ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു കളഞ്ഞ ശേഷം കാണാനില്ലെന്ന് പരാതിയുമായി വന്ന ഭർത്താവ് പോലീസ് പിടിയിൽ

ബെംഗളൂരു: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു കളഞ്ഞ ശേഷം കാണാനില്ലെന്ന് പരാതിയുമായി വന്ന ഭർത്താവ് പോലീസ് പിടിയിൽ.

ആഗസ്റ്റ് 12 നാണ് സംഭവം. ഭാര്യ ശിൽപയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കലേഷ്, സഹോദരൻ കൃഷ്‌ണപ്പ എന്നിവർ പിടിയിലായി. രാത്രിയിലുണ്ടായ വഴക്കിന് ശേഷം കലേഷ് ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ശരീരം കത്തിച്ചുകളഞ്ഞു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയുണ്ടായി. എന്നാൽ സംശയം തോന്നിയ പോലീസ് കലേഷിനെ ചോദ്യം ചെയ്യുകയും ഒടുവിൽ ഇയാൾ പിടിയിലാകുകയുമായിരുന്നു.

താൻ സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ശിൽപയുടെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിച്ചത്. എന്നാൽ വിവാഹത്തിന് ശേഷമാണ് ഭർത്താവ് ഡെലിവറി ബോയ് ആണെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശിൽപയ്ക്ക് മനസിലായത്.

തുടർന്ന് ശിൽപയും ജോലി കണ്ടെത്തുകയുണ്ടായി. എന്നാൽ ഇതിന്റെ പേരിൽ ഇരുവരും നിരന്തരം വഴക്ക് കൂടിയിരുന്നു. ഇതോടെയാണ് ശിൽപയെ കൊലപ്പെടുത്താൻ കലേഷ് തീരുമാനിച്ചത്. കൊല നടത്തിയ ശേഷം ഭാര്യയെ കാണാനില്ല എന്ന്പറഞ് പോലീസിൽ പരാതി നല്കാൻ ചെന്നപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts