വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ കനത്ത മഴ, മരണം 111 കവിഞ്ഞു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 111 കവിഞ്ഞു. ബീഹാറിലും അസമിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബീഹാറില്‍ നിന്നാണ്. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് ബീഹാറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 83 ആണ്. ബീഹാറില്‍ മാത്രം 48 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണു ഔദ്യോഗിക കണക്ക്. ഇവിടെമാത്രം ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 831 ഗ്രാമങ്ങളെ പ്രളയം പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് വീടുകള്‍…

Read More

എം.എ.എ.മാര്‍ വിധാന്‍ സൌധയില്‍ എത്തി;ഉടന്‍ വിശ്വാസ വോട്ടെടുപ്പ്!

ബെംഗളുരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്. രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. LIVE UPDATES…  ബിജെപി…

Read More

നഗരത്തിൽ വിദേശികളുടെ ഹൈടെക് എ.ടി.എം. തട്ടിപ്പ്, രണ്ട്പേർ പിടിയിൽ!!

ബെംഗളൂരു: നഗരത്തിൽ വിദേശികളുടെ ഹൈടെക് എ.ടി.എം. തട്ടിപ്പ്, ‘ചിലെ’യിൽ നിന്നുള്ള രണ്ട് വിദേശികൾ പിടിയിൽ. പാസ്‌വേഡ് ഉൾപ്പെടെ എടിഎം കാർഡിലെ രഹസ്യ വിവരങ്ങൾ ചോർത്താൻ എടിഎം മെഷീനിൽ സ്കിമ്മർ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കബ്ബൺപാർക്, തിലക് നഗർ എന്നിവിടങ്ങളിലെ കനറാ ബാങ്ക് എടിഎമ്മിലാണ് സ്കിമ്മറും ക്യാമറയും സ്ഥാപിക്കാൻ ശ്രമിച്ചത്. എടിഎം മുറിയിൽ സ്ഥാപിക്കുന്ന ക്യാമറയിലൂടെ ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്ന പാസ്‌വേഡ് കണ്ടുപിടിക്കാനാകും. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേർ കടന്നു കളഞ്ഞു. എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി വ്യാജ കാർഡ് നിർമിക്കുകയും പാസ്‌വേഡ്…

Read More

വീഴുമോ അതോ വാഴുമോ?കർണാടക്ക് ഇന്ന് നിർണായക ദിനം;സഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്;വിമതർ വിട്ടു നിന്നാൽ കുമാരസ്വാമി സർക്കാർ ഇന്ന് നിലം പതിക്കും;നാടകീയമായി ഒരു എംഎൽഎ കൂടി വിമത ക്യാമ്പിൽ നിന്ന് നഗരത്തിലെത്തി.

ബെം​ഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്. രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് 12 എം…

Read More

നഗരത്തിൽ ടാക്‌സി രജിസ്‌ട്രേഷൻ വൻ തോതിൽ കുറയുന്നു!

ബെംഗളൂരു: നഗരത്തിൽ തുടർച്ചയായി രണ്ടാംവർഷവും ടാക്സി രജിസ്ട്രേഷൻ കുറയുന്നു. ഓൺലൈൻ ടാക്സികളുടെ കടന്നുവരവ്, റോഡുകളിലെ ഗതാഗതക്കുരുക്ക് തുടങ്ങിയവയാണ് ടാക്സി രജിസ്ട്രേഷൻ കുറയാനുള്ള പ്രധാന കാരണം. 2016-17 വർഷത്തിൽ 32,479 ടാക്സികൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2017-18 വർഷം 16,595 ആയും 2018-19 വർഷം 16,274 ആയും കുറഞ്ഞു. നഗരത്തിൽ പൊതുഗതാഗതം ശക്തമായതിന്റെ തെളിവാണ് രജിസ്ട്രേഷനിലെ കുറവെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2012 മാർച്ചിൽ നഗരത്തിൽ 46,235 ടാക്സികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ എന്നിവയുടെ വരവോടെ ടാക്സികളുടെ എണ്ണം കൂടി. 2019…

Read More

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി വെറും രണ്ടാഴ്ച മാത്രം. ജൂലായ്‌ 31 വരെയാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന സമയ പരിധി. ചിലപ്പോള്‍ തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15 ല്‍ നിന്ന് ജൂലായ്‌ 10 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. കാരണം ജൂലായ്‌ 10 ന് രേഖകള്‍ ലഭിച്ചാല്‍ 20 ദിവസം മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ലഭിക്കുന്നത്. അതുകൊണ്ട് തീയതി നീട്ടാനിടയുണ്ടെന്നാണ്…

Read More

വിരമിച്ചാലും ഇല്ലെങ്കിലും ധോണിയെ ടീമില്‍ പരിഗണിക്കില്ല!!

പന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, താരം വിരമിക്കുകയാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, സമാന രീതിയില്‍ ധോണിയെക്കുറിച്ചുള്ള ഒരു നിര്‍ണായക വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യക്ക് ഏകദിന ലോക കിരീടവും ട്വൻറി20 ലോകകിരീടവും നേടിത്തന്ന നായകന് ഇനി ടീമിൽ സ്ഥാനം പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിരമിച്ചാലും…

Read More

ഇത് ചരിത്ര വിധിയെന്ന് വിശേഷിപ്പിച്ച് സ്പീക്കര്‍!!

ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിമര്‍ശനത്തെ “ചരിത വിധി”യെന്ന്‍ വിശേഷിപ്പിച്ച് കര്‍ണാടക സ്പീക്കര്‍ കെ ആർ രമേശ് കുമാർ!! കര്‍ണാടകയിലെ വിമത എംഎല്‍എ മാരുടെ രാജിക്കാര്യത്തില്‍ സു​പ്രീം​കോ​ട​തി നടത്തിയ വി​ധി​യെ അദ്ദേഹം സ്വാ​ഗ​തം  ചെ​യ്തു. ച​രി​ത്ര വി​ധി​യാ​ണി​തെ​ന്ന് പ്ര​തി​ക​രി​ച്ച അദ്ദേഹം എം​എ​ല്‍​എ​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിക്കുന്നതായിരുന്നു ഇന്നത്തെ സുപ്രീംകോടതി വിധി എന്നത് ശ്രദ്ധേയമായി. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ സമയ പരിധിയില്ല, ഈ വിഷയത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടനാകില്ല എന്നും ചീഫ് ജസ്റ്റിസ്…

Read More

‘റിലാക്സേഷൻ’ മൂഡിൽ യെദ്യൂരപ്പ; റിസോർട്ടിൽ ക്രിക്കറ്റ് കളി തകർക്കുന്നു!!

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ ബലാബലവും ഓപ്പറേഷൻ താമരയും അരങ്ങ് തകർക്കുമ്പാൾ എംഎൽഎമാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആസ്വദിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ. നഗരത്തിന് പുറത്ത് യെലഹെങ്കയിൽ ബിജെപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്. ബിജെപി സംസ്ഥാന ഘടകത്തിന്റെ മീഡിയ വിഭാഗമാണ് പാർട്ടി എംഎൽഎമാരായ രേണുകാചാര്യയ്ക്കും എസ്ആർ ശിവനാഥിനുമൊപ്പം യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ചിത്രം പുറത്തുവിട്ടത്. വിമത നീക്കം ഫലംകാണുകയും സർക്കാർ നിലംപതിക്കാനുള്ള സാഹചര്യവും ഉരുത്തിരിഞ്ഞതോടെ ആഹ്ലാദത്തിലാണ് യെദ്യൂരപ്പയും ബിജെപി ക്യാമ്പും. 13 കോൺഗ്രസ് എംഎൽഎമാരും മൂന്നു…

Read More

സ്പീക്കറുടെ പരമാധികാരം അംഗീകരിച്ച് സുപ്രീം കോടതി വിധി; വിമതരെ വിശ്വാസ വോട്ടെടുപ്പിനെത്താൻ നിർബന്ധിക്കാൻ കഴിയില്ല; കർണാടക രാഷ്ട്രീയം കാതോർക്കുന്നത് രമേഷ് കുമാറിന്റെ തീരുമാനത്തിന്.

ബെംഗളൂരു : വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത്. ഈ കേസിലെ ഭരണഘടനമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഇത് ചരിത്രവിധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമതരെക്കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ്…

Read More
Click Here to Follow Us