ബെംഗളൂരു : കർണാടകയുടെ പുതിയ ബിജെപി പ്രസിഡന്റായി ദക്ഷിണ കന്നഡ എം പി നളിൻ കുമാർ കട്ടീൽ നിയമിതനായി. നിലവിലെ സംസ്ഥാന പ്രസിഡന്റ് ആയ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതോടെയാണ് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കട്ടീലിനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്. ബി.ജെ.പിയിൽ നിന്ന് പിരിഞ്ഞ് കെ.ജെ.പി എന്ന രാഷ്ടീയ പാർട്ടി രീപീകരിക്കുന്ന സമയത്ത് കർണാടക അധ്യക്ഷനായിരുന്ന പ്രഹ്ളാദ് ജോഷി ഇപ്പോൾ കേന്ദ്ര പർലമെൻററി കാര്യ മന്ത്രിയാണ്. പാർട്ടിയിൽ തിരിച്ചെത്തിയ യെദിയൂരപ്പയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിക്കുകയായിരുന്നു. ആർ.എസ്.എസിലൂടെ പൊതുരംഗത്തെത്തിയ കട്ടീൽ വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി ആണ്.
Read MoreDay: 20 August 2019
ഓണത്തിന് നാട്ടിലെത്താൻ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള.ആർ.ടി.സിയും.
ബെംഗളൂരു : അന്തർസംസ്ഥാന യാത്രികർക്കായി കെഎസ്ആർടിസിയുടെ ഓണസമ്മാനം. സ്വകാര്യബസ്സുകളുടെ ഉത്സവകാലചൂഷണം ഒഴിവാക്കുവാനായി നിലവിലുള്ള സർവീസുകൾക്ക് പുറമെ കൂടുതൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി. എല്ലാ സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഓണക്കാലത്തെ അധികസർവീസുകളുടെ ആദ്യത്തെ ലിസ്റ്റ് (ഒന്നാം ഘട്ടം) പ്രകാരമുള്ള തീയതിയും സമയക്രമവും ഇതോടൊപ്പം ചേർക്കുന്നു. ബാംഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ (04.09.2019 മുതൽ 14.09.2019 വരെ) ബാംഗ്ലൂർ – കോഴിക്കോട് (21:20, 21:45) ബാംഗ്ലൂർ – തൃശ്ശൂർ (19:15) ബാംഗ്ലൂർ – എറണാകുളം (18:30) ബാംഗ്ലൂർ – കോട്ടയം (18:00) ബാംഗ്ലൂർ – കണ്ണൂർ (21:01)…
Read Moreആജീവനാന്ത വിലക്ക് നീക്കി; ശ്രീശാന്തിന് കളിയ്ക്കാം
ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി. ആജീവനാന്ത വിലക്ക് 7 വര്‍ഷമായി ചുരുക്കാനാണ് ബിസിസിഐ തീരുമാനം. ഇതോടെ, 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിയ്ക്കാനാകും. ഇതുസംബന്ധിച്ച് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയ്നാണ് ഉത്തരവിറക്കിയത്. ഐപിഎൽ വാതുവെപ്പ് കേസിൽ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയായിരുന്നു. 2013ല്‍ മേയിലാണ് ഐപിഎൽ ഒത്തുകളി വിവാദത്തിൽപ്പെട്ട ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു…
Read More17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബെംഗളൂരു: 20 ദിവസത്തെ ഏകാംഗ ഭരണത്തിന് ശേഷം കർണാടകയിൽ 17 മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ ഗവർണർ വാജു ഭായി വാലക്ക് മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭയിൽ മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാറും അംഗമാണ്, മുൻ ഉപമുഖ്യമന്ത്രിമാരായിരുന്ന ആർ.അശോകയും കെ.എസ് ഈശ്വരപ്പയും ഇടം പിടിച്ചു. സ്വതന്ത്ര എം എൽ എ എച്ച് നാഗേഷ്, നിയമസഭയിലോ നിയമനിർമ്മാണ കൗൺസിലിലോ അംഗമല്ലാത്ത ലക്ഷമൺ സംഗപ്പ സാവദിയും മന്ത്രിയായി സത്യപ്രതിിജ്ഞ ചെയ്തു, എം.എൽ .സിയായ കോട്ട ശ്രീനിവാസ പൂജാരിയും അശ്വത് നാരായണൻ, ബെല്ലാരി റെഡ്ഡി…
Read Moreപ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും!!
കനത്തെ മഴയില്‍ നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജുവുള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്. സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി സംഘം ഹിമാചലില്‍ ഉണ്ട്. ഇവരോടൊപ്പം ചില വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലാണ് സംഘം. വെറും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്.…
Read Moreസോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കാൻ തയ്യാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.
ഡൽഹി : സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജവാർത്ത, പോർണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍ എന്നിവ തടയുമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു അറ്റോർണി ജനറൽ ഈ വാദമുന്നയിച്ചത്. കേസിൽ തമിഴ്നാട് സർക്കാരിന് വേണ്ടിയാണ് കെ കെ വേണുഗോപാൽ ഹാജരായത്. സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്. ഈ പൊതു താൽപര്യ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹമാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒരു…
Read More‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കി
മോഹന്‍ലാലിന്‍റെ പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ഇതില്‍ തൃശൂര്‍ക്കാരനായ ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ ചിത്രത്തിന്‍റെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ടീസര്‍ വീഡിയോയിലുള്ളത് ചൈനീസ് ഭാഷയില്‍ തല്ലുപിടിക്കുന്ന ഇട്ടിമാണിയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നവാഗതനായ ജോജു, ജിബി എന്നിവരാണ് ഇട്ടിമാണിയുടെ സംവിധായകര്‍. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിനൊപ്പം ഹണി റോസ്, ഹരീഷ് കണാരന്‍, സിദ്ദീഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read Moreരാജാജിനഗറിൽ പത്താംക്ലാസ് വിദ്യാർഥിനി അച്ഛനെ ആൺസുഹൃത്തിന്റെ സഹായത്തോടെ കുത്തിക്കൊന്നു, തുടർന്ന് മൃതദേഹം ശൗചാലയത്തിലിട്ട് കത്തിച്ചു!!
ബെംഗളൂരു: പത്താംക്ലാസ് വിദ്യാർഥിനി അച്ഛനെ ആൺസുഹൃത്തിന്റെ സഹായത്തോടെ കുത്തിക്കൊന്നു, തുടർന്ന് മൃതദേഹം ശൗചാലയത്തിലിട്ട് കത്തിച്ചു. രാജാജിനഗറിൽ ഞായറാഴ്ചയാണ് സംഭവം. തങ്ങളുടെ അമിതമായ അടുപ്പത്തെ എതിർത്ത അച്ഛനെ സുഹൃത്തായ ആൺകുട്ടിയും ചേർന്ന് പാലിൽ ഉറക്കഗുളിക നൽകി മയക്കിയ ശേഷമാണ് കുത്തിക്കൊന്നത്. തുടർന്ന് മൃതദേഹം ശൗചാലയത്തിലേക്ക് വലിച്ചുകൊണ്ടുപോയി തീക്കൊളുത്തുകയും ചെയ്തു. രാജസ്ഥാൻ സ്വദേശിയായ വസ്ത്രവ്യാപാരി ജയ്കുമാർ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15-കാരിയായ മകളെയും 18-കാരനായ ആൺസുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു. രാജാജിനഗർ അഞ്ചാം ബ്ലോക്കിലെ വീടിനുസമീപം വസ്ത്രവ്യാപാരം നടത്തിവരികയായിരുന്നു ജയ്കുമാർ. പുതുച്ചേരിയിൽ കല്യാണത്തിനുപോകുന്ന ഭാര്യ പൂജയെയും മകനെയും…
Read Moreഓണാവധിക്ക് നാട്ടിൽ പോകാൻ ഉള്ള സ്വകാര്യ ബസ് നിരക്ക് 3000 കടന്നു;സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;ഒന്നും മിണ്ടാതെ കേരള ആർ.ടി.സി;സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ റെയിൽവേ!
ബെംഗളൂരു : ഓണാവധിക്ക് കേരളത്തിലേക്കുള്ള ദീർഘദൂര സ്വകാര്യ ബസുകളിൽ എല്ലാ വർഷത്തെയും പോലെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു. ഓണത്തിൻറെ തിരക്ക് കൂടുതലുള്ള സപ്തംബർ ആറിന് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ചാർജ് 3000 രൂപയാണ്, കോട്ടയത്തേക്ക് 2080 എറണാകുളത്തേക്ക് 2600 എന്നിങ്ങനെയാണ് മറ്റു പ്രധാന സ്ഥലങ്ങളിലേക്കും ഉയർന്ന നിരക്ക്. കേരള ആർ.ടി.സി ഈ ദിവസങ്ങളിലേക്ക് സ്പെഷൽ ബസ്സുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കോട്ടയം ഒന്ന് എറണാകുളം ( 2 ) തൃശ്ശൂർ (2) പാലക്കാട് (ഒന്ന്) എന്നിവിടങ്ങളിലേക്ക് 6 സ്പെഷൽ ബസ്സുകളാണ് കർണാടക ആർടിസി ഇതുവരെ പ്രഖ്യാപിച്ചത്…
Read Moreഈ മാസം ആദ്യം തകർന്ന മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്ന് കൊടുത്തു;ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.
ബെംഗളൂരു : വിരാജ് പേട്ട – ഇരിട്ടി സംസ്ഥാനപാതയിലെ മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നു കൊടുത്തു. ഇന്നലെ വൈകിട്ട് മുതൽ ആണ് ചെറുവാഹനങ്ങൾ പ്രവേശനം അനുവദിച്ചത് എന്നാൽ ഭാരവാഹി നിങ്ങൾക്കുള്ള നിയന്ത്രണം തുടരും എന്ന് ജില്ലാ കലക്ടർ പറഞ്ഞു. കനത്ത മഴയിൽ ഈ മാസം ആദ്യമാണ് പെരുമ്പാടി സമീപം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. ചുരം റോഡ് തുറന്നെങ്കിലും ബെംഗളൂരുവിൽ നിന്ന് ഉത്തര മലബാറിലേക്കുള്ള കേരള ആർടിസി കർണാടക ആർടിസി സ്വകാര്യബസ്സുകൾ ഗോണിക്കുപ്പ, കുട്ടാ, മാനന്തവാടി നെടുംപൊയിൽ വഴി തന്നെയായിരിക്കും സർവീസ്…
Read More