‘റിലാക്സേഷൻ’ മൂഡിൽ യെദ്യൂരപ്പ; റിസോർട്ടിൽ ക്രിക്കറ്റ് കളി തകർക്കുന്നു!!

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ ബലാബലവും ഓപ്പറേഷൻ താമരയും അരങ്ങ് തകർക്കുമ്പാൾ എംഎൽഎമാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആസ്വദിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ.

നഗരത്തിന് പുറത്ത് യെലഹെങ്കയിൽ ബിജെപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്. ബിജെപി സംസ്ഥാന ഘടകത്തിന്റെ മീഡിയ വിഭാഗമാണ് പാർട്ടി എംഎൽഎമാരായ രേണുകാചാര്യയ്ക്കും എസ്ആർ ശിവനാഥിനുമൊപ്പം യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ചിത്രം പുറത്തുവിട്ടത്.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

വിമത നീക്കം ഫലംകാണുകയും സർക്കാർ നിലംപതിക്കാനുള്ള സാഹചര്യവും ഉരുത്തിരിഞ്ഞതോടെ ആഹ്ലാദത്തിലാണ് യെദ്യൂരപ്പയും ബിജെപി ക്യാമ്പും. 13 കോൺഗ്രസ് എംഎൽഎമാരും മൂന്നു ജെഡിഎസ് എംഎൽഎമാരും രണ്ട് സ്വതന്ത്രരുമാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതിൽ 15 വിമതരുടെ രാജിക്കത്ത് സ്പീക്കർ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിലാണ് ഇന്ന് രാവിലെ വിധി വരുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts