ബെംഗളൂരു: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്. പുത്തൂരിലെ വിട്ലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകരുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവറെ പുത്തൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ ഒരു സംഘം തടഞ്ഞ് വാഹനം തട്ടിക്കൊണ്ടു പോയിരുന്നു. ആക്രമണത്തില്‍ വാഹനത്തിലുണ്ടായ രണ്ടു പേരെ മര്‍ദ്ദിക്കുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന അരലക്ഷം രൂപ തട്ടിയെടുക്കുകയുെ ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കെഎസ്ആര്‍ടിസി ബസിന് നേരെയുള്ള കല്ലേറില്‍ കലാശിച്ചതെന്നാണ് സൂചന. പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്ന് പുത്തൂരിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് ബസ്സുകൾക്ക് നേരെയാണ് അക്രമമുണ്ടായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.