സൗദിഅറേബ്യയിലെ വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരടക്കം 26 പേർക്ക് പരിക്ക്.

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ യെമനിലെ ഹൂതി വിമതർ നടത്തിയ അക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റു.ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലെ ആസിർ പ്രവിശ്യയിലുള്ള അബാ വിമാനത്താവളത്തിലാണ് അക്രമണം ഉണ്ടായത്. ക്രൂയിസ് മിസൈൽ ഉപയോഗിച്ചാണ് അക്രമണം നടത്തിയെന്ന് വിമതർ മാധ്യമങ്ങളോട് പറഞ്ഞു.

Read More

നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക ബാങ്ക് ലോൺ എടുക്കേണ്ട; പ്രതിമാസ വാടകയെന്ന പുതിയ രീതിയുമായി കാർ കമ്പനികൾ!!

നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക ബാങ്ക് ലോൺ എടുക്കേണ്ട; പ്രതിമാസ വാടകയെന്ന പുതിയ രീതിയുമായി കാർ കമ്പനികൾ. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാർ കമ്പനിയുമായി ഒരു…

Read More

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നഗരത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു

ബെംഗളൂരു:  വീണ്ടും നഗരത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു. ഒട്ടുമിക്ക പ്രദേശങ്ങളിലും നീക്കംചെയ്യാതെ മാലിന്യം കൂമ്പാരമാകുന്ന സാഹചര്യമാണുള്ളത്. റോസ് ഗാർഡൻ, ഹൂഡി, കോറമംഗല, വസന്ത് നഗർ, ബൊമ്മനഹള്ളി, ആർ.ടി. നഗർ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിൽ മാലിന്യനീക്കം താളംതെറ്റിയിട്ട് ദിവസങ്ങളായി. പച്ചക്കറി, മാംസ അവശിഷ്ടങ്ങളിൽനിന്ന് രൂക്ഷമായ ദുർഗന്ധവുമുണ്ട്. പ്രദേശവാസികൾ കോർപ്പറേഷനിൽ പരാതിനൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ശുചീകരണത്തൊഴിലാളികൾ മാലിന്യം ശേഖരിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കോർപ്പറേഷന്റെ വാദം. അതേസമയം മാലിന്യശേഖരണത്തിന് കരാറുകാരെ തിരഞ്ഞെടുക്കുന്ന ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ മാലിന്യനീക്കം സാധാരണ നിലയിലാകുമെന്നും അധികൃതർ പറഞ്ഞു. പുതിയ…

Read More

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വില്ലനായി മഴ; ഇന്ത്യ – ന്യൂസിലന്‍ഡ് ടീമുകളുടെ പരിശീലനം മുടങ്ങി; 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ല!

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വില്ലനായി മഴ; ഇന്ത്യ – ന്യൂസിലന്‍ഡ് ടീമുകളുടെ പരിശീലനം മുടങ്ങി; 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ല. ഇന്നത്ത ഓസ്ട്രേലിയ പാക്കിസ്ഥാന്‍ മല്‍സരത്തിനും മഴ ഭീഷണിയാണ്. ലോകകപ്പില്  മഴകാരണം ഉപേക്ഷിക്കുന്ന മൂന്നാംമല്‍സരമാണ് ശ്രീലങ്ക– ബംഗ്ലദേശ് കളി. നോട്ടിങ്ഹാമില്‍ ഈ ആഴ്ച മുഴുവനും യെല്ലോ അലേര്‍ട്ട് നല്‍യിട്ടുണ്ട്. കടുത്ത മല്‍സരക്രമമായതിനാല്‍ പ്രവചനാതീതമായ കാലാവസ്ഥയുമായതിനാല്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവയ്ക്കാനാകില്ല. അതിനാല്‍ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ റണ്‍റേറ്റ് നിര്‍ണായകമാകും. ട്രെന്റ്ബ്രിഡ്ജില്‍  വ്യാഴാഴ്ച നടക്കാനരിക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരവും മഴ ഭീഷണിയിലാണ്. മല്‍സര ദിവസം ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്.…

Read More

അമ്മയുടെ വിവാഹമായിരുന്നു; ഇത് ലോകത്തോട് വിളിച്ചു പറഞ്ഞ മലയാളി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു!

അമ്മയുടെ വിവാഹമായിരുന്നു; ഇത് ലോകത്തോട് വിളിച്ചു പറഞ്ഞ മലയാളി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിവാഹമോചനത്തിന് ശേഷം ഒരു രണ്ടാം വിവാഹം അംഗീകരിക്കാൻ മടിക്കുന്ന സമൂഹത്തിന് മുന്നിലാണ് ലോകത്തോട് വിളിച്ചുപറഞ്ഞ് മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തനിക്ക് ജന്മം നൽകിയ അമ്മ അതും അച്ഛന്റെ മർദനങ്ങൾ ഏറ്റുവാങ്ങി സഹിക്കവയ്യാതെ ഒടുവിൽ മകന്റെ കൈപിടിച്ച് വീട് വിട്ടിറങ്ങിയതും മകൻ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.…

Read More

രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്ന്!!

കൊച്ചി: രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്നും യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്രസംഘം പറയുന്നു. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാൾ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം. സംസ്ഥാനത്ത് നിപാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി…

Read More

കുമാരസ്വാമിയും ഐ.എം.എ. ഉടമയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ബി.ജെ.പി.; അതവരുടെ സ്ഥിരം നമ്പരെന്ന് കുമാരസ്വാമി!

ബെംഗളൂരു: ഐ.എം.എ. നിക്ഷേപ തട്ടിപ്പ് കേസ് ബി.ജെ.പി.യും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും തമ്മിലുള്ള വാക്‌പോരിന് കളമൊരുക്കി. കുമാരസ്വാമിയും ഐ.എം.എ. ഉടമ മുഹമ്മദ് മൻസൂർ ഖാനും ഒന്നിച്ചുള്ള ചിത്രം ബി.ജെ.പി. ട്വീറ്റ് ചെയ്തു. എന്നാൽ, പഴയചിത്രങ്ങൾ ഉപയോഗിച്ച് വിഷയങ്ങളെ വഴിതിരിച്ച് വിടുന്നതാണ് ബി.ജെ.പി.യുടെ ട്രോൾ തന്ത്രമെന്ന് കുമാരസ്വാമി ട്വിറ്ററിലൂടെ തിരിച്ചടിച്ചു. ഐ.എം.എ. ഉടമയെ ഉടൻ കണ്ടെത്തണമെന്നും നിക്ഷേപം നടത്തിയവർക്ക് പണം തിരികെലഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു.

Read More

കേരള എക്സ്പ്രസ്സിൽ നാലുപേർ മരിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്

ഝാൻസി: കടുത്തചൂടിൽ കേരള എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് തിരിച്ച നാലുതീർഥാടകർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാശിക്കു തീർഥാടനത്തിനുപോയി മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിൽപ്പെട്ട ഇവർ ആഗ്രയിൽ നിന്നാണ് ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ കയറിയത്. എസ് 8, 9 കോച്ചുകളിലായിരുന്നു മരിച്ചവർ. തീർഥാടകസംഘത്തിലെ അധികം പേരും 65 വയസ്സിനുമേലുള്ളവരായിരുന്നു. ഗ്വാളിയറെത്തിയപ്പോഴാണ് കടുത്ത ചൂടിൽ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഝാൻസിയിലെത്തി റെയിൽവേഡോക്ടർ പരിശോധിക്കുമ്പോഴാണ്…

Read More

ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു!

ബെംഗളൂരു: നഗരത്തിലെ കെംപെഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു. ജെറ്റ് എയർവെയ്‌സിന്റെ പ്രവർത്തനം നിർത്തിയത് തിരിച്ചടിയാകുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മേയ് മാസത്തിൽ ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 2.1 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. തകരാറുള്ള ബോയിങ്‌ 737 വിമാനങ്ങൾ പിൻവലിച്ചതും യാത്രക്കാരുടെ എണ്ണം കുറച്ചു. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഒട്ടുമിക്ക വിമാനക്കമ്പനികൾക്കും ഈ സീരീസിൽപെട്ട വിമാനങ്ങളുണ്ടായിരുന്നു. അതേസമയം രാജ്യത്തെ മറ്റുപ്രമുഖ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായതായി ബെംഗളൂരു വിമാനത്താവളം അധികൃതർ വ്യക്തമാക്കുന്നു. യാത്രക്കാരുടെ കുറവ് താൽകാലികമാണെന്നാണ് അധികൃതരുടെ വാദം. വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രവർത്തനക്ഷമാകുമ്പോൾ…

Read More

സ്വാതന്ത്ര്യദിന അവധിക്ക് നാട്ടിൽ പോകാനുള്ള സ്വകാര്യബസുകളുടെ ബുക്കിങ് ആരംഭിച്ചു;കർണാടക-കേരള ആർ.ടി.സി.റിസർവേഷൻ ആരംഭിക്കുന്നത് ഒരു മാസം മുൻപ്;കാത്തിരുന്നാൽ കൊള്ള നിരക്ക് നൽകാതെ യാത്ര ചെയ്യാം.

ബെംഗളൂരു : ഇപ്രാവശ്യം സ്വാതന്ത്ര്യദിനാഘോഷം വരുന്നത് വ്യാഴാഴ്ചയാണ്, അതുകൊണ്ടു തന്നെ വെളളിയാഴ്ച ഒരു ദിവസം അവധിയെടുത്താൽ പലർക്കും 4 ദിവസം തുടർച്ചയായി അവധി ലഭിക്കും. ആഗസ്റ്റ് 14 ലെ നാട്ടിലേക്കുള്ള ടിക്കറ്റുകൾ സ്വകാര്യ ബസ് സർവീസുകൾ നൽകി തുടങ്ങി. അതേ സമയം കർണാടക കേരള ആർ ടി സി ബസുകൾ യാത്രയുടെ ഒരു മാസം (30 ദിവസം) മുൻപ് മാത്രമേ റിസർവേഷൻ ആരംഭിക്കുകയുള്ളൂ. സാധാരണ ടിക്കറ്റുകൾ വിറ്റുപോയാൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. സ്വകാര്യ ബസുകളിൽ കൊള്ള നിരക്ക് നൽകി യാത്ര ചെയ്യണോ അതോ…

Read More
Click Here to Follow Us