വിദ്യാർഥിയുടെ ആത്മഹത്യ: അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് അധികൃതരുടെ പേരിൽ കേസെടുത്തു

ബെംഗളൂരു: ബെലന്ദൂരിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വിദ്യാർഥി ചാടിമരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരേ ബെംഗളൂരു പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു. മരിച്ച വിദ്യാർഥി ശ്രീഹർഷ(22)യുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാംവർഷ എൻജിനിയറിങ് വിദ്യാർഥിയും വിശാഖപട്ടണം സ്വദേശിയുമായ ശ്രീഹർഷ കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യചെയ്തത്. ഡയറക്ടർ ധൻരാജ്, അസോസിയേറ്റ് ഡയറക്ടർ എസ്.ജി. രാകേഷ്, ഹോസ്റ്റൽ വാർഡൻ ബി.എൽ. ഭാസ്കർ, അച്ചടക്കസമിതി അംഗങ്ങളായ ഏഴ് അധ്യാപകർ എന്നിവർക്കെതിരേയാണ് ആത്മഹത്യാപ്രേരണക്കുറ്റം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കോളേജ് ഹോസ്റ്റലിലെ കുടിവെള്ളക്ഷാമം…

Read More

ലണ്ടനിൽ നടത്തുന്ന ആംനസ്റ്റി ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’: ബെംഗളൂരു മലയാളി ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധി!!

ബെംഗളൂരു: അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ലണ്ടനിൽ നടത്തുന്ന ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’ എന്ന മൂന്നുദിവസത്തെ പരിപാടിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധിയായി ബെംഗളൂരു മലയാളി ഐശ്വര്യ ബാബുവും. മലപ്പുറം സ്വദേശിയായ ഐശ്വര്യ, ബെംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദം എടുത്തിട്ടുണ്ട്. ഇപ്പോൾ ആന്റ്ഹിൽ ക്രിയേഷൻസ് എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയാണ്. 16 രാജ്യങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏഷ്യയിൽനിന്ന് ഐശ്വര്യയെക്കൂടാതെ ഒരു അഫ്ഗാനിസ്താൻകാരിയുമുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ യുവാക്കളെമാത്രം ഉൾപ്പെടുത്തി നടത്തുന്ന ആദ്യപരിപാടിയാണിത്. ഈ മാസം 28, 29, 30 തീയതികളിലാണ് പരിപാടി നടക്കുന്നത്. മലപ്പുറം സ്വദേശികളായ കെ.…

Read More

പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ

ബെംഗളൂരു: പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ. വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് ബി.ജെ.പി. എം.എൽ.എ. അപ്പാച്ചു രഞ്ജൻ കത്തു നൽകി. ഉടൻതന്നെ മന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കും. ടിപ്പുവിനെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖകളുണ്ട്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയേയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതഭ്രാന്തനായ ടിപ്പു ഹൈന്ദവ ക്ഷേത്രങ്ങൾ നശിപ്പിച്ചെന്നും കുടകിലെ പല സ്ഥലങ്ങളുടെയും പേരു മാറ്റുകയും ഗ്രാമവാസികളെ മതപരിവർത്തനം നടത്തുകയും ചെയ്തെന്നും എം.എൽ.എ.…

Read More

ഈ നഗരത്തെ ഇനി സ്ത്രീകൾ ഭയപ്പെടേണ്ടതില്ല;സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ 16000 സി.സി.ടി.വി ക്യാമറകൾ ! 667 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി.

ബെംഗളൂരു : സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊതുസ്ഥലങ്ങളിൽ 16000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കേന്ദ്ര സർക്കാരിൻറെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമറകളും എമർജൻസി ബട്ടണുകളും മറ്റു സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക. 667 കോടി രൂപയുടെ പദ്ധതിക്ക് ആണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അനുമതി നൽകിയത്. മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 60 ശതമാനം ചെലവ് കേന്ദ്രവും 40% സംസ്ഥാനവും വഹിക്കും. ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ സിറ്റി പോലീസ് കണ്ടെത്തും. അവശ്യഘട്ടങ്ങളിൽ ബട്ടൺ അമർത്തിയാൽ ഉയർന്ന ശബ്ദത്തിൽ സൈറൺ മുഴങ്ങുന്നയും…

Read More

ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ

ബെംഗളൂരു: ഡി.കെ. ശിവുകുമാറിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പങ്കിട്ട് അനുയായികൾ. പ്രവർത്തകരും അനുയായികളും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കിട്ടു. കെ.പി.സി.സി. ഓഫീസിനു മുന്നിലും ശിവകുമാറിന്റെ സദാശിവനഗറിലെ വീടിനു മുന്നിലും അനുയായികൾ മധുരം വിതരണം ചെയ്തു. രാമനഗര, ബെലഗാവി, തുമകൂരു, കനകപുര, മാണ്ഡ്യ എന്നിവിടങ്ങളിലും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. സെപ്റ്റംബർ മൂന്നിനാണ് മുൻ മന്ത്രിയും ഏഴുതവണ എം.എൽ.എ. യുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത്. 50 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇത് ആഘോഷമാക്കാനാണ് അനുയായികളുടെ തീരുമാനം.…

Read More

റദ്ദാക്കിയ സ്കാനിയക്ക് പകരം ഡീലക്സ് ബസുകൾ; ദീപാവലിക്ക് കേരള ആർ.ടി.സി.യുടെ 20 സ്പെഷൽ സർവ്വീസുകൾ.

ബെംഗളൂരു: റദ്ദാക്കിയ തിരുവനന്തപുരം പത്തനംതിട്ട കോട്ടയം സ്കാനിയ എസി ബസ്സുകൾക്ക് പകരം ഡീലക്സ് ബസ്സുകളു മായി കേരള ആർടിസി. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി 20 സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട് . സ്വകാര്യ കമ്പനിയിൽ നിന്നും വാടകയ്ക്കെടുത്ത് സർവീസ് നടത്തിയിരുന്ന അഞ്ച് സ്കാനിയ ബസുകൾ ആണ് ടെസ്റ്റിനായി ഇന്നലെ മുതൽ സർവീസ് നിർത്തി വെച്ചത്. ഇതിനു പകരമായി കമ്പനി ഇനി എ സി ബസ്സുകൾ നൽകിയിട്ടില്ല യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കോട്ടയം പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തി. ദീപാവലി പരിഗണിച്ച് നാളെ…

Read More

ജി.പരമേശ്വരയുടെ പി.എ.5 കോടി കൈക്കൂലി വാങ്ങി:മുഹമ്മദ് മൻസൂർ ഖാൻ.

ബെംഗളൂരു : മുൻ ഉപമുഖ്യമന്ത്രി ഡോ: ജി.പരമേശ്വരയുടെ പിഎ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത രമേഷ് 5 കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നതായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടു പോയി പിടിയിലായ ഐ.എം.എ ഉടമ മുഹമ്മദ് മൻസൂർ ഖാൻ ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകി. രമേഷിന്റെ ഉടമസ്തതയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ 4 കോടി രൂപയും നിരവധി പ്രമുഖരുടെ അശ്ലീല വീഡിയോകളും ലഭിച്ചതായാണ് വിവരം. ആദായ നികുതി വകുപ്പ് ഇവയെല്ലാം പോലീസിന് കൈമാറി, ഈ വാർത്ത പുറത്തറിയുമെന്ന ഭയത്താലാണ് രമേഷ്…

Read More

ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ ആടിത്തിമർത്തു;ബെംഗളൂരു മലയാളിയായ പെൺകുട്ടിയുടെ നൃത്തം ഏറ്റെടുത്ത് വൈറലാക്കി സോഷ്യൽ മീഡിയ.

ബെംഗളൂരു : ഏതാനും ദിവസം മുൻപ് ഗോവയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി തിരിച്ചു വന്നതായിരുന്നു അശ്വതി നാരായൺ എന്ന അശ്വതി അച്ചു. നഗരത്തിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ഇടപെടുന്ന “ബാംഗ്ലൂർ മലയാളി സോൺ” എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ഇക്കഴിഞ്ഞ 13 ന് ബന്നാർഘട്ട റോഡിലുള്ള ഒരു കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമ്പോൾ അശ്വതിയും അതിൽ പങ്കു ചേർന്നു. വേദിയിൽ പരിപാടികൾ നടക്കുന്നതിനിടയിൽ സദസ്സിൽ സുഹൃത്തുക്കളുടെ കൂടെ അശ്വതിയും ഡാൻസ് കളിച്ചു. പരിപാടി കണ്ടു കൊണ്ട് നിന്ന ഒരു സുഹൃത്ത്…

Read More

ഒന്നര മാസത്തിന് ശേഷം കോൺഗ്രസ് സീനിയർ നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ജാമ്യം.

ബെംഗളൂരു: സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. http://bangalorevartha.in/archives/39274 സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ ഡൽഹി ഹൈക്കോടതിയാണ് ശിവ കുമാറിന് ജാമ്യം അനുവദിച്ചത്. http://bangalorevartha.in/archives/39154 ശിവകുമാറിന് ജാമ്യം അവകാശപ്പെട്ടതാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല കാരണം രേഖകൾ എല്ലാം അന്വേഷണ ഏജൻസിയുടെ കയ്യിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കൈറ്റ് നിരീക്ഷിച്ചു. http://bangalorevartha.in/archives/22587 അധികാരത്തിൽ ഇല്ലാത്തതിനാൽ ശിവകുമാറിനോ അനുയായികൾക്കോ ബന്ധുക്കൾക്കോ സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യമല്ല ,കോടതി പറഞ്ഞു. http://bangalorevartha.in/archives/40173 കേസ്…

Read More

നോർക്ക ആംബുലൻസ് സർവീസ് മംഗലാപുരം വിമാനത്താവളത്തിലും.

വിദേശത്തുനിന്നുള്ള മൃതദേഹങ്ങളും അസുഖബാധിതരായി എത്തുന്ന പ്രവാസികളെയും സൗജന്യമായി വിമാനത്താവളങ്ങളിൽ  നിന്നു വീടുകളിലേയ്ക്കോ ആശുപത്രിയിലേയ്ക്കോ എത്തിക്കാൻ നോർക്ക തുടങ്ങിയ ആംബുലൻസ് സർവീസ് മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ലഭ്യമാക്കുന്നു.  വിദേശമലയാളികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇനി ആംബുലൻസ് സേവനം ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സേവനം ലഭിക്കുന്നത്. സേവനം ലഭിക്കാൻ ടോൾ ഫ്രീ നമ്പർ–1800 425 3939,  ബാംഗ്ലൂർ  ഓഫീസ്  080-25585090  വിദേശത്തു നിന്നു ബന്ധപ്പെടാനുള്ള നമ്പർ –00918802012345. ഇ–മെയിൽ– [email protected].

Read More
Click Here to Follow Us