ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്!

ബെംഗളൂരു : ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചു വീഴ്ത്തി പിടികൂടി. ദണ്ഡിയ വിജി(25), ഹനുമന്ത (24)എന്നിവരെ മുട്ടിനുതാഴെ വെച്ചാണ് നന്ദിനി ലേഔട്ട് പോലീസ് ഇൻസ്പെക്ടർ യശ്വനന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടുപേരും കഴിഞ്ഞദിവസം നന്ദിനി ലേേഔട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു.

Read More

ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മറ്റ് സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയ ഐ.ടി.കമ്പനിയിലെ സീനിയർ അക്കൗണ്ട് മാനേജർ പിടിയിൽ.

ബെംഗളൂരു :  ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി നൽകിയ ഐടി കമ്പനിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ. കനകപുര റോഡ് താമസിക്കുന്ന പ്രജാപതിയെ (40) ആണ് സൈബർ പോലീസ് പിടികൂടിയത്. ഐടി കമ്പനിയിൽ സീനിയർ അക്കൗണ്ട് മാനേജർ ആയിരുന്ന പ്രജാപതി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ചോർത്തി മറ്റു സ്ഥാപനങ്ങൾക്ക് നൽകി എന്നാണ് കേസ്.

Read More

കാമുകിയുടെ ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ വച്ച് വെടിവച്ച് കൊന്ന കാമുകനും പിതാവും അറസ്റ്റിൽ.

ബെംഗളൂരു : കാമുകിയുടെ ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിയും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ജിഗനി സ്വദേശി രമേശ് (38) ആണ് കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ബാല്യകാല സുഹൃത്തുകൂടിയായ വി മുനിയപ്പ (38) പിതാവ് വെങ്കടസ്വാമി (55) കൃഷ്ണമൂർത്തി (25) രമേശിനെ ഭാര്യ കലാവതി (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുനിയപ്പയും  കലാവതിയും തമ്മിൽ സ്നേഹത്തിൽ ആവുകയും ഇരുവരും മാസങ്ങൾക്കുമുൻപ് ഒളിച്ചോടുകയും ചെയ്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു . ഭാര്യയെ തിരിച്ചെത്തിക്കാൻ രമേശ് നാട്ടിലെ…

Read More

പാരപ്പന അഗ്രഹാര ജയിലിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചു;കൂടെ ലഹരി വസ്തുക്കളും.

ബെംഗളൂരു : നഗരത്തിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധങ്ങൾ കണ്ടെത്തി. മൂർച്ചയുള്ള നിരവധി കത്തികളും പുകവലിക്കുന്ന പൈപ്പ് ,കഞ്ചാവ് എന്നിവയും ഇന്ന് നടത്തിയ റെയിഡിൽ പിടിച്ചെടുത്തു. ക്രൈം വിഭാഗം ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 37 കത്തികൾ ,പുകവലിക്കുന്ന പൈപ്പുകൾ, കഞ്ചാവ്, ഒരു മൊബൈൽ ഫോൺ, നിരവധി സിംകാർഡുകൾ എന്നിവയാണ് കണ്ടെത്തിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി ശശികലക്ക് ജയിലധികൃതർ കൂടുതൽ സഹായങ്ങൾ നൽകുന്നതായി വെളിപ്പെടുത്തിയ സമയത്ത് പാരപ്പന അഗ്രഹാര ജയിൽ വാർത്തകളിൽ…

Read More

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം മതിലിടിഞ്ഞ് മലയാളിക്ക് ദാരുണാന്ത്യം.

ബെംഗളൂരു : ജാലഹള്ളിയിൽ മതിലിടിഞ്ഞ് വീണ് മലയാളി മരിച്ചു. ജാലഹള്ളി ക്ഷേത്രത്തിൽ കൊച്ചുമകളുടെ വിദ്യാരംഭ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങവേ പാലക്കാട് പല്ലശ്ശന ഇടലിങ്കൽ കുടുംബാംഗം കെ ആർ പുരം ബസണ്ണപുര മെയിൻ റോഡ്, എസ് ആർ ലേഔട്ട് നിവാസി വി പരമേശ്വരൻ (66) ആണ് മരിച്ചത് . വ്യോമസേന ടെക്നിക്കൽ കോളേജ് കമാൻഡിങ് ഓഫീസ് ഹൗസിംഗ് മതൽ ആണ്ഇടിഞ്ഞുവീണത്. പരമേശ്വര ഭാര്യ സ്വർണ കുമാരി. മകൻ പ്രസാദ് മരുമകൾധന്യ, കൊച്ചുമകൾ മേഘ എന്നിവർക്കും പരിക്കേറ്റു. ക്ഷേത്രത്തിനു സമീപം വാഹനം കാത്തുനിൽക്കെ വലിയ കരിങ്കൽ മതിൽ…

Read More

മഹിഷാസുരന്റെ നാട്ടിൽ ദസറ ആഘോഷങ്ങൾക്ക് രാജകീയമായ പരിസമാപ്തി.

മൈസൂരു : കൊട്ടാര നഗരിയിലെ  രാജകീയ പ്രൗഢി വിളിച്ചോതിയ ആഘോഷത്തിന് സമ്മാനിച്ച മൈസൂരു ദസറക്ക് വർണാഭമായ പരിസമാപ്തി. 10 ദിവസങ്ങൾ നീണ്ടുനിന്ന കന്നട നാടിന്റെ ഉത്സവ ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് മഹിഷാസുരൻ രാജ്യത്തിലേക്ക് ഒഴുകിയെത്തിയത്. കോട്ട ആഞ്ജനേയ ക്ഷേത്രത്തിലോ ഉച്ചകഴിഞ്ഞ് 2:15 ന് നന്ദി ദ്വജ പൂജകളോടെയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അമ്പാരി ആനയായ അർജുന്റെ മുകളിൽ 750 കിലോ വരുന്ന ചാമുണ്ഡി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ ജംബോ സവാരിക്കുള്ള ആചാര പീരങ്കി വെടി മുഴങ്ങി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുഷ്പവൃഷ്ടി…

Read More
Click Here to Follow Us