നീറ്റ് പരീക്ഷ ഇന്ന്; രാജ്യത്തെ 499 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങള്‍

മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ മുതല്‍ 5.20 വരെയാണ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്താകെ 20,59,006 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ 1.28 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 11.30 മുതല്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിക്കാം.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, പ്ലസ്ടു അഡ്മിറ്റ് കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജര്‍ രേഖയില്‍ പതിക്കാനുള്ള ഫോട്ടോയും അഡ്മിറ്റ് കാര്‍ഡും ഹാജരാക്കണം. 1.30-ന് പരീക്ഷ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കും. 1.40ന് ശേഷം ഹാളില്‍ കടത്തി വിടില്ല. സുതാര്യമായ വെള്ളക്കുപ്പി കൊവശംവയ്ക്കാം. ഷൂസ്, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ അനുവദിക്കില്ല. അതേസമയം സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നീറ്റ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts