നഗരത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്നും തീപിടിച്ച് ആഡംബര കാറുകൾ കത്തിനശിച്ചു

ബെംഗളൂരു: സ്‌പെൻസർ റോഡ് ബാനസവാടിക്ക് സമീപം ട്രാൻസ്‌ഫോർമറിന് തീപിടിച്ചതിനെത്തുടർന്ന് ആഡംബര മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ രണ്ട് കാറുകൾ കത്തിനശിച്ചു.

ബെസ്‌കോം ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ട്രാൻസ്‌ഫോർമറിന് തീപിടിച്ചതായാണ് റിപ്പോർട്ട്

സംഭവം നടക്കുമ്പോൾ കാറിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

രണ്ട് കാറുകളിൽ ഒന്ന് റോഡരികിലെ ഒരു വീടിന്റെ ഗേറ്റിന് സമീപം നിർത്തിയിരിക്കുകയായിരുന്നു.

ട്രാൻസ്‌ഫോർമറിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ബെൻസ് ഡ്രൈവർ റോഡിൽ പാർക്ക് ചെയ്‌ത് സമീപത്തെ വീട്ടിൽ ബന്ധുക്കളെ കാണാൻ പോയി.

മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനത്തിന്റെ ഡ്രൈവർ പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതന്നെന്നുമാണ് റിപ്പോർട്ടുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts