ബെംഗളൂരു : വീട്ടമ്മയും 2 വയസ്സുകാരനായ മകനും അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിൽ നിന്ന് വീണു മരിച്ചു.ഇന്നലെ വൈകുന്നേരം 3:50 ഓടെ ആർ.ടി.നഗറിലെ വൈറ്റ് ഹൗസ് അപ്പാർട്ട്മെന്റിൽ ആണ് സംഭവം നടന്നത്. ഭാവന (29) ,മകൻ ദേവന്ത് എന്നിവരാണ് മരിച്ചത്. ഭർത്താവായ അരിഹന്ത് പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്, യുവാവ് സാമ്പത്തിക ആവശ്യം പറഞ്ഞ് ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഗാർഹിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് പോലീസ് കരുതുന്നു, എന്നാൽ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.
Read MoreDay: 3 July 2019
ചിന്താമണി അപകടം:മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു;അപകടത്തിൽ പെട്ടത് പ്രശസ്തമായ ദർഗ്ഗയിൽ തീർത്ഥാടനത്തിന് പോയവർ.
ബെംഗളൂരു : ചിക്കബല്ലാപുര ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ സ്വദേശികളായ സിദ്ധിക്ക്, റജീന എന്നിവരാണ് മരിച്ചത്. ഇവര്‍ ചിന്താമണിയിലെ ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് ബുധനാഴ്ച അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങൾ ചിന്താമണി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreരാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചു; രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു!!
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചു; രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി വൈകാതെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. It is an honour for me to serve the Congress Party, whose values and ideals have served as the lifeblood of our beautiful nation. I owe the country and my organisation a debt of tremendous gratitude and love. Jai…
Read Moreസംസ്ഥാനത്ത് ജനത്തെ നടുക്കിയ വാഹനാപകടത്തിൽ 12 പേർ മരിച്ചു, 20 പേർക്ക് പരിക്ക്
ബെംഗളൂരു: സംസ്ഥാനത്തെ ജനത്തെ നടുക്കിയ വാഹനാപകടത്തിൽ 12 പേര്‍ മരിച്ചു. അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്താമണി താലൂക്കിലെ മുറഗമല്ല ഗ്രാമത്തില്‍ ഇന്ന് സ്വകാര്യ ബസും മിനി ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ചിന്താമണി, കോലാര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപുരയിലേക്ക് ബസ് വരുന്ന എതിര്‍ദിശയില്‍ നിന്ന് വരുന്ന മിനി ഗുഡ്‌സ് വാഹനവും കൂട്ടിയിടിക്കുകായായിരുന്നെന്ന് പോലീസ് പറഞ്ഞു.
Read Moreഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം!!
ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം.. വിശ്വസിക്കാനാകുന്നില്ല അല്ലെ? എന്നാല്‍, ഇന്‍ഡോ-പാക് ബോര്‍ഡര്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ദെരാസര്‍ ഗ്രാമത്തില്‍ അങ്ങനെയാണ്. 600ലധികം ജനസാന്ദ്രതയുള്ള ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ക്കെല്ലാം രണ്ട് ഭാര്യമാര്‍ വീതമുണ്ട്. വിവാഹത്തോടുള്ള താല്‍പര്യം കൊണ്ടല്ല ഇവര്‍ രണ്ടാം വിവാഹം കഴിക്കുന്നത്. ഈ ഗ്രാമത്തിലെ വിചിത്രമായ ഒരു ആചാരത്തിന്‍റെ ഭാഗമാണത്. അഞ്ച് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്താണ് ഈ ഗ്രാമത്തിലെ സ്ത്രീകള്‍ കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അത്രയും ദൂരം നടക്കാനാകില്ല എന്ന കാരണത്താലാണ് പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയാറാകുന്നത്. ആദ്യ…
Read Moreമഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നു; 23 പേരെ കാണാതായി, 15 ഓളം വീടുകള്‍ ഒഴുകിപ്പോയി
മുംബൈ: അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മഹാരാഷ്ടയിലെ രത്നഗിരി ജില്ലയിലെ തിവാരി അണക്കെട്ട് തകര്‍ന്ന്‍ 23 പേരെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന മേഖലയില്‍ എത്തിയിട്ടുണ്ട്. 15 ഓളം വീടുകള്‍ ഒഴുകിപ്പോയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രളയ സമാനമായ അന്തരീക്ഷമാണ് രത്നഗിരിയിലെന്നാണ് വിവരം ലഭിക്കുന്നത്. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന്‍ സമീപത്തെ എഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി 10 മണിക്കാണ് കനത്തമഴയില്‍ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്. രത്നഗിരി ജില്ലയിലെ…
Read Moreസംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ ഭീഷണിയുമില്ലെന്ന് സിദ്ദരാമയ്യ
ബെംഗളൂരു: സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിലെ 2 എംഎല്‍എമാര്‍ രാജി വച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് എംഎൽഎമാര്‍ രാജിവച്ചതോടെ സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതേസമയം, ഈ സ്വതന്ത്ര എംഎൽഎമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് രാജിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നത് വാസ്തവമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സര്‍ക്കാരിനെ താഴെയിറക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. അടുത്ത തിങ്കളാഴ്ചയേ കുമാരസ്വാമി യുഎസില്‍നിന്നും മടങ്ങിയെത്തൂ.…
Read Moreകണക്കുകൾ അനുകൂലമല്ല;യെദിയൂരപ്പക്ക് മുഖ്യമന്ത്രിക്കസേര ഇനിയും സ്വപ്നമായി തുടരും!
ബെംഗളൂരു : ഭരണപക്ഷത്ത് നിന്ന് ഓരോ എം എൽ എ മാർ രാജിക്കുമ്പോഴും ബിജെപിയും അവരുടെ സംസ്ഥാന അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ യെദിയൂരപ്പയും തികഞ്ഞ സന്തോഷത്തിൽ ആണ്. എന്നാൽ മുഖ്യമന്ത്രിക്കസേര എന്നത് ഈ നിയമസഭാ കക്ഷി നില അനുസരിച്ച് വീണ്ടും അകലെയാണ്. 224 അംഗ നിയമസഭയിൽ 113 അംഗങ്ങളുടെ പിൻതുണ ആവശ്യമാണ് ഭരണം പിടിക്കാൻ. 105 അംഗങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് എന്നു വച്ചാൽ നിയമസഭയുടെ അംഗബലം 209 ആക്കി മാറ്റാൻ ബിജെപിക്ക് കഴിഞ്ഞാൽ മാത്രമേ ഭരണം പിടിക്കാൻ കഴിയുകയുള്ളൂ. ഭരണപക്ഷത്തുനിന്ന് 15…
Read Moreസമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വ്യവസായിയായ ദൊഡ്ഡഗുബ്ബി സ്വദേശി തിപ്പെസ്വാമിയെയാണ് (35), യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം യുവതിക്ക് ദൃശ്യങ്ങൾ മൊബൈലിൽ അയച്ചുകൊടുത്തിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തൽ. ഭീഷണി തുടർന്നപ്പോൾ നിവൃത്തിയില്ലാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതി തിപ്പെസ്വാമിയുമായി നാലുമാസമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് കാലിന് അസുഖമുള്ളതിനാൽ വീട് വാടകയ്‌ക്കെടുക്കാൻ സഹായിക്കണമെന്ന്…
Read Moreകന്നിപ്രസംഗത്തിൽ കർഷകൾക്ക് വേണ്ടി ശബ്ദമുയർത്തി സുമലത.
ബെംഗളൂരു : ലോക്സഭയിലെ കന്നി പ്രസംഗത്തിൽ കർഷകർക്ക് വേണ്ടി ശബ്ദമുയർത്തി മണ്ഡ്യ എം പി യും സിനിമാതാരവുമായ സുമലത. തന്റെ മണ്ഡലത്തിലെ വരൾച്ചയെ കുറിച്ചും കർഷക ദുരിതത്തെക്കുറിച്ചുള്ള ചിത്രം അവർ വാക്കു കൊണ്ട് വരച്ചുകാട്ടി. കരിമ്പ്, നെല്ല് കർഷകർ തകർച്ചയുടെ വക്കിലാണ്, സർക്കാർ ഇവരെ രക്ഷിക്കണമെന്നും ശൂന്യവേളയിൽ സുമലത ആവശ്യപ്പെട്ടു. വരൾച്ചക്കെടുതിയെ തുടർന്ന് കർഷകർ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാൻ അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം പരിഗണിക്കണം. പ്രധാനമന്ത്രിയും കേന്ദ്ര ജലവിഭവ മന്ത്രിയും പ്രശ്നത്തിന് പരിഹാരം കാണാൻ മുൻകൈയെടുക്കുമെന്നും അവർ ആവശ്യപ്പെട്ടു.
Read More