ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവുംവലിയ മഴക്കെടുതിയാണുണ്ടായതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ഏഴുദിവസമായുള്ള കനത്ത പേമാരിയിൽ വിവിധ ജില്ലകളിലായി 24 പേർ മരിച്ചു. 6000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടിയന്തര സാമ്പത്തികസഹായമായി 3000 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയിൽ തകർന്ന വീടുകൾ പുനർനിർമിക്കും. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തികസഹായമായി അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്ത് 18 ജില്ലകൾ വെള്ളത്തിലാണ്. രണ്ടരലക്ഷത്തോളംപേരെ…
Read MoreMonth: August 2019
മഴയെത്തുടർന്ന് മുടങ്ങിയ തീവണ്ടിഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല
തിരുവനന്തപുരം: ദീർഘദൂരസർവീസുകൾ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സർവീസുകൾ കേരളത്തിൽ റദ്ദാക്കി. ശനിയാഴ്ച അറുപതിലേറെ സർവീസുകളും റദ്ദാക്കിയിരുന്നു. പതിവുതീവണ്ടികൾ കൂട്ടമായി റദ്ദാക്കിയതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കുവേണ്ടി ശനിയാഴ്ച ചെന്നൈ-കൊല്ലം, എറണാകുളം-ചെന്നൈ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ പ്രത്യേക സർവീസുകൾ നടത്തി. ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കാണ് റിസർവ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തിയത്. പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊർണൂർ- കോഴിക്കോട് പാതയിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ തിരുവനന്തപുരം – ഷൊറണൂർ പാതയിൽ സർവീസ് നടത്തുന്നുണ്ട്. പാലക്കാട് പാതയിൽ ഗതാഗതം പുനരാരംഭിച്ചതോടെ…
Read Moreവ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുക;നഗരത്തിൽ റെഡ് അലർട്ട് ഇല്ല.
ബെംഗളൂരു : പ്രളയം നാശം വിതച്ച ജില്ലകളെ പോലെ നഗരത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചെന്ന അഭ്യൂഹങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും നിഷേധിച്ചു. ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും റെഡ് അലെർട്ട് പ്രഖ്യാപിച്ചെന്നുമുള്ള വാർത്തകൾ ചില ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളും ഒരു പ്രധാന വിവിധ ഭാഷാ മാധ്യമത്തിന്റെ മലയാള വിഭാഗവും വാർത്ത നൽകിയിരുന്നു. അടുത്ത 5 ദിവസത്തേക്ക് നഗരത്തിൽ ഒറ്റപ്പെട്ട മഴക്ക് സാദ്ധ്യത ഉണ്ടെങ്കിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.
Read Moreയശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി;കന്യാകുമാരി എക്സ്പ്രസ് സർവീസ് നടത്തുന്നത് മധുര-തിരുനെൽവേലി വഴി..
ബെംഗളൂരു : 16527 യശ്വന്ത് പൂർ കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി.16525 ബെംഗളൂരു കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസ് സേലം, മധുരൈ, തിരുനെൽവേലി വഴി കന്യാകുമാരിയിലേക്ക് സർവ്വീസ് നടത്തും. 16316 കൊച്ചുവേളി – ബെംഗളൂരു കെ.എസ് ആർ എക്സ്പ്രസ് സേലം മുതൽ സാധാരണ റൂട്ടിലൂടെ സഞ്ചരിക്കും. 16315 ബെംഗളുരു – കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
Read Moreപ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു..
ബെംഗളൂരു: പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംഘടനകളും മലയാളി കൂട്ടായ്മകളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കുചേരാം…
Read Moreകുടകിൽ 100ഓളം വീടുകൾ ഒലിച്ചുപോയി, മലയാളികളുടെ 300ഓളം വീടുകൾ ഉൾപ്പടെ 800ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി..
ബെംഗളൂരു: വടക്കൻ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിർത്തി ജില്ലയായ കുടകിലും. മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. രണ്ടിടത്തുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുടുംബങ്ങളിലായി ആറുപേർ മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണകുടക് പൂർണമായും ഒറ്റപ്പെട്ടു. മേഖലയിൽ 100-ഒളം വീടുകൾ ഒലിച്ചുപോയി. 800 വീടുകളിൽ വെള്ളം കയറി. ഇതിൽ മുന്നൂറിലധികം വീടുകൾ മലയാളികളുടെതാണ്. വിരാജ്പേട്ട തോറയിൽ മലയിടിച്ചിലിൽ അമ്മയും മകളും മരിച്ചപ്പോൾ മടിക്കേരി ബാഗമണ്ഡലയിൽ മണ്ണിടിഞ്ഞ് വീടുതകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി. ബാഗമണ്ഡലയിലെ അപകടത്തിൽ മണ്ണിനടിയിൽ…
Read Moreകേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ഇന്നുച്ചയോടെ പുനഃസ്ഥാപിക്കും
മഴയെത്തുടർന്ന് കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ശനിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. മഴയെത്തുടർന്ന് വെള്ളിയാഴ്ച കേരളത്തിൽ സർവീസ് നടത്തേണ്ടിയിരുന്ന 30 സർവീസുകൾ പൂർണമായും 19 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. വെള്ളം കയറിയതിനെത്തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാനുള്ള അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. റദ്ദാക്കിയ തീവണ്ടികളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം ലഭിക്കാൻ സെപ്റ്റംബർ 15 വരെ അപേക്ഷിക്കാമെന്നും റെയിൽവേ അറിയിച്ചു. ടിക്കറ്റ് നൽകിയാൽ ലഭിക്കുന്ന ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടി.ഡി.ആർ) വാങ്ങി പൂരിപ്പിച്ച് നൽകിയാൽ പണം നൽകും. ടിക്കറ്റിന്റെ പണം ലഭിച്ചില്ലെങ്കിൽ…
Read Moreകീർത്തി സുരേഷ്”മഹാനടി”, ജോജു ജോർജിനും ശ്രുതി ഹരിഹരനും സാവിത്രിക്കും പ്രത്യേക പരാമർശം;”ഉറി”മികച്ച ചിത്രം;ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി : അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. മികച്ച നടിയായി മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി. മികച്ച നടൻമാരായി വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനയും തെരഞ്ഞെടുക്കപ്പെട്ടു. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകൻ. എം ജെ രാധാകൃഷ്‍ണനാണ് മികച്ച ഛായാഗ്രാഹകൻ. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് പുരസ്‍കാരം. ഉറി ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്. അന്ധാദുൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ…
Read Moreനഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളെല്ലാം റദ്ദാക്കി എന്നത് തെറ്റായ വാർത്ത;സേലം,കോയമ്പത്തൂർ വഴിയുള്ള എല്ലാ ബസുകളും സർവ്വീസ് നടത്തും;മലബാർ ഭാഗത്തേക്കുള്ള സർവ്വീസ് നിർത്തിവച്ചിരിക്കുന്നു.
ബെംഗളൂരു : ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകളും റദ്ദാക്കി എന്നത്, ചില ഓൺലൈൻ പത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചു കൊണ്ടാണ് ഈ വാർത്ത പ്രചരിക്കുന്നത്. ഉത്തരകേരളത്തിലേക്കുള്ള ബസ് സർവീസുകൾ മാത്രമാണ് കർണാടക – കേരള ആർടിസികൾ റദ്ദാക്കിയിട്ടുള്ളൂ എന്നാണ് അവരുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. വയനാട്ടിലും പശ്ചിമഘട്ട നിരയിലെ മറ്റ് സ്ഥലങ്ങളിലുമുണ്ടായ അധിവർഷവും തുടർന്നു പാതകൾ ഉപയോഗ്യ യോഗ്യമല്ലാതെ ആയതുമാണ് അതിന് കാരണം. എന്നാൽ ഹൊസൂർ, ധർമ്മപുരി, സേലം, കോയമ്പത്തൂർ വഴി സർവ്വീസ്…
Read Moreനഗരത്തില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കി.
ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്. 19:00- ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് -16320 20:00- കെ.എസ്.ആര്‍ -കന്യാകുമാരി -16526 20:00- യെശ്വന്ത് പുര-കണ്ണൂര്‍ -16527 19:15-കെ എസ് ആര്‍ -കണ്ണൂര്‍ -16511 മാത്രമല്ല 16315 കെ.എസ്.ആര്‍ -കൊച്ചുവേളി ട്രെയിന്‍ മധുരൈ,തിരുനെല്‍വേലി,നാഗര്‍ കോവില്‍ വഴി തിരിച്ചു വിട്ടു.16525 കന്യാകുമാരിയില്‍ നിന്ന് കെ.എസ്,ആര്‍ വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നഗര്‍ കോവില്‍ ,തിരുനെല്‍വേലി,മധുരൈ,സേലം വഴി തിരിച്ചു വിട്ടു. 16343-തിരുവനന്തപുരം -മധുരൈ. 16188-എറണാകുളം-കാരൈക്കല്‍ 12624-തിരുവനന്തപുരം…
Read More