പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്ഐആർ വിഷയങ്ങൾ അടക്കം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം

ഡൽഹി : പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്‌ ബുധനാഴ്‌ച രാഷ്ട്രപതിയുടെ അഭിസംബോധനയോടെ തുടക്കമാകും. വ്യാഴാഴ്‌ച 2026–27 വർഷത്തെ സാമ്പത്തികസർവ്വേ അവതരിപ്പിക്കും. ഞായറാഴ്‌ചയാണ്‌ പൊതുബജറ്റ്‌ അവതരണം. വെള്ളി, ശനി ദിവസങ്ങളിൽ പാർലമെന്റ്‌ ചേരില്ല. രണ്ട്‌ ഘട്ടമായുള്ള ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 13 വരെയാണ്‌. മാർച്ച് ഒമ്പതിന്‌ ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രിൽ രണ്ട്‌ വരെ നീളും.

ഞായറാഴ്‌ച പൊതുബജറ്റ്‌ അവതരണം ഇ‍താദ്യമാണ്‌. ബജറ്റ്‌ അവതരണത്തിന്‌ ശേഷം രാഷ്ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദിപ്രമേയത്തിന്മേൽ ഇരുസഭകളിലും ചർച്ചയുണ്ടാകും. ബജറ്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി ചൊവ്വാഴ്‌ച സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ എസ്‌ഐആർ പ്രക്രിയ, അമേരിക്കൽ താൽപ്പര്യങ്ങൾക്ക്‌ കീഴടങ്ങിയുള്ള സർക്കാരിന്റെ ദുർബലമായ വിദേശനയം, തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറി, തൊഴിലാളി വിരുദ്ധ ലേബർ കോഡുകളുടെ അടിച്ചേൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പാർടികൾ ചർച്ച ആവശ്യപ്പെട്ടു.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

എസ്‌ഐആറിലും തൊഴിലുറപ്പ്‌ അട്ടിമറിയിലും ചർച്ച സാധ്യമല്ലെന്ന നിലപാടിലാണ്‌ സർക്കാർ. ഇ‍ൗ രണ്ട്‌ വിഷയങ്ങളും കഴിഞ്ഞ സമ്മേളനത്തിൽ ചർച്ച ചെയ്‌തതാണെന്നും വീണ്ടുമൊരു പിന്നോക്കം പോക്ക്‌ സാധ്യമല്ലെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു മാധ്യമങ്ങളോട്‌ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
[masterslider id="10"]

Related posts