ന്യൂഡൽഹി: ഇടത്തരക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവുകൾ ഇത്തവണ ഉണ്ടായില്ല. നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടക്കാല കേന്ദ്രധനമന്ത്രിയായിരുന്ന പിയൂഷ് ഗോയൽ പ്രഖ്യാപിച്ച അതേ സ്ലാബിൽ തന്നെ ആദായനികുതി ഇളവ് തുടരും. അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി അടയ്ക്കേണ്ടതില്ല. മറ്റുള്ളവർക്ക് ആദായനികുതി നൽകണം. നികുതി ഇളവ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ നല്‍കി ധനമന്ത്രിയുടെ ബജറ്റ് അവതരണം നികുതിദായകർക്കു നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചു.
Read MoreMonth: July 2019
കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ചു; സ്വര്‍ണത്തിനും വെള്ളിക്കും വിലകൂടും
ന്യൂഡൽഹി: സ്വർണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾക്കും ഇറക്കുമതി തീരുവ വർധിപ്പിച്ചു. പത്ത് ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 12.5% മായി. 2.5% വർധനവാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്.
Read Moreഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്
ന്യൂഡൽഹി: 45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. നിലവിൽ 2 ലക്ഷം ആണ് ഇളവുള്ളത്. ബജറ്റ് പ്രഖ്യാപനത്തെ തുടർന്നു ഫലത്തിൽ 3.5 ലക്ഷത്തിന്റെ ഇളവ് ലഭിക്കും. അടുത്ത മാര്‍ച്ച് 31 വരെയാണ് ഒന്നര ലക്ഷത്തിന്‍റെ അധിക നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും.
Read Moreഇനി പെട്രോളിനും ഡീസലിനും വില കൂടും; ബജറ്റിൽ സെസും തീരുവയും വർധിപ്പിച്ചു..
ന്യൂഡൽഹി: ബജറ്റിൽ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വർധിപ്പിച്ചതോടെ ഫലത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിക്കും. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേൽ അധികമായി ചുമത്തിയത്. ഇതിന് പുറമെ ഒരു രൂപ തീരുവയും കൂട്ടി.
Read Moreസെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്!!
ലണ്ടൻ: ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളികൾ ആരാവുമെന്ന് പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് നായകൻ മൈക്കള്‍ വോഗൻ. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം നേടികൊടുത്ത ഇംഗ്ലണ്ടാകും സെമിയിലും ഇന്ത്യയുടെ എതിരാളികള്‍ എന്നാണ് വോഗന്‍ പറയുന്നത്. സെമിഫൈനലിസ്റ്റുകൾ ആരെല്ലാമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരണ൦ ലഭിക്കാത്ത സാഹചര്യത്തിലാണ് വോഗന്‍റെ പ്രവചനം. Great performance .. Strong mentality over the last few days .. Bring on #India in Birmingham .. #CWC19 — Michael Vaughan (@MichaelVaughan) July 3, 2019 എന്നാല്‍, വോഗന്‍റെ ഈ പ്രവചനത്തെ ട്രോളുകയാണ് ആരാധകര്‍. ഇന്ത്യയോട്…
Read Moreസിനിമ പ്രചാരണമാണെന്ന് ബോധ്യപ്പെടുത്തേണ്ട ഗതികേടില്‍ പൊലീസ്!!
പുതിയ ചിത്രത്തിന്‍റെ പ്രോമോഷന്‍റെ ഭാഗമായി നടി ആശാ ശരത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്‍റെ ഭർത്താവിനെ കാണാനില്ലെന്നും പറഞ്ഞായിരുന്നു താര൦ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘എവിടെ’ എന്ന ചിത്രത്തിന്‍റെ ഭാഗമായി പങ്കുവച്ച വീഡിയോ സത്യമാണെന്നാണ് പലരും കരുതിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും വീഡിയോയില്‍ അഭ്യർഥിച്ചിരുന്നു. ആശ ശരത്തിന്‍റെ ഈ പോസ്റ്റിന്‍റെ പേരില്‍ ഇപ്പോള്‍ കുഴങ്ങിയിരിക്കുന്നത് കട്ടപ്പന പൊലീസാണ്. വീഡിയോ കണ്ടവർ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും ഔദ്യോഗിക മൊബൈലിലേക്കും വിളിച്ചെന്നാണ് എസ്.ഐ. സന്തോഷ്…
Read Moreബെംഗളൂരു വിമാനത്താവളം ബോഡി സ്‌കാനറുകള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം!
ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾക്കായി ബോഡി സ്കാനറുകൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകും. 2020 ഓടെയാകും ബെംഗളൂരു വിമാനത്താവളത്തിലെ ബോഡി സ്കാനറുകൾ യാഥാർഥ്യമാവുക. ബംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ, കൊൽക്കത്ത, അമൃത്സർ, ഹൈദരാബാദ്, ജമ്മു കശ്മീരിലെ മൂന്ന് വിമാനത്താവളങ്ങൾ എന്നിവയാണ് ഈ പട്ടികയിലുള്ളത്. നിലവിൽ മെറ്റൽ ഡിറ്റക്ടറുകളാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കാനായി ഉപയോഗിക്കുന്നത്. ജൂലൈ ഒന്നിന് ആരംഭിച്ച ബോഡി സ്കാനറുകളുടെ പരീക്ഷണ ഉപയോഗം അടുത്ത മൂന്ന് ആഴ്ചകൾ കൂടി തുടരുമെന്ന് വിമാനത്താവള വൃത്തങ്ങൾ വ്യക്തമാക്കി. മില്ലീമീറ്റർ വേവ്…
Read Moreഓല-യൂബർ ടാക്സികൾക്ക് നഗരത്തിൽ ഇനി തോന്നിയപോലെ പാർക്കിങ് അനുവദിക്കില്ല!!
ബെംഗളൂരു: ഓല-യൂബർ ടാക്സികൾക്ക് നഗരത്തിൽ ഇനി തോന്നിയപോലെ പാർക്കിങ് അനുവദിക്കില്ല. തിരക്കേറിയ റോഡുകളിൽ വെബ്‌ടാക്സികൾ ഇനി സ്വന്തം പാർക്കിങ് ഇടങ്ങൾ കണ്ടെത്തണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. തിരക്കേറിയ റോഡുകളിലെ പാർക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതിനെ തുടർന്നാണ് സ്വന്തം ഇടങ്ങൾ കണ്ടെത്താനുള്ള നിർദേശം. തങ്ങൾ വാഹനം പാർക്ക് ചെയ്യുന്നില്ലെന്നും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് വെബ്‌ടാക്സി കമ്പനികൾ പറയുന്നത്. സ്വന്തം നിലയ്ക്ക് പാർക്കിങ് സൗകര്യം ഒരുക്കാൻ തയാറാണെന്നും നഗരത്തിൽ സ്ഥലം ലഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നുമാണ് കമ്പനി പ്രതിനിധികൾ നൽകിയ മറുപടി. റെയിൽവേ സ്റ്റേഷനിലും ബസ് ടെർമിനലുകളിലും വെബ്ടാക്സികൾക്ക് പ്രത്യേക…
Read Moreനഗരത്തിൽ സ്ത്രീകൾക്കായി ‘പിങ്ക് ഓട്ടോ’ അടുത്തമാസം മുതൽ നിരത്തിലിറക്കുന്നു!!
ബെംഗളൂരു: ബി.ബി.എം.പി. നഗരത്തിൽ പിങ്ക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കുന്നു. സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിയാണ് പിങ്ക് ഓട്ടോറിക്ഷകൾ ഇറക്കുന്നത്. സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇത്തരം ഓട്ടോറിക്ഷയിൽ യാത്രചെയ്യാൻ സാധിക്കുക. ആദ്യഘട്ടത്തിൽ 1,000 പിങ്ക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്. പിങ്ക് ഓട്ടോയിൽ സി.സി.ടി.വി. ക്യാമറയും ജി.പി.എസും ഉള്ളതിനാൽ സ്ത്രീകൾക്ക് ഭയമില്ലാതെ യാത്രചെയ്യാം. ബി.ബി.എം.പി.യുടെ ക്ഷേമപദ്ധതിയുടെ കീഴിലാകും ഓട്ടോറിക്ഷകൾ നിരത്തിലിറക്കുക. പിങ്ക് ഓട്ടോയ്ക്ക് 75,000 രൂപ സബ്സിഡി നൽകുമെന്ന് ബി.ബി.എം.പി. വെൽഫെയർ അസിസ്റ്റന്റ് കമ്മിഷണർ നാഗേന്ദ്ര നായക് പറഞ്ഞു. പുരുഷൻമാർക്കും സ്ത്രീകൾക്കും പിങ്ക് ഓട്ടോറിക്ഷകൾ ഓടിക്കാമെങ്കിലും സ്ത്രീകൾക്കായിരിക്കും മുൻഗണന. ഓട്ടോറിക്ഷയുടെ…
Read Moreതെളിവെടുപ്പിനായി കേരളത്തിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നു കേസിലെ പ്രതി രക്ഷപ്പെട്ടു;ശുചി മുറിയിൽ പോകാൻ വിലങ്ങഴിച്ച് നൽകിയപ്പോഴാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ടത്.
ബെംഗളൂരു :ലഹരി മരുന്നു കേസിൽ ഉൾപ്പെട്ട പ്രതിയെ കേരളത്തിൽ നിന്ന് നഗരത്തിലെത്തിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച് കടന്നു കളഞ്ഞു. 20 കിലോഗ്രാം ഹഷീഷ് ഓയിൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് കഴിഞ്ഞ 22 ന് പിടികൂടിയ കേസിലെ പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോർജുകുട്ടി (36) ആണ് കടന്നു കളഞ്ഞ്. മജസ്റ്റിക്കിലെ കോട്ടൺ പേട്ടിലെത്തിയപ്പോൾ പ്രതി ശുചി മുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് കയ്യിലെ വിലങ്ങഴിച്ച് നൽകുകയായിരുന്നു. വിലങ്ങുയോഗിച്ച് കൂടെയുണ്ടായിരുന്ന പേലീസ് ഉദ്യോഗസ്ഥന്റെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി മറയുകയായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്ന് ബെംഗളൂരു വഴി കേരളത്തിലേക്ക്…
Read More