വ്യത്യസ്ത മതവിശ്വാസിയായ യുവതിയെ ഓട്ടോയിൽ കയറ്റി; ഓട്ടോ ഡ്രൈവറെ സംഘം മർദ്ദിച്ചു

ബെംഗളൂരു : ധർമ്മസ്ഥലയിൽ വ്യത്യസ്‌ത വിശ്വാസത്തിലുള്ള ഒരു സ്ത്രീ യാത്രക്കാരിക്ക് യാത്ര വാഗ്ദാനം ചെയ്തതിന് 22 കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ ഒരു സംഘം ആളുകൾ മർദ്ദിച്ചു.

ബസ് ടെർമിനസിൽ യാത്രക്കാരിയെ ഇറക്കി ഡ്രൈവർ ഉജിരെയിലേക്ക് മടങ്ങുമ്പോൾ ബുധനാഴ്ച രാത്രി ഓട്ടോറിക്ഷയെ സംഘം തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .

ഉജിരെയിൽ നിന്ന് ധർമസ്ഥലയിലേക്ക് പോകാനാണ് യുവതി ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്തതെന്നാണ് വിവരം. ഡ്രൈവർ മടങ്ങുന്നതിനിടെ ധർമസ്ഥലക്ക് സമീപം വാഹനം തടഞ്ഞുനിർത്തി സംഘം പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി വൈകിയാണ് ആക്രമണം നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇര ഇപ്പോൾ ബെൽത്തങ്ങാടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച മംഗളൂരു സന്ദർശന വേളയിൽ ആവർത്തിച്ചെങ്കിലും കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വർഗീയ ശക്തികൾ ജില്ലയിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ദക്ഷിണ കന്നഡയുടെ ചുമതലയുള്ള മന്ത്രി ദിനേഷ് ഗുണ്ടു റാവു നേരത്തെ ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us