ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യുജിസി). ചൊവ്വാഴ്ചയാണ് രാജ്യത്തെ 23 വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരം യുജിസി പുറത്തുവിട്ടത്.
യുജിസി ആക്ടിന്‍റെ അംഗീകാരമില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്.
23 വ്യാജ യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍നിന്നാണ്. 8 വ്യാജ യൂണിവേഴ്‌സിറ്റികളാണ് ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, തലസ്ഥാനത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 7 യൂണിവേഴ്‌സിറ്റികളും. പശ്ചിമ ബംഗാളിലും ഒഡിഷയിലും രണ്ട് വീതവും, കേരള കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒന്നു വീതവും വ്യാജ യൂണിവേഴ്‌സിറ്റികളുണ്ട്.
കര്‍ണാടകയില്‍ ബല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന ബഡഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി, കേരളത്തില്‍ നിന്നുള്ള സെന്‍റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവയും വ്യാജന്മാരുടെ പട്ടികയിലുണ്ട്.
പട്ടിക ചുവടെ: –
1. കോമേഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദര്യാഗഞ്ച്
2. യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി
3. വോക്കേഷണല്‍ യുണിവേഴ്‌സിറ്റി, ഡല്‍ഹി
4. എഡിആര്‍-സെന്‍ട്രിക് ജുറിഡിഷ്യല്‍ യൂണിവേഴ്‌സിറ്റി
5. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറി൦ഗ്
6. വിശ്വകര്‍മ്മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലായ്‌മെന്‍റ്
7. അധ്യാത്മിക് വിശ്വവിദ്യാലയ.
8. ബടഗന്വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ സൊസൈറ്റി, ബെല്‍ഗാം
9. സെന്‍റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കേരള
10. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത
11. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, കൊൽക്കത്ത
12. രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍
13. വാരണാസേയ സംസ്‌കൃത വിശ്വവിദ്യാലയം, വാരണാസി
14. മഹിള ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യാലയം, പ്രയാഗ് രാജ്
15. ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ് രാജ്
16. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ
17. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അലിഗഡ്
18. ഉത്തർപ്രദേശ് വിശ്വവിദ്യാലയം, കോശി കലൻ, മഥുര
19. മഹാറാണ പ്രതാപ് ശിക്ഷാ നികേതൻ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്
20. ഇന്ദ്രപ്രസ്ഥശിക്ഷ പരിഷത്ത്, നോയിഡ
21. നബഭാരത് ശിക്ഷാ പരിഷത്ത്, അനുപൂർണ ഭവൻ
22. നോർത്ത് ഒറീസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ & ടെക്നോളജി, ബരിപാഡ
23. ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, പുതുച്ചേരി