കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് നാലുയാത്രക്കാര്‍ മരിച്ചു

കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശികളായ  നാലുയാത്രക്കാര്‍ മരിച്ചു. ഒരു യാത്രക്കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ് ഈ ദുരനുഭവത്തിനിരയായത്. ആഗ്രയില്‍ നിന്ന് പുറപ്പെടുമ്പോൾ തന്നെ വളെരെ അധികം ചൂട് അനുഭവപ്പെടുന്നതായി യാത്രക്കാർ പറഞ്ഞു. പ്രായമായ പലർക്കും ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടു. ഏതെങ്കിലും വിധം സഹായാമെത്തിക്കാൻ കഴിയുന്നതിന് മുൻപേ, പ്രായമായ നാലുപേർ മരണപ്പെടുകയായിരുന്നു. മൃതദേങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.

Read More

മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ എച്ച് ഡി ദേവഗൗഡ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി!

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ എച്ച് ഡി ദേവഗൗഡ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ ശക്തമാക്കാനുള്ള തീരുമാനം ഗൗഡ രാഹുലിനെ അറിയിച്ചതായാണ് സൂചന. അരമണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ച്ചയില്‍ മന്ത്രിസഭാവികസനം തന്നെയായിരുന്നു പ്രധാന അജണ്ട. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാമലിംഗ റെഡ്ഡിയും ആര്‍. രോഷന്‍ ബെയ്ഗും കാബിനറ്റ് വിപുലീകരണത്തെ പരസ്യമായി ചോദ്യംചെയ്ത സാഹചര്യത്തിലാണ് രണ്ട് സ്വതന്ത്ര എംഎല്‍എമാരെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

Read More

ഇന്ത്യക്ക് തിരിച്ചടി; ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ശിഖര്‍ ധവാന്‍ പുറത്ത്!!

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ  പരുക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരുക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നഥാൻ കോൾട്ടർ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരൽ നീരുവന്ന് വീർക്കുകയായിരുന്നു. ധവാനെ ഇന്ന് സ്കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. സ്കാനിങ്ങിൽ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാൻ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന പേടിയിലാണ് ആരാധകർ.

Read More

യുവമനസ്സുകളില്‍ പ്രണയം നിറച്ചുകൊണ്ട് എത്തി ‘ഒരേ കണ്ണാല്‍‍’ എന്ന് തുടങ്ങുന്ന ഗാനം..

ടൊവിനോ തോമസ്‌ നായകനാകുന്ന ലൂക്കയിലെ ആദ്യ ഗാനം യുവമനസ്സുകളില്‍ പ്രണയം നിറച്ചുകൊണ്ട് എത്തി. ‘ഒരേ കണ്ണാല്‍‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്. വീഡിയോ കാണാം: ഈ ഗാനം ഇപ്പോള്‍ യുട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിംഗിലാണ്. അഞ്ചര ലക്ഷത്തോളംപേരാണ് ഇതിനകം ഈ ഗാനം കണ്ടുകഴിഞ്ഞത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയില്‍ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിതിന്‍ ജോര്‍ജ്, തലൈവാസല്‍…

Read More

ഞാനും അർബൻ നക്സൽ!

ഞാനും അ‍ർബൻ നക്സലെന്ന എഴുത്ത് കഴുത്തിൽ തൂക്കി ഗൗരി ലങ്കേഷിന്‍റെ അനുസ്മരണ ദിനത്തിൽ വന്നിരുന്ന ഗിരീഷ് കർണാടിന്‍റെ മുഖത്തുണ്ടായിരുന്നത് ഭീഷണികൾക്ക് വഴങ്ങാത്ത നിശ്ചയദാർഢ്യം. ഇടത്പക്ഷാനുഭാവമുള്ള നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും നക്സൽ ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന്‍റെ തൊട്ടടുത്ത ആഴ്ച ബാഗ്ളൂരിൽ നടന്ന അനുസ്മരണ ചടങ്ങിലായിരുന്നു ഗിരീഷ് കർണാടിന്‍റെ പ്രതിഷേധം. മീ ടു അർബൻ നക്സൽ ക്യാംപെയ്നിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഗിരീഷ് ക‍ർണാട് രാജ്യത്തെ ആദിവാസികൾക്കും പീഢനം അനുഭവിക്കുന്നവ‍ർക്കും വേണ്ടി പ്രവ‍ർത്തിക്കുന്നവരെ അർബൻ നക്സൽ എന്ന പേരിൽ മുദ്ര കുത്തി ജയിലിടക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.  സാമൂഹിക…

Read More

ഭീതി പരത്തി അജ്ഞാത രോഗം; മലേഷ്യയില്‍ 12 പേര്‍ മരിച്ചു!!

ക്വലാലംപൂർ: ഭീതി പരത്തി അജ്ഞാത രോഗം; മലേഷ്യയില്‍ 12 പേര്‍ മരിച്ചു! കെലാന്തൻ സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമത്തിലാണ് രോഗം പടരുന്നത്. പ്രദേശത്തെ ഗോത്രവർഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ എന്തുതരം രോഗമാണ് ഇതെന്ന് മലേഷ്യൻ ആരോഗ്യ അധികൃതർക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല. ഗ്രാമത്തിൽ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യൻ അധികൃതരുടെ തീരുമാനം. 14 പേരിൽ രണ്ടുപേർ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 12 പേരുടെ മരണത്തിന് കാരണമായ രോഗം ഏതാണെന്ന് കണ്ടെത്താൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം.…

Read More

കൈവിരലിന് പരുക്കേറ്റ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ല!

കൈവിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ലെന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഇന്ന് സ്കാനിങ് പൂര്‍ത്തിയായ ശേഷമേ പരുക്ക് എത്രമാത്രം ഗുരതരമെന്ന് വ്യക്തമാകൂ. ധവാന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെ തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത്.  

Read More

തന്റെ രാഷ്ട്രീയശരികൾ വിളിച്ചുപറയാൻ മടിക്കാത്ത, ഭയമേശാതെ നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വം

ബെംഗളൂരു: അന്തരിച്ച കന്നഡ നാടകകാരൻ ഗിരീഷ് കർണാട് എഴുത്തിലും വ്യക്തിജീവിതത്തിലും ഭയമേശാതെ നിലപാടുകളിൽ ഉറച്ചുനിന്ന, തന്റെ രാഷ്ട്രീയശരികൾ വിളിച്ചുപറയാൻ മടിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമ. നഗരത്തിലെ ലാവൽലി റോഡിലെ വീട്ടിലേക്ക് പുഷ്പചക്രവുമായി രാഷ്ട്രീയനേതാക്കളൊന്നും എത്തിയില്ല. കാരണം മറ്റൊന്നുമല്ല, വിലാപയാത്രയും പുഷ്പചക്രംവെയ്ക്കലും പൊതുദർശനവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഔദ്യോഗിക ബഹുമതികളൊന്നുംവേണ്ടെന്ന കർണാടിന്റെ ആഗ്രഹംമാനിക്കാൻ കുടുംബവും തീരുമാനിച്ചു. അതിനാൽ വിലാപയാത്രയും ബഹുമതികളും പുഷ്പാർച്ചനയും ഒന്നുമില്ലാതെയായിരുന്നു ഗിരീഷ് കർണാടിന്റെ മടക്കം. കൽപ്പള്ളി വൈദ്യുതിശ്മശാനത്തിൽ തികച്ചും സ്വകാര്യചടങ്ങായാണ് ശവസംസ്കാരം നടന്നത്. എന്നാൽ, അല്പസമയം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഔദ്യോഗികബഹുമതി നൽകുമെന്ന് കർണാടക…

Read More

400 കോടി രൂപ വാങ്ങി എന്ന മുങ്ങിയ ഐ.എം.എ ജ്വല്ലറി ഉടമയുടെ ആരോപണം നിഷേധിച്ച് ശിവാജി നഗര്‍ എം.എല്‍.എ റോഷന്‍ ബൈഗ്.

ബെംഗളൂരു : തന്റെ കയ്യില്‍ നിന്നും 400 കോടി രൂപ ശിവാജി നഗര്‍ എം എല്‍ എ റോഷന്‍ ബൈഗ് വാങ്ങി എന്നും അത് ചോദിച്ചപ്പോള്‍ തന്നെ ഗുണ്ടകളെ വിട്ടു വധിക്കും എന്ന് ഭീഷണിപ്പെടുത്തുക ആയിരുന്നു എന്നും പ്രസ്താവിക്കുന്ന ഐ എം എ ജ്വല്ലറി ഉടമ മുഹമ്മദ്‌ മന്‍സൂര്‍ ഖാന്റെ ആരോപണം റോഷന്‍ ബൈഗ് നിഷേധിച്ചു. http://bangalorevartha.in/archives/34963 ഖാന്റെ എന്നെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ ആണ് ഇങ്ങനെ ഒരു ആരോപണം നടത്തുന്നത്.തനിക്കു ഈ സ്ഥാപനത്തില്‍ നിക്ഷേപമോ പങ്കളിത്തമോ ഇല്ല,മണ്ഡലത്തിലെ ജനപ്രതിനിധി ,സാമൂഹിക പ്രവര്‍ത്തകന്‍…

Read More

“നിങ്ങള്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഭൂമിയിലുണ്ടാകില്ല”എന്ന ശബ്ദ സന്ദേശം പങ്കുവച്ച് ശിവാജി നഗറിലെ ഐ.എം.എ ജ്വല്ലറി ഉടമ മുങ്ങി;മന്‍സൂര്‍ ഖാനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്;3 ദിവസമായി ജ്വല്ലറി അടഞ്ഞ് കിടക്കുന്നു;കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ട്ടപ്പെട്ട വേദനയില്‍ പ്രതിഷേധവുമായി നൂറ് കണക്കിന് ആള്‍ക്കാര്‍ സ്വര്‍ണക്കടയുടെ മുന്നില്‍.

ബെംഗളൂരു : നഗരത്തിലെ കോമേഷ്യല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഐ.എം.എ ജ്വല്ലറിയുടെ ഉടമ മുഹമ്മദ്‌ മന്‍സൂര്‍ ഖാനെ കാണാതായി.ശിവജി നഗരിലേയും ജയനഗറിലെയും വീട് അടഞ്ഞു കിടക്കുകയാണ്.നിരവധി പേര്‍ ആണ് ഐ എം എ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചിരുന്നത് ,പണം നഷ്ട്ടപ്പെട്ടവര്‍ സ്വര്‍ണക്കടയുടെ മുന്നില്‍ പ്രതിഷേധിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ മൂന്നു ദിവസമായി അടച്ചിട്ടിരിക്കുന്ന ജ്വല്ലറിയില്‍ എത്രപേര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്‌ എന്നാ കണക്കു ഇപ്പോള്‍ ലഭ്യമല്ല,എന്നാല്‍ നൂറിലധികം പേര്‍ കടയുടെ മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്‌.ഈസ്റ്റ്‌ ഡിവിഷന്‍ ഡി സി പി ആളുകളുടെ പരാതി പരിശോധിച്ചു. അതെ സമയം മന്‍സൂര്‍…

Read More
Click Here to Follow Us