ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വില്ലനായി മഴ; ഇന്ത്യ – ന്യൂസിലന്‍ഡ് ടീമുകളുടെ പരിശീലനം മുടങ്ങി; 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ല. ഇന്നത്ത ഓസ്ട്രേലിയ പാക്കിസ്ഥാന്‍ മല്‍സരത്തിനും മഴ ഭീഷണിയാണ്. ലോകകപ്പില് മഴകാരണം ഉപേക്ഷിക്കുന്ന മൂന്നാംമല്‍സരമാണ് ശ്രീലങ്ക– ബംഗ്ലദേശ് കളി. നോട്ടിങ്ഹാമില്‍ ഈ ആഴ്ച മുഴുവനും യെല്ലോ അലേര്‍ട്ട് നല്‍യിട്ടുണ്ട്.
കടുത്ത മല്‍സരക്രമമായതിനാല്‍ പ്രവചനാതീതമായ കാലാവസ്ഥയുമായതിനാല്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവയ്ക്കാനാകില്ല. അതിനാല്‍ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ റണ്‍റേറ്റ് നിര്‍ണായകമാകും. ട്രെന്റ്ബ്രിഡ്ജില്‍ വ്യാഴാഴ്ച നടക്കാനരിക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരവും മഴ ഭീഷണിയിലാണ്. മല്‍സര ദിവസം ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ലെന്നാണ് സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.