രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചു; രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു!!

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചു; രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി വൈകാതെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നാല് പേജുള്ള രാജിക്കത്താണ് ട്വിറ്ററിലൂടെ രാഹുല്‍ പുറത്തുവിട്ടത്. വാര്‍ത്താ മാധ്യമത്തോടാണ് താന്‍ രാജിവെച്ചു എന്നുള്ള കാര്യം വെളിപ്പെടുത്തിയത്. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികളിൽ താൻ പങ്കാളിയാകില്ലെന്നും അദ്ദേഹം അറിയിച്ചു. പാർലമെന്റ് അങ്കണത്തിൽ മാധ്യമപ്രവർത്തകരോടാണ് രാഹുൽ ഇങ്ങനെ പറഞ്ഞത്.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

എന്റെ രാജിക്കത്ത് ഞാൻ നേരത്തെ സമർപ്പിച്ചതാണ്. പാർട്ടി അധ്യക്ഷ സ്ഥാനത്ത് ഞാൻ കൂടുതൽ കാലം ഇരിക്കില്ല. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് ഉടൻ തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുൽ തന്റെ നിലപാട് കടുപ്പിക്കുകയും പരസ്യപ്രസ്താവന നടത്തുകയും ചെയ്തത് എന്നത് ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts