ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു

ബാസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു. ഇന്ന് നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. 38 മിനിറ്റിനുള്ളിൽ അവസാനിച്ച മത്സരത്തിൽ ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. സിന്ധുവിന്റെ തുടർച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ രണ്ടുവർഷവും ഫൈനലിൽ തോറ്റിരുന്നു. 2017-ൽ നൊസോമി ഒക്കുഹാരയോടും 2018-ൽ സ്പെയിനിന്റെ കരോളിന മരിനോടുമായിരുന്നു…

Read More

പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവ് ബിഎം കുട്ടി അന്തരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ബിഎം കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബിഎം കുട്ടി. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. 1930 ല്‍ തിരൂരില്‍ ജനിച്ച ബിഎം കുട്ടി 1949 ല്‍ മദ്രാസില്‍ നിന്നാണ് കറാച്ചിയിലേക്ക് കപ്പല്‍ കയറിയത്. തിരൂരുകാരായ പലരും അക്കാലത്ത് കറാച്ചിയിലും മറ്റും കച്ചവട സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ജോലി തേടിപ്പോയ കുട്ടി ഇന്ത്യന്‍ കോഫി ഹൗസില്‍ ജീവനക്കാരനായി. പിന്നീട് തൊഴിലാളി സംഘടനാപ്രവര്‍ത്തകനുമായി. ആറു…

Read More

കെ.ആർ.പുരത്തു നിന്ന് സീസൺ ടിക്കറ്റുകാർ ഇടിച്ചു കയറിയതിനാൽ റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാനായില്ല;റെയിൽവേയുടെ അനാസ്ഥക്കെതിരെ പരാതി നൽകിയ യാത്രക്കാരന് 12500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

ബെംഗളൂരു : റിസർവ് ചെയ്ത സീറ്റിൽ സീസൺടിക്കറ്റുകാർ ഇടിച്ചു കയറിയതിനെ തുടർന്ന് യാത്ര മുടങ്ങിയ ആൾക്ക് റെയിൽവേ 12,500 രൂപ നഷ്ടപരിഹാരം നൽകണം. കഴിഞ്ഞ വർഷം ജൂൺ 26 ന് ബാംഗ്ലൂരിൽ നിന്നും കുടുംബസമേതം ജോലാർപേട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് വികെ മഞ്ജുനാഥിന്റെ പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ആണ് പിഴ ഈടാക്കിയത്. കെ.ആർ പുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ആണ് ജനറൽ കമ്പാർട്ട്മെൻറ് കയറേണ്ട സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകൾ ഇടിച്ചു കയറിയത്. വാതിൽക്കലും മറ്റും ഇവർ തമ്പടിച്ചത്. ടിക്കറ്റ്…

Read More

സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് വീണു; തിരുത്തിയത് അമേരിക്കയുടെ യുവതാരം!!

സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് വീണു; തിരുത്തിയത് അമേരിക്കയുടെ യുവതാരം നോഹ് ലൈലെസ്. പാരീസ് ഡയമണ്ട് ലീഗ് 200 മീറ്ററിൽ ബോൾട്ട് സ്ഥാപിച്ച റെക്കോഡാണ് 22-കാരനായ നോഹ് മറികടന്നത്. 19.65 സെക്കന്റിൽ അമേരിക്കൻ താരം ഫിനിഷിങ് ലൈൻ തൊട്ടു. ആ മീറ്റിൽ 19.73 ആയിരുന്നു ബോൾട്ടിന്റെ റെക്കോഡ്. അതേസമയം ലോകറെക്കോഡ് ഇപ്പോഴും ബോൾട്ടിന്റെ പേരിലാണ്. 19.19 സെക്കന്റാണ് ലോക റെക്കോഡ്. 200 മീറ്ററിൽ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണിത്. നിലവിലെ ലോകചാമ്പ്യൻ തുർക്കിയുടെ റാമിൽ ഗുലിയേവ് വെള്ളിയും (20.01) കാനഡയുടെ ആരോൺ…

Read More

വിമാനത്താവളത്തിലേക്ക് ടാക്സി വിളിച്ച കൊൽക്കത്തക്കാരിയായ മോഡലിനെ ഓല ഡ്രൈവർ തലക്കടിച്ച് കൊന്നു.

ബെംഗളൂരു: വിമാനത്താവളത്തിലേക്ക് പോയ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വെബ് ടാക്സി കമ്പനിയായ ഓല ഡ്രൈവർ പിടിയിൽ. മോഡലും ഇവൻറ് മാനേജ്മെൻറ് ജീവനക്കാരിയുമായ കൊൽക്കത്ത സ്വദേശിനി പൂജ സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് സ്വദേശി എച്ച് നാഗേഷിന് അറസ്റ്റ് ചെയ്തത്. ജൂലൈ 31 നാണ് പൂജ സിംഗ് മൃതദേഹം ബംഗളൂരു വിമാനത്താവളത്തിൽ അടുത്ത വിജയമായ സ്ഥലത്ത് കണ്ടെത്തിയത്. 30 ന് നഗരത്തിലെത്തിയ പൂജ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്ത ഓല ടാക്സി ഡ്രൈവറായിരുന്നു നാഗേഷ്. പിറ്റേന്ന് അതിരാവിലെ വിമാനത്താവളത്തിലേക്ക് പോകാൻ നാഗേഷിന് പൂജ വിളിച്ചു.…

Read More

സസ്പെന്‍സും ത്രില്ലും നിറയെ ചിരിയുമായി ‘ബ്രദേഴ്സ് ഡേ’!!

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. സസ്‌പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍, സ്ഫടികം ജോര്‍ജ്ജ്, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. ലിസ്റ്റിന്‍  സ്റ്റീഫന്‍…

Read More

അനധികൃത ഭൂമിയിടപാട്: സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്ന് കോടതി

ബെംഗളൂരു: അനധികൃത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട്  കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എ എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23 ന് കോടതിയില്‍ ഹാജരാകേണ്ടതാണ്. സാമൂഹികപ്രവര്‍ത്തകന്‍ എ. ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സിദ്ധരാമയ്യ മൈസൂരുവിലെ ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചെന്ന…

Read More
Click Here to Follow Us