ബെംഗളൂരു : ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡണ്ടും മുൻ എംഎൽസിയുമായ എ കെ സുബ്ബയ്യ (83)നിര്യാതനായി.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഭിഭാഷകനായിരുന്നു സുബ്ബയ്യ ജനസംഘ ത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
കോൺഗ്രസിലേക്കും പിന്നീട് ദളിലേക്കും കൂറുമാറിയിരുന്നു.
ഏറെക്കാലമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു 1936 മടിക്കേരി വിരാജ് പേട്ട ജനിച്ച സുബ്ബയ്യ 1980 ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിയമസഭയിൽ 18 അംഗങ്ങളുള്ള പാർട്ടിയായ ബിജെപി വളർന്നത്.
ആർഎസ്എസിനെ വിമർശിച്ചതിനെ തുടർന്ന് ബി ജെ പിയിൽനിന്നും പുറത്തായി പിന്നീട് കന്നട നാടു പാർട്ടി രൂപീകരിച്ചു.
1988-1994 വരെ കോൺഗ്രസ് എം എൽ സി ആയിരുന്നു 2004 കുടകിൽ നിന്നും ദളിന്റെ ടിക്കറ്റിൽ ലോക്സഭയിലേക്കു മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു.
“ആർഎസ്എസ് അന്തരംഗം” എന്ന പുസ്തകം എഴുതിയ സുബ്ബയ്യയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.