ബെംഗളൂരു : സ്വാതന്ത്ര്യദിന അവധിക്ക് കേരള ആർ ടി സിക്ക് മുൻപേ തന്നെ കൂടുതൽ സ്പെഷൽ ബസ്സുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഓഗസ്റ്റ് 14-ന് കോട്ടയം (1490) എറണാകുളം (1490) തൃശൂർ (1370) പാലക്കാട് (1327) എന്നിവിടങ്ങളിലെ 5 എസി ബസ് സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. തിരക്ക് കൂടുന്നതിനനുസരിച്ച് കേരളത്തിലേക്ക് 30 സ്പെഷ്യൽ ബസുകൾ വരെ ഉണ്ടാകും. എറണാകുളത്തേക്ക് 1500 മുതൽ 2300 രൂപ വരെയാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് ചാർജ്. കർണാടക ആർടിസിയിൽ 1113-1536 രൂപയാണ് എ സി മൾട്ടി ആക്സിൽ ബസുകളിൽ…
Read MoreMonth: July 2019
ഐ.എം.എ ജ്വല്ലറി സാമ്പത്തിക തട്ടിപ്പു കേസിലെ പ്രധാന പ്രതി മൻസൂർ ഖാൻ ഡൽഹിയിൽ പിടിയിലായി.
ബെംഗളൂരു : ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മൻസൂർ ഖാൻ ഇന്ന് പുലർച്ചെ ഡൽഹിയിൽ പിടിയിലായി. ദുബൈയിൽ നിന്ന് ഉള്ള വിമാനത്തിൽ ഡൽഹിയിൽ ഇറങ്ങിയ ഉടനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇ.ഡി.യും കർണാടക പോലീസും മൻസൂർ ഖാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 30000 കോടിയോളം രൂപ 2500 ആളുകളിൽ നിന്ന് നിക്ഷേപം വഴി സ്വീകരിച്ചതിന് ശേഷം ഐഎംഎ ജ്വല്ലറിയുടെ ഉടമ നഗരത്തിൽ നിന്ന് മുങ്ങുകയായിരുന്നു.
Read Moreദേവനഗരയിൽ അഞ്ചു വയസുകാരനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു!!
ബെംഗളൂരു: ദേവനഗരയിൽ അഞ്ചു വയസുകാരനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു. അപസ്മാര രോഗിയായ മകനെ ചികിത്സിക്കാൻ പണമില്ലാതിരുന്നതിനെ തുടർന്നാണ് അച്ഛൻ മകനെ സുഹൃത്തിന് ക്വട്ടേഷൻ കൊടുത്ത് കൊന്നത്. ദിവസ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളിയാണ് മകനെ കൊല്ലാൻ 50,000 രൂപയ്ക്ക് ക്വെട്ടേഷൻ കൊടുത്തത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവ് എം മയപ്പയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി കൂടുതൽ പണം കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. അപസ്മാര രോഗിയായ മകൻ ബാസവരാജുവിനെ (5) ചികിത്സിക്കാൻ ജയപ്പയ്ക്ക് മൂന്ന് വർഷത്തിനിടെ 4 ലക്ഷത്തോളം രൂപ…
Read Moreഗവർണറും സ്പീക്കറും നേർക്കുനേർ;കർണാടക രാഷട്രീയം വീണ്ടും സുപ്രീം കോടതി കയറുന്നു;സർക്കാർ വീഴുന്നത് വൈകിക്കാൻ കോൺഗ്രസ്;വലിച്ച് താഴെയിടാൻ ബി.ജെ.പി.
ബെംഗളൂരു :കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും സുപ്രീം കോടതിയിലേക്ക്. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മുതിര്‍ന്ന അഭിഭാഷകൻ മനു അഭിഷേക് സിംങ്‍വിയാണ് സുപ്രീം കോടതിയിൽ കോൺഗ്രസിന് വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസിന്‍റെ പ്രധാനവാദം. അതേസമയം വിമത എംഎൽഎമാര്‍ക്ക് വേണ്ടി എതിര്‍വാദത്തിന് മുകുൾ റോത്തഗിയും രംഗത്തെത്തും. അതിനിടെ കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പിൽ ഗവർണർ ഇടപെട്ടെന്ന് ആരോപിച്ച് ലോക്സഭയിൽ പ്രതിപക്ഷ ബഹളം വച്ചു. കോൺഗ്രസ് അംഗങ്ങൾ ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കി. അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ…
Read More‘വിധാന്‍ സൗധ’യിലെ കണ്ണുകൾ തുറന്നു, ഇനി എല്ലാ കണ്ണുകളും ‘വിധാന്‍ സൗധ’യിലെക്ക്
ബെംഗളൂരു: ‘വിധാന്‍ സൗധ’യിലെ കണ്ണുകൾ തുറന്നു, ഇനി എല്ലാ കണ്ണുകളും ‘വിധാന്‍ സൗധ’യിലെക്ക്. കഴിഞ്ഞ രാത്രി ബിജെപി എംഎൽഎമാർ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കർണാടക വിധാൻ സൗധ വീണ്ടും രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയായി മാറി. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരിക്കെ ചൂടേറിയ ചർച്ചകളും വാഗ്വാദങ്ങളും വിധാൻ സൗധയിൽ അരങ്ങേറും. വിശ്വാസവോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തുന്നതിന്റെ ഭാഗമായി വിധാൻ സൗധയിലാണ് പ്രതിപക്ഷ എംഎൽഎമാർ വ്യാഴാഴ്ച രാത്രി കിടന്നുറങ്ങിയത്. ഇതിനിടയിൽ ഭരണപക്ഷത്തെ നേതാക്കൾ കുശലാന്വേഷണം നടത്താനെത്തിയതും കൗതുകമായി.…
Read Moreഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്. കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് ഉച്ചക്ക് മുന്‍പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുന്‍പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍, മുഖ്യമന്ത്രി കുമാരസ്വാമിക്ക് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരമണിക്കകം വിശ്വാസ…
Read Moreനഗരത്തിൽ ഈ ദിവസങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും.
ബെംഗളൂരു : അറ്റകുറ്റപ്പണികളുടെ തുടർന്ന് നഗരത്തിൽ 21നും 22നും കാവേരി ശുദ്ധജല വിതരണം മുടങ്ങും. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന തത്തഗുനി ,ഹാരോഹളളി, ടി.കെ.ഹള്ളി എന്നിവിടങ്ങളിൽ രണ്ടുദിവസത്തേക്ക് കണക്ഷൻ വിഛേദിച്ച് പണികൾ നടത്തും എന്ന് ബെംഗളൂരു ജല അതോറിറ്റി അറിയിച്ചു.
Read Moreഅമിത നിരക്ക് ഈടാക്കുകയും മീറ്റർ ചാർജ്ജിൽ യാത്ര പോകാൻ വിസമ്മതിക്കുകയും ചെയ്ത ആയിരത്തിലേറെ ഓട്ടോഡ്രൈവർമാർക്ക് പിഴയിട്ട് ട്രാഫിക് പോലീസ്.
ബെംഗളൂരു : മീറ്റർ ചാർജിൽ യാത്ര പോകാൻ വിസമ്മതിക്കുകയും അമിത നിരക്ക് ഈടാക്കുകയും ചെയ്ത ആയിരത്തിലേറെ ഓട്ടോ ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കി ബാംഗ്ലൂർ ട്രാഫിക് പോലീസ്. യാത്രക്കാരുടെ നിരന്തരമായുള്ള പരാതിയെ തുടർന്ന് കെആർ പുരം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സാധാരണ വേഷത്തിൽ 5 സംഘങ്ങളായി തിരിഞ്ഞ് റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിലും രാവിലെയും വൈകിട്ടും ആയിരുന്നു പോലീസ് പരിശോധന.
Read Moreകെ.ആർ.പുരത്ത് സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: കെ.ആർ. പുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് സുഹൃത്തിനെ സന്ദർശിച്ച് കോറമംഗലയിലെ താമസസ്ഥലത്ത് തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. മുക്കം മണാശ്ശേരി കുറ്റ്യേരിമ്മൽ കൂമളംകണ്ടിയിൽ ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി അഖിലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ പിറകിൽ ഇരിക്കുകയായിരുന്നു ശരത്. കെ.ആർ. പുരം പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ സ്ലാബിൽ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ശിവാജി നഗർ ബൗറിംഗ് ആസ്പത്രിയിലും പിന്നീട് നിംഹാൻസിലും…
Read More16 വയസ്സുവരെയുള്ള കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കു വധശിക്ഷ
ന്യൂഡൽഹി:16 വയസ്സുവരെയുള്ള കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾക്കു പരമാവധി വധശിക്ഷവരെ നൽകാവുന്നതരത്തിലുള്ള പോക്സോ നിയമഭേദഗതി ബിൽ സർക്കാർ വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചു. ഗുരതരമായ ലൈംഗികാതിക്രമത്തിന് (പെനിട്രേറ്റീവ് സെക്സ്) 20 വർഷത്തിൽ കുറയാത്ത കഠിനതടവോ പിഴയോ രണ്ടുംകൂടിയോ വധശിക്ഷയോ നൽകാമെന്നതാണു ഭേദഗതി. നീലച്ചിത്രങ്ങൾ നിർമിക്കുന്നതിന് കുട്ടികളെ ഉപയോഗിച്ചാൽ പരമാവധി ഏഴുവർഷം തടവുനൽകാനും ഭേദഗതി വ്യവസ്ഥചെയ്യുന്നു. കുട്ടികളുടെ നീലച്ചിത്രങ്ങൾ സൂക്ഷിച്ചാൽ മൂന്നുവർഷംവരെ തടവും ലഭിക്കും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച ഭേദഗതികൾ അംഗീകരിച്ചിരുന്നു. 2019 ജനുവരിയിൽ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും ആ സഭയുടെ കാലാവധി കഴിഞ്ഞതിനാൽ ബിൽ അസാധുവായിരുന്നു.
Read More