മന്ത്രിസഭയിൽ ഉള്ളത് 34 സ്ഥാനങ്ങൾ; ബി.ജെ.പി.യിലെ 56 നേതാക്കൾ സമ്മർദം ശക്തമാക്കി!

ബെംഗളൂരു: യെദ്യൂരപ്പയുടെ ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ വീട്ടിൽ രാവിലെമുതൽ നേതാക്കളുടെ തിരക്കായിരുന്നു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിശ്വാസവോട്ട് നേടുന്നതിനുമുമ്പേ മന്ത്രിസ്ഥാനത്തിനായി ബി.ജെ.പി. നേതാക്കൾ സമ്മർദം ശക്തമാക്കി. മന്ത്രിസഭയിലെ 34 സ്ഥാനങ്ങൾക്കായി ബി.ജെ.പി.യിൽനിന്നുമാത്രം 56 പേർ രംഗത്തുണ്ട്.

കോൺഗ്രസ്, ജനതാദൾ(എസ്) വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയതിനാൽ തത്കാലം ഭരണകക്ഷിക്ക് ആശ്വസിക്കാം. എന്നാൽ, വിമത എം.എൽ.എ.മാർ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് കരസ്ഥമാക്കിയാൽ അവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടിവരും. വിമതരിൽ 12 പേർക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടുണ്ട്.

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

കഴിഞ്ഞ ബി.ജെ.പി. സർക്കാരിൽ അംഗമായിരുന്നവരിൽ ഭൂരിഭാഗംപേരെയും ഇത്തവണയും ഉൾപ്പെടുത്തിയേക്കും. എന്നാൽ, ഉപമുഖ്യമന്ത്രിസ്ഥാനമാവും പ്രധാന വെല്ലുവിളി. മുതിർന്ന നേതാക്കളായ ആർ. അശോക്, കെ.എസ്. ഈശ്വരപ്പ, ബി. ശ്രീരാമുലു എന്നിവരെയാണ് ഈ പദവിയിലേക്കു പരിഗണിക്കുന്നത്. എന്നാൽ, ചില വിമതർക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും വാഗ്ദാനംചെയ്തിട്ടുണ്ട്.

കേന്ദ്രനേതൃത്വമായിരിക്കും മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്. ആർ.എസ്.എസ്. നേതൃത്വവുമായി ചർച്ച നടത്തിയശേഷം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചൊവ്വാഴ്ച ബ.ജെ.പി.യുടെ കേന്ദ്രനേതാക്കളുമായി ചർച്ച നടത്തും.

  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;
[masterslider id="10"]

Related posts

Click Here to Follow Us