വിദ്യർത്ഥി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം;അമൃത എഞ്ചിനീയറിംങ് കോളേജിലെ പ്രിൻസിപ്പാൾ അടക്കം 10 പേർക്കെതിരെ കേസ്.

ബെംഗളൂരു : കസവനഹള്ളി അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്. പ്രിൻസിപ്പൽ ധനരാജ് സ്വാമി, അധ്യാപകരായ എസ് ജി രാജേഷ്, പി ഭാസ്കർ ,രവികുമർ, പി കെ രമേശ് ,നിപുൺ കുമാർ ,എസ് ആർ മൂർത്തി, അമുദ, ബി വെങ്കടേഷ് ,എസ്.ആർ. നാഗരാജ്എന്നിവർക്കെതിരെയാണ് പരപ്പന അഗ്രരഹാര പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിജയവാഡ സ്വദേശിയും ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥിയുമായ ശ്രീ ഹർഷ (22) കെട്ടിടത്തിന് ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്…

Read More

സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു;8 പേര്‍ മരിച്ചു;40 പേര്‍ക്ക് പരിക്ക്.

ബെംഗളൂരു : സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് എട്ടു യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു,നാല്പതോളം പേര്‍ക്ക് പരിക്കുണ്ട്.ഇന്ന് രാവിലെ 08:50 ഓടെ തുമുകുരു വില്‍ നിന്ന് കൊരട്ടെഗരെയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. 45 ല്‍ അധികം ആളുകള്‍ ബസില്‍ ഉണ്ടായിരുന്നു,ഒരു ഓട്ടോ റിക്ഷയെ മറികടക്കാന്‍ ശ്രമിക്കവേ ബസിന് നിയന്ത്രണം നഷ്ട്ടപ്പെടുകയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.കൊരട്ടെഗരെ താലൂക്കിലെ ജെട്ടി അഗ്രഹാര എന്നാ സ്ഥലത്താണ് ബസ് കീഴ്മേല്‍ മറിഞ്ഞത്. തുമുകുരു പോലീസ് അറിയിച്ചത് പ്രകാരം മരണസംഖ്യ 8 ആണ്,പാര്‍ലമെന്‍ട്രി കാര്യമന്ത്രി ജെ സി മധു…

Read More

നിങ്ങള്‍ 1990 മുതല്‍ 2019 വരെ ജോലി ചെയ്ത ആള്‍ ആണോ? നിങ്ങളെ കാത്ത് ഇ.പി.എഫ്.ന്റെ 80000 രൂപ കാത്തിരിക്കുന്നുണ്ട്;വാട്സ് അപ്പില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

ഒരു കമ്പനിയുടെ അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സുഹൃത്താണ് ഈ വാട്സ് ആപ് സന്ദേശം രാവിലെ എനിക്ക് അയച്ചു തന്നത്.ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള സന്ദേശം പറയുന്നത് ഇങ്ങനെയാണ് “1990 നും 2019 നും ഇടയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഇ.പി.എഫ്.ഓ ഇന്ത്യയുടെ 80000 രൂപ ലഭിക്കാന്‍ അര്‍ഹത ഉണ്ട്,നിങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടോ എന്ന് താഴെ അറിയാം”,താഴെ ഒരു വെബ്‌ സൈറ്റിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്‌. ഈ സന്ദേശം കുറച്ചു ദിവസമായി വാട്സ് അപ്പില്‍ പല ഗ്രുപ്പുകളിലും പ്രവഹിക്കുന്നത് കുറച്ചു ദിവസമായി ശ്രദ്ധയില്‍ പെട്ടിട്ട് ,സത്യാവസ്ഥ എന്താണ്…

Read More

നഗരത്തിൽ ദീപാവലി പൊടിപൊടിച്ചു;പടക്കം പൊട്ടിയുള്ള അപകടങ്ങളിൽ 47 പേർക്ക് പരിക്ക്.

ബെംഗളൂരു : ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ തുടർന്നുള്ള അപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 47 പേർക്ക് പരിക്ക്. കൂടുതൽ പേർക്കും കണ്ണിനാണ് പരിക്കേറ്റത്. മറ്റുള്ളവർ പടക്കം പൊട്ടിക്കുന്നത് ദൂരെ കണ്ടു നിന്ന കുട്ടികൾക്കും മറ്റും ആണ് ഏറെയും പരിക്കേറ്റത് എന്ന് സർക്കാർ നിയന്ത്രണത്തിലുള്ള മിൻറ്റോ ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു. ബോധവൽക്കരണങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും വർഷാവർഷം അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇപ്രാവശ്യം സർക്കാർ സ്കൂളുകൾ ഉൾപ്പെടെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. നിരോധനം ഉണ്ടെങ്കിലും റോഡുകളിലും മറ്റും പടക്കം പൊട്ടിക്കുന്നത് കാൽനട ,ഇരുചക്രവാഹന യാത്രക്കാരെയും അപകടത്തിൽ പെടുത്താറുണ്ട്.

Read More

നഗരത്തിൽ നിരവധി ബംഗ്ലാദേശികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു;ആളുകളെ ജോലിക്കെടുക്കുമ്പോൾ തിരിച്ചറിയൽ രേഖ പരിശോധിക്കുക,ഇല്ലെങ്കിൽ തൊഴിലുടമക്ക്”പണി”യാകും;മുന്നറിയിപ്പുമായി പോലീസ്.

ബെംഗളൂരു : ബംഗ്ലാദേശ് സ്വദേശികളുടെ ടെ അനധികൃത കുടിയേറ്റം തടയുന്നതിനായി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വേണം ഇത്തരക്കാർക്ക് വീടോ ജോലിയോ നൽകാനെന്ന മുന്നറിയിപ്പുമായി ബംഗളൂരു സിറ്റി പൊലീസ്സ്. കെട്ടിട ഉടമകളും തൊഴിൽദാതാക്കളും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു . കൃത്യമായ രേഖകൾ ഇല്ലാത്ത അറുപതോളം ബംഗ്ലാദേശികളെ കഴിഞ്ഞ ദിവസങ്ങളായി സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇടത്തരക്കാർ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇവർക്ക് സൗകര്യം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുപ്രകാരം…

Read More

ഹൈവേകളിൽ ബൈക്കഭ്യാസപ്രകടനങ്ങൾ നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : ഹൈവേകളിൽ ബൈക്ക് വീലി അഭ്യാസം നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന നിരത്തുകളിൽ പതിവായി ബൈക്ക് അഭ്യാസം നടത്തിയവരുടെ വീഡിയോ പല ദിവസങ്ങളിലായി വാഹനങ്ങളിൽ സഞ്ചരിച്ചു പകർത്തിയാണ് അറസ്റ്റിനു വഴിയൊരുക്കിയത്. വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ ബെള്ളാരി ഹൈവേ റോഡ്, ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ, തുമക്കുരു റോഡ്, നൈസ് റോഡ് എന്നിവിടങ്ങളിൽ പലപ്പോഴായി വീലി പ്രകടനങ്ങൾ മൂലം അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. ബോധവൽക്കരണ ശ്രമങ്ങൾ ഉൾപ്പെടെ പരാജയപ്പെട്ടതോടെയാണ് വീഡിയോ പകർത്തി തെളിവുസഹിതം അഭ്യാസികളുടെ പിടികൂടാൻ പൊലീസ് തീരുമാനിച്ചത്.

Read More

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 4 ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്.

ബെംഗളൂരു : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ 4 ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടു. ഇതേതുടർന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ഉള്ള പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ദൃശ്യങ്ങളിൽ കാണുന്ന രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മറ്റൊരു രണ്ടുപേർകൂടി കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്ന് എന്ന് അവർ സമ്മതിച്ചു. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. കാലിയെ മേക്കുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി എടുത്തത്.

Read More

ഡി.കെ. ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തിൽ കോൺഗ്രസിൽ ആശങ്ക

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തിൽ കോൺഗ്രസിൽ ആശങ്ക. കള്ളപ്പണംവെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് നൽകിയ സ്വീകരണത്തിനിടെ ജെ.ഡി.എസ്. പതാക ശിവകുമാർ കൈയിലേന്തിയതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്. ശിവകുമാറിനെ കുറ്റപ്പെടുത്തി സിദ്ധരാമയ്യ കോൺഗ്രസ് നേതാക്കളുമായി സംസാരിക്കുന്ന വീഡിയോ പുറത്തായതോടെ ഇരുവരും തമ്മിലുള്ള അകൽച്ച കൂടി. ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം പാർട്ടിയുടെ വിജയത്തെ ബാധിക്കുമോയെന്നാണ് പാർട്ടിനേതൃത്വത്തിന്റെ ആശങ്ക. ഇരുവരും തമ്മിലുള്ള പ്രശ്നം തീർക്കാൻ നേതൃത്വം ശ്രമം തുടങ്ങി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും…

Read More

നഗരത്തിൽ ദമ്പതിമാരെ കൊന്ന് കവർച്ച; ടാക്സി ഡ്രൈവറും ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ദമ്പതിമാരെ കൊന്ന് കവർച്ച; ടാക്സി ഡ്രൈവറും ഭാര്യയും അറസ്റ്റിൽ. കടംവീട്ടാനുള്ള പണത്തിനുവേണ്ടി ദമ്പതിമാരെ കൊലപ്പെടുത്തിയ ടാക്സി ഡ്രൈവറെയും ഭാര്യയെയും പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു അമൃതഹള്ളി സ്വദേശികളായ സി.എച്ച്. വെങ്കടേഷ് (30), ഭാര്യ അർപ്പിത (21) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലും മാണ്ഡ്യയിലുമായാണ് നാലുപേരെ ഇവർ കൊലപ്പെടുത്തിയതെന്ന് മഹാദേവപുര പോലീസ് പറഞ്ഞു. മക്കളില്ലാത്ത ദമ്പതികളെയാണ് കൊലപ്പെടുത്തിയത്. ഓൺലൈൻ ടാക്സി ഡ്രൈവറായ വെങ്കടേഷിന് 10 ലക്ഷം രൂപ കടമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ മാസം 16-ന് ബെംഗളൂരു ആർ.എച്ച്.ബി. കോളനിയിൽ ദമ്പതിമാരെ വെങ്കടേഷും അർപ്പിതയുംചേർന്ന് കൊലപ്പെടുത്തിയിരുന്നു.…

Read More

രാജ്യത്തെ അഴിമതിക്കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർധന കർണാടകത്തിൽ; ഏറ്റവും കുറവ് കേരളത്തിൽ!!

ബെംഗളൂരു: രാജ്യത്തെ അഴിമതിക്കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർധന കർണാടകത്തിൽ; ഏറ്റവും കുറവ് കേരളത്തിൽ!!അഴിമതിക്കേസുകളുടെ എണ്ണത്തിൽ കർണാടകത്തിൽ വൻവർധനയുണ്ടായതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻ.സി.ആർ.ബി.)യുടെ റിപ്പോർട്ട്. ദേശീയതലത്തിൽ കേരളത്തിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർചെയ്തത്. കർണാടകത്തിൽ 2016-ൽ 25 അഴിമതിക്കേസുകൾ രജിസ്റ്റർചെയ്തപ്പോൾ 2017-ൽ 289 കേസുകളാണെടുത്തത്. 2017-ൽ മുൻവർഷത്തെക്കാൾ 67 ശതമാനം കേസുകൾ കുറവാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കർണാടകത്തിലേത് രാജ്യത്തെ ഏറ്റവും വലിയ വർധനയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കർണാടകമടക്കം 11 സംസ്ഥാനങ്ങളിൽ അഴിമതിക്കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. 2016-ൽ രാജ്യത്താകെ 4,439 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് 2017-ൽ അത്…

Read More
Click Here to Follow Us