഡി നൽകും. പുതിയ…
Read Moreജാഗ്രത; നഗരത്തിൽ ഒട്ടോറിക്ഷകളിൽ കറങ്ങി കവർച്ചനടത്തുന്ന സംഘം സജീവം
ബെംഗളൂരു: നഗരത്തിൽ രാത്രിയും പുലർച്ചെയും ഒട്ടോറിക്ഷകളിൽ കറങ്ങി കവർച്ചനടത്തുന്ന സംഘം നഗരത്തിൽ സജീവമാകുകയാണ്. നേരത്തേ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്. നാട്ടിൽനിന്നുള്ള സ്വകാര്യബസുകൾ എത്തുന്ന കലാശിപാളയയാണ് കവർച്ചക്കാരുടെ പ്രധാനകേന്ദ്രം. താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോറിക്ഷ പിടിക്കുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്. കുറഞ്ഞതുകയ്ക്ക് വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ യാത്രക്കാരെ ഒട്ടോറിക്ഷയിൽ കയറ്റുന്നത്. പിന്നീട് വഴിയിൽവെച്ച് കൂട്ടാളികളും കയറും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പണവും മൊബൈലും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഷെയർ ഓട്ടേറിക്ഷയാണെന്ന വ്യാജേനെ ഓട്ടോറിക്ഷയിൽ മൂന്നംഗസംഘമെത്തി ഒരു മലയാളിയെ…
Read Moreഇ.ഡി.യുടെ ‘കോപ്പിയടി’ കയ്യോടെ പിടികൂടി സുപ്രീംകോടതി; ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ തള്ളി
ന്യൂഡൽഹി: സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ‘മുൻ ആഭ്യന്തര മന്ത്രി’യാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കോപ്പിയടി സുപ്രീംകോടതി കൈയോടെ പിടികൂടി. ശിവകുമാറിന് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യംചെയ്തുള്ള ഹർജിയിലാണ് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായ കേസിലെ വിവരങ്ങൾ ഇ.ഡി. അതേപോലെ ‘വെട്ടിയൊട്ടിച്ചത്’. ബെഞ്ചിനു നേതൃത്വം നൽകിയ ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഇത് അപ്പോൾത്തന്നെ കണ്ടെത്തി. ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണു ഹർജിയിൽ വിശേഷിപ്പിക്കുന്നത്. ഒരു പൗരനെ പരിഗണിക്കേണ്ട രീതി ഇതല്ലെന്ന് രോഷാകുലനായ ജസ്റ്റിസ് നരിമാൻ ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു പറഞ്ഞു.…
Read Moreനഗരത്തിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു
ബെംഗളൂരു: നഗരത്തിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു. അതിരാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. മാവേലിക്കര സ്വദേശി ജെഫിൻ കോശിയാണ് (26) കവർച്ചയ്ക്കിരയായത്. പരിക്കേറ്റ ജെഫിൻ കോശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ യെലച്ചനഹള്ളിയിലാണ് സംഭവം. ഫിനാൻഷ്യൽ അനലിസ്റ്റായ ജെഫിൻ മൂന്നുമണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് കയറേണ്ടിയിരുന്നത്. ജെ.പി. നഗറിലെ ഓഫീസിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗസംഘമെത്തിയത്. ഷെയർ ഓട്ടേറിക്ഷയാണെന്നും ജെ.പി. നഗറിൽ ഇറക്കാമെന്നും ഒട്ടോഡ്രൈവർ അറിയിക്കുകയായിരുന്നു. ഇതോടെ ഡ്രൈവറെക്കൂടാതെ ഒട്ടോയിലുണ്ടായിരുന്നത് യാത്രക്കാരാണെന്ന് തെറ്റിദ്ധരിച്ച ജെഫിൻ ഒട്ടോയിലേക്ക് കയറുകയായിരുന്നു. കുറച്ചുദൂരം…
Read More“പ്രയാണത്തെ പ്രണയിച്ച പെണ്‍കൊടി” -ഗീതു മോഹന്‍ദാസിനെ അടുത്തറിയാം..
ബെംഗളൂരു എന്ന ഇന്ത്യയുടെ സിലിക്കൺ വാലിയില്‍ ഒരു നല്ല കമ്പനിയില്‍ ജോലി കിട്ടിയാല്‍ പിന്നെ നിങ്ങള്‍ എന്താണ് ചെയ്യുക,ജീവിതം അടിച്ചു പൊളിക്കുക ..അതില്‍ കൂടുതല്‍ നമുക്ക് എന്താണ് ചെയ്യാനുള്ളത് അല്ലേ …എന്നാല്‍ ഇവിടെ നിങ്ങള്‍ പരിചയപ്പെടുന്ന ഗീതു മോഹന്‍ദാസ് എന്ന നഗരത്തിലെ ഒരു പ്രധാന സ്ഥാപനത്തില്‍ ഹാര്ഡ്വെയര് ഡിസൈന്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ഈ ആലുവക്കാരി അവിടെയൊന്നും നിര്‍ത്തിയില്ല ,തികച്ചും അത്ഭുതത്തോടെ നോക്കിക്കാണേണ്ടതാണ് ഈ ഇരുപത്തേഴു കാരിയുടെ നേട്ടങ്ങൾ. ഈ ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാം എന്ന് ഉള്ള നിങ്ങളിലെ…
Read More