കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍; പ്രചാരണം കടുപ്പിച്ച് പാര്‍ട്ടികള്‍

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണം കടുപ്പിച്ച് പാര്‍ട്ടികള്‍. ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ ഇന്നും തുടരും. രാവിലെ 9 മണിക്കാണ് പത്ത് കിലോമീറ്ററോളം ഉള്ള റോഡ് ഷോ. തുടര്‍ന്ന് മധ്യകര്‍ണാടകയിലേക്ക് പോകുന്ന മോദി ശിവമോഗയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും യോഗത്തിലുണ്ടാകും.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് എതിരെ ഉയര്‍ന്ന വധഭീഷണി ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധയിടങ്ങളില്‍ റോഡ്‌ഷോ നടത്തും.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

നഗരത്തിനു പ്രകടന പത്രികയുമായി ദൾ

നഗരവികസനത്തിന് പ്രത്യേക പ്രകടന പത്രികയുമായി ജനതാദൾ (എസ്). 50 സീറ്റെങ്കിലും നേടി വിലപേശൽ ശക്തിയാകാൻ ലക്ഷ്യമിടുന്ന ദളിനു ബെംഗളൂരുവിലെ പ്രകടനം നിർണായകമാണ്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ:

∙ വിവിധ ഭവനപദ്ധതികൾ ഏകോപിപ്പിച്ച് പാവപ്പെട്ടവർക്കു വീടു നൽകും.

∙ തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും. ജലവിതരണം കാര്യക്ഷമമാക്കാൻ നടപടികൾ.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

∙ ബിബിഎംപി ഭരണം മെച്ചപ്പെടുത്താൻ ഇടപെടലുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts