10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന 10 വയസ്സുകാരിയെ പ്രിൻസിപ്പൽ ബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 8.30ന് വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലേക്ക് പെൺകുട്ടി പോയപ്പോഴായിരുന്നു സംഭവം.

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിക്ക് സുഖമില്ലാതായപ്പോൾ പ്രിൻസിപ്പൽ അവളെ സ്‌കൂളിനോട് ചേർന്നുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി കേക്ക് നൽകുകയായിരുന്നു.

വൈകിട്ട് വീട്ടിലെത്തിയ പെൺകുട്ടി വയറുവേദനയെ തുടർന്ന് മാതാപിതാക്കളോട് പരാതിപ്പെട്ടു. അടിവസ്ത്രത്തിൽ രക്തസ്രാവം കണ്ട അമ്മ അവളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ആശുപത്രി സന്ദർശിച്ച ശേഷം ക്രമേണ പെൺകുട്ടി അമ്മയോട് എല്ലാം തുറന്നു പറഞ്ഞു.

പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ പെൺകുട്ടിയെ സ്‌കൂളിനോട് ചേർന്നുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വൈറ്റ്ഫീൽഡ് ഡിവിഷൻ ഡിസിപി എസ്.ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊഴി സത്യമാണെന്ന് കണ്ടെത്തി, ഇതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts