നഗരം കാത്തിരുന്ന സ്വപ്ന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി;സബർബൻ റയിൽ പദ്ധതി പുതിയ ട്രാക്കിൽ.

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ഒടുവിൽ സബർബൻ പദ്ധതിക്ക് റെയിൽവേ ബോർഡ് അനുമതി നൽകി. ഇന്നലെ ഡൽഹിയിൽ റെയിൽവേ, നീതി ആയോഗ്, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാൻ വരുംദിവസങ്ങളിൽ ബംഗളൂരുവിൽ മുഖ്യമന്ത്രി യെദിയൂരപ്പയുമായി ചർച്ച നടത്തിയേക്കും എന്ന് പി സി മോഹനൻ എംപി അറിയിച്ചു. റെയിൽവേ ബോർഡ് അനുമതി ലഭിച്ച സാഹചര്യത്തിൽ ഇനി പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട് എന്നും സംസ്ഥാനത്തുനിന്നുള്ള റെയിൽവേ സഹമന്ത്രി സുരേഷ് അംഗതി ട്വീറ്റ്ചെയ്തു. 161 കിലോമീറ്റർസ്…

Read More

സംസ്ഥാനത്ത് പുതിയ ഐഫോൺ ഫാക്ടറി വരുന്നു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : സംസ്ഥാനത്ത് ആപ്പിൾ ഐഫോണിന്റെ പുതിയ നിർമ്മാണ കേന്ദ്രം വരുന്നു. കോലാറിൽ സ്ഥാപിക്കുന്ന ഈ ഫാക്ടറിയുടെ ഉത്ഘാടനം പ്രധാനമന്ത്രി അടുത്ത മാസം നിർവ്വഹിക്കുമെന്ന് ജില്ലയിൽ നിന്നുള്ള എം പി മുനി സ്വാമി അറിയിച്ചു. നരസാപുരയിലുള്ള ഫാക്ടറിയിൽ പ്രദേശവാസികൾക്ക് ജോലിയിൽ മുൻഗണന നൽകുമെന്ന് കമ്പനി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.

Read More

വിമതരെ അയോഗ്യരാക്കിയ കേസിൽ വിധിപറയാനിരിക്കെ യെദ്യൂരപ്പയുടെ വീഡിയോ സുപ്രീംകോടതിയിൽ!!

ബെംഗളൂരു: വിമതരെ അയോഗ്യരാക്കിയ കേസിൽ വിധിപറയാനിരിക്കെ യെദ്യൂരപ്പയുടെ വീഡിയോ സുപ്രീംകോടതിയിൽ. സംസ്ഥാനത്ത് കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിന്റെ പതനത്തിനിടയാക്കിയ എം.എൽ.എ.മാരുടെ രാജി ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണെന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വെളിപ്പെടുത്തൽ അടങ്ങിയ വീഡിയോയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. രാജിവെച്ച എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതിനെതിരേ നൽകിയ ഹർജിയിൽ വിധിപറയാനിരിക്കെയാണ് വീഡിയോ കോൺഗ്രസിന്റെ അഭിഭാഷകൻ കപിൽ സിബൽ ഹാജരാക്കിയത്. എം.എൽ.എ.മാരുടെ രാജിക്കുപിന്നിൽ ബി.ജെ.പി.യാണെന്ന് യെദ്യൂരപ്പ സമ്മതിച്ചിരിക്കുകയാണെന്നും അതിനാൽ അവരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെക്കണമെന്നും കപിൽ സിബൽ ബോധിപ്പിച്ചു. അല്ലാത്തപക്ഷം ഭരണഘടനയുടെ പത്താം അനുച്ഛേദത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.…

Read More

കന്നഡ സംസാരിക്കാത്തതിന്റെ പേരിൽ മർദ്ദനത്തിനിരയായ ഡോക്ടർക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരം 3 ദിവസം പിന്നിട്ടു; 34 പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്;ഒ.പി.പ്രവർത്തനം നിലച്ചതോടെ വലഞ്ഞത് സാധാരണക്കാരായ രോഗികൾ.

ബെംഗളൂരു : മിന്റോ കണ്ണാശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ ആരംഭിച്ച സമരം മൂന്നാം ദിവസവും തുടർന്നതോടെ 34 കന്നട രക്ഷണവേദിഗെ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. ബാംഗ്ലൂർ മെഡിക്കൽ കോളേജ് നിയന്ത്രണത്തിലുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്. കന്നഡ രാജ്യോത്സവദിനമായ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ കന്നടയിൽ മറുപടി പറയാത്തത്  ജൂനിയർ ഡോക്ടറെ മർദ്ദിച്ചത്. സംഭവത്തിൽ ആശുപത്രി ഡീൻ വി.വി.പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്യുന്നത്…

Read More

“നാസക്ക് പോലും ആവശ്യമായ”റൈസ് പുള്ളറിന്റെ പേരിൽ തട്ടിപ്പ്;വ്യവസായിക്ക് നഷ്ടപ്പെട്ടത് 3.5 കോടി രൂപ!

ബെംഗളൂരു: പറ്റിക്കപ്പെടാൻ ആളുകൾ വരി നിൽക്കുമ്പോൾ പറ്റിക്കുന്നവർക്ക് പണി വളരെ എളുപ്പമാണ്. വർഷങ്ങളായി പത്രമാധ്യമങ്ങളിൽ വരുന്ന ഒരു വാർത്തയാണ് റൈസ് പുള്ളറിന്റെ  പേരിലുള്ള തട്ടിപ്പ് .അത് വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു, റൈസ് പുള്ളർ തട്ടിപ്പിൽ വ്യവസായിക നഷ്ടപ്പെട്ടത് മൂന്നരക്കോടി രൂപ. ചെമ്പ് ഇറിഡിയം എന്നിവ ചേർത്തുണ്ടാക്കിയ റൈസ് പുള്ളർന് സ്ത ശക്തിയുണ്ടെന്നു യുഎസ് ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഗവേഷണത്തിനായി ഇത്തരം ലോഹം ആവശ്യമുള്ളതിനാൽ വൻ വിലക്ക് വാങ്ങിക്കാൻ സാദ്ധ്യത ഉണ്ടെന്നും വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ് . രണ്ടുകോടി രൂപ നിക്ഷേപിച്ചു. ശേഷിച്ച ഒന്നരക്കോടി രൂപ പലതവണകളായി…

Read More
Click Here to Follow Us