17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബെംഗളൂരു: 20 ദിവസത്തെ ഏകാംഗ ഭരണത്തിന് ശേഷം കർണാടകയിൽ 17 മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ ഗവർണർ വാജു ഭായി വാലക്ക് മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭയിൽ മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാറും അംഗമാണ്, മുൻ ഉപമുഖ്യമന്ത്രിമാരായിരുന്ന ആർ.അശോകയും കെ.എസ് ഈശ്വരപ്പയും ഇടം പിടിച്ചു.

സ്വതന്ത്ര എം എൽ എ എച്ച് നാഗേഷ്, നിയമസഭയിലോ നിയമനിർമ്മാണ കൗൺസിലിലോ അംഗമല്ലാത്ത ലക്ഷമൺ സംഗപ്പ സാവദിയും മന്ത്രിയായി സത്യപ്രതിിജ്ഞ ചെയ്തു, എം.എൽ .സിയായ കോട്ട ശ്രീനിവാസ പൂജാരിയും അശ്വത് നാരായണൻ, ബെല്ലാരി റെഡ്ഡി സഹോദരൻമാരുടെ അടുപ്പക്കാരനായിരുന്ന ശ്രീരാമുലു, മുൻ കോൺഗ്രസ് മന്ത്രി എസ്.ആർ. ബൊമ്മെയുടെ മകൻ ബസവരാജ ബൊമ്മെ എന്നിവരും മന്ത്രി സഭയിലുണ്ട്.

കോൺഗ്രസ് എം എൽ എ യും മുൻ മന്ത്രിയുമായ സതീഷ് ജാർക്കി ഹോളിയുടെയും കോൺഗ്രസ് വിമതനായ രമേഷ് ജാർക്കിഹോളിയുടേയും സഹോദരനായ ബാലചന്ദ്ര ജാർക്കി ഹോളിക്ക് മന്ത്രി സ്ഥാനം ലഭിച്ചില്ല. പ്രളയത്തിൽപെട്ടവർക്ക് വീട് നിർമ്മിച്ച് നൽകിയില്ലെങ്കിൽ സർക്കാറിനെ താഴെയിറക്കും എന്ന വിവാദ പ്രസ്താവന നടത്തിയത് ബാലചന്ദർ ജാർക്കിഹോളി ആയിരുന്നു.

Sr. No Cabinet ministers
1 CN Ashwathnarayan
2 B Sreeramulu
3 Basavaraj Bommai
4 CC Patil
5 CT Ravi
6 Govind M Karajol
7 H Nagesh
8 JC Madhuswamy
9 Jagadish Shettar
10 Kota Srinivas Poojari
11 KS Eshwarappa
12 Laxman Sangappa Savadi
13 Prabhu Chauhan
14 R Ashoka
15 S Suresh Kumar
16 Shashikala Annasaheb Jolle
17 V.Somanna

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us