കാമുകിയുടെ ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ വച്ച് വെടിവച്ച് കൊന്ന കാമുകനും പിതാവും അറസ്റ്റിൽ.

ബെംഗളൂരു : കാമുകിയുടെ ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിയും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.

ജിഗനി സ്വദേശി രമേശ് (38) ആണ് കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ചത്.

സംഭവത്തിൽ ബാല്യകാല സുഹൃത്തുകൂടിയായ വി മുനിയപ്പ (38) പിതാവ് വെങ്കടസ്വാമി (55) കൃഷ്ണമൂർത്തി (25) രമേശിനെ ഭാര്യ കലാവതി (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

മുനിയപ്പയും  കലാവതിയും തമ്മിൽ സ്നേഹത്തിൽ ആവുകയും ഇരുവരും മാസങ്ങൾക്കുമുൻപ് ഒളിച്ചോടുകയും ചെയ്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു .

ഭാര്യയെ തിരിച്ചെത്തിക്കാൻ രമേശ് നാട്ടിലെ പ്രമുഖരുടെ സഹായം തേടി എന്നാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു.

ഇതിനുശേഷം രമേശും മുനിയപ്പയും തമ്മിൽ പതിവായിരുന്നു.

കഴിഞ്ഞദിവസം ദസറ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ വഴക്കുണ്ടായി.

പിന്നാലെ വീട്ടിലെത്തിയ മുനിയപ്പ വെങ്കടസ്വാമിയുടെ ലൈസൻസിനുള്ള തോക്കുമായെത്തി രമേശ് നേരെ വെടിയുതിർത്തു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

രമേശിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റിയ കൃഷ്ണമൂർത്തിയും അറസ്റ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts