ബെംഗളൂരു :ഹവാലാ പണമിടപാട് കേസിൽ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിൻ്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്‍ച വരെ നീട്ടി. റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസിൽ ശിവകുമാറിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. എന്നാൽ, ശിവകുമാറിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കോടതി നിർദ്ദേശം നൽകി. 2017 ല്‍ ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് എട്ട് കോടിയിലധികം രൂപ…
Read MoreDay: 13 September 2019
ശ്രീഹരിക്കോട്ട ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി!!
നെല്ലൂർ: ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. തീരദേശ സേന, മറൈൻ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ 50 നോട്ടിക്കൽ മൈൽ ദൂരത്തിൽ പരിശോധന നടത്തുകയും കർശന നിരീക്ഷണമേർപ്പെടുത്തുകയും ചെയ്തു. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. വനപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ട…
Read Moreനിലപാട് മാറ്റി ജെ.ഡി.എസ്.; സ്ഥാനാർഥിയായി സ്വന്തം കുടുംബത്തിൽനിന്ന് ആരെയും ഇനി നിർത്തില്ലെന്ന് എച്ച്.ഡി. ദേവഗൗഡ
ബെംഗളൂരു: സ്വന്തം കുടുംബത്തിൽനിന്ന് ആരെയും ഇനി തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയായി നിർത്തില്ലെന്ന് ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. കുടുംബത്തിൽനിന്ന് ആരും ഇനി മത്സരിക്കാൻ പോകുന്നില്ലെന്നും ഓരോ മണ്ഡലത്തിലും പ്രാദേശിക നേതാക്കളെ സ്ഥാനാർഥിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യവേയാണ് ദേവഗൗഡ കുടുംബരാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കെ.ആർ. പേട്ടിലും ഹുൻസൂരിലും സന്ദർശിക്കുകയും പാർട്ടി പ്രവർത്തകർ നിർദേശിക്കുന്നയാളെ സ്ഥാനാർഥിയാക്കുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയെ സ്ഥാനാർഥിയാക്കാൻ പ്രവർത്തകരുടെയിടയിൽനിന്ന് സമ്മർദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിൽ കുടുംബരാഷ്ട്രീയമാണ് നടക്കുന്നതെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ദേവഗൗഡയുടെ പ്രസ്താവന.…
Read Moreഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരേ നഗരത്തിൽ വൻ പ്രതിഷേധ മാർച്ച്
ബെംഗളൂരു: ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരേ നഗരത്തിൽ വൻ പ്രതിഷേധ മാർച്ച്. വൊക്കലിഗ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 15,000-ത്തോളം പേർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിനെത്തി. നാഷണൽ കോളേജ് ഗ്രൗണ്ടിൽ നിന്ന് ഫ്രീഡം പാർക്കിലേക്കും അവിടെനിന്ന് രാജ്ഭവനിലേക്കുമായിരുന്നു പ്രതിഷേധമാർച്ച്. മാർച്ചിന് പിന്തുണയുമായി കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കളും പ്രവർത്തകരുമെത്തി. എന്നാൽ, ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി മാർച്ചിൽ പങ്കെടുക്കാനെത്തിയില്ല. ക്ഷണം ലഭിക്കാത്തതിനാലാണ് പ്രതിഷേധമാർച്ചിൽ പങ്കെടുക്കാനെത്താത്തതെന്ന് എച്ച്.ഡി. കുമാരസ്വാമി പിന്നീട് പ്രതികരിച്ചു. പ്ലക്കാഡുകളും ബാനറുകളും ശിവകുമാറിന്റെ പോസ്റ്ററുകളും കൈയിലേന്തിയ പ്രവർത്തകർ ബി.ജെ.പി.…
Read Moreവാടകക്ക് എടുത്ത് ഓടിച്ച് പോകാവുന്ന കാറുകളുമായി ഓലയും രംഗത്ത്.
ബെംഗളൂരു: കാർ വാടകയ്ക്കെടുത്ത് ഓടിക്കാൻ അവസരം നൽകുന്ന സർവീസുമായി ഓലയും. കർണാടക ഗതാഗത വകുപ്പ് അനുമതി ലഭിച്ചതോടെ ബെംഗളൂരുവിൽ ഒല ഡ്രൈവ് എന്ന പേരിൽ ആണ്ആദ്യ ഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നത്. ഹ്രസ്വകാല ,ദീർഘകാല, കോർപ്പറേറ്റ് ,ലീസിങ് എന്നീ മൂന്നു ഭാഗങ്ങളിൽ ആയിരിക്കും സേവനം. സൂം കാർ ആണ് ഈ മേഖലയിൽ നഗരത്തിൽ കൂടുതൽ സർവീസുകൾ നൽകുന്നത്.
Read More“പ്രധാനമന്ത്രി ഐ.എസ്.ആർ.ഒ.യിലേക്ക് കാലെടുത്തു വച്ചതോടെയാണ് ചന്ദ്രയാൻ പദ്ധതി പാളിയത്”, കുമാരസ്വാമിയുടെ പ്രസ്താവന വിവാദമായി.
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്റോയിൽ കാലെടുത്തുവെച്ച തോടെയാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നത് പാളിയതും ശാസ്ത്രജ്ഞർക്ക് ദൗർഭാഗ്യമുണ്ടായത് ജനതാദൾ എസ് നേതാവ് കുമാരസ്വാമി. സ്വന്തം നിലയ്ക്കാണ് ലാൻഡ് ചന്ദ്രനിൽ ഇറക്കുന്നത് എന്ന വ്യാജേനയാണ് മോദി ബാംഗ്ലൂരിലെത്തിയത്. ശാസ്ത്രജ്ഞർ പത്തും പന്ത്രണ്ടും വർഷത്തോളം പണിയെടുത്തതിന്റെ ഫലമാണ് ചന്ദ്രയാൻ-2. എന്നാൽ മോദി എത്തിയത് പരസ്യത്തിന് ആയിരുന്നു എന്നും കുമാരസ്വാമി ആരോപിച്ചു. പ്രസ്താവന വിവാദമായതോടെ നിരവധി ബിജെപി നേതാക്കൾ മുൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Read Moreമധുരയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു
മധുര: മധുരയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. മധുര ജില്ലയിൽ വാടിപ്പട്ടിയിലാണ് അപകടം ഉണ്ടായത്. രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരിൽ നിന്ന് ഏർവാടിയിൽ സിയാറത്തിനുപോയ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരിൽപ്പെടുന്നു. കാറിലുണ്ടായിരുന്ന പേരശ്ശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകൻ ഫസൽ (21), മകൾ സഹന (ഏഴ്), കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളർ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്നാട്…
Read Moreതിരുവനന്തപുരത്തു നിന്ന് കെ.ആർ പുരയിലേക്ക് ഇന്നും 15 നും സ്പെഷൽ ട്രെയിൻ;റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : ഓണാഘോഷത്തിന് ശേഷം നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് മടങ്ങുന്നവർക്ക് ആയി തിരുവനന്തപുരത്തു നിന്ന് കെ ആർ പുരയിലേക്ക് സ്പെഷൽ തത്കാൽ ട്രെയിൻ സർവ്വീസ് നടത്തും. Additional Special Trains to run in Thiruvananthapuram Central-Krishnarajapuram sector for the convenience of passengers. @GMSRailway pic.twitter.com/1grnSIa4gM — DRM Trivandrum (@TVC138) September 12, 2019 ഇന്നും 15 നും രാത്രി 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 02: 15 കെ ആർ പുരം എത്തും. കെ.ആർ.പുരയിൽ…
Read More