ഡൊമളൂർ മേൽപ്പാലത്തിന് സമീപം വഴിതെറ്റിയെത്തിയ മലയാളിയെ കണ്ടെത്തി;അറിയുന്നവർ ബന്ധപ്പെടുക.

ബെംഗളൂരു : ഫോട്ടോയിൽ കാണുന്ന മലയാളിയായ വൃദ്ധനെ ഇപ്പോൾ വെകുന്നേരത്തോടെ ഡൊമളൂർ മേൽപ്പാലത്തിന് സമീപം കണ്ടെത്തി. അദ്ധേഹത്തിന്റെ ബന്ധുക്കൾ വന്ന് ഏറ്റെടുക്കുകയും സമീപത്തെ ആശുപത്രിയിൽ വൈദ്യസഹായം നൽകുകയും ചെയ്തു. വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

Read More

മഴപെയ്താല്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന 43 റോഡുകളുടെ പട്ടിക തയ്യാറാക്കി ബി.ബി.എം.പിക്ക് നല്‍കി ട്രാഫിക്‌ പോലീസ്;ഇതുവരെ ഒരു നടപടിയും എടുക്കാതെ മഹാനഗര പാലികെ;മഴ പെയ്താല്‍ ഒഴിവാക്കേണ്ട റോഡുകളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു:നഗരത്തിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്,മഴ കൂടി പെയ്താലോ …ഒന്നും പറയേണ്ട.കുരുക്കിന്റെ സമയം കൂടുകയാണ് ചെയ്യുന്നത്.പലപ്പോഴും മണിക്കൂറുകള്‍ റോഡില്‍ കാത്തു കെട്ടി കിടക്കേണ്ടിയും വരും. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ആണ്,പല മേല്‍പ്പാലങ്ങളുടെ താഴെയും അണ്ടര്‍ പാസിലും വെള്ളം കെട്ടി നിന്ന് വാഹന യാത്ര ദുസ്സഹമാക്കാറുണ്ട്.ഇതിനൊരു അറുതി വരുത്താം എന്നാ ലക്ഷ്യത്തോടെയാണ് ബെംഗളൂരു സിറ്റി ട്രാഫിക്‌ പോലീസ് മഴപെയ്താല്‍ വെള്ളം കയറുന്ന റോഡുകളുടെ പട്ടിക ഉണ്ടാക്കിയത്. 43 റോഡുകള്‍ ആണ് ഈ പട്ടികയില്‍ ഉള്ളത്,ഈ ലിസ്റ്റ് ബെംഗളൂരു മഹാ നഗര പാലികക്ക് സമര്‍പ്പിച്ചു കഴിഞ്ഞു,അതില്‍…

Read More

ബാംഗ്ലൂർ മലയാളീസ് സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള:ജൂലൈ 21ന്.

ബെംഗളൂരു: ജൂലൈ മാസം 21 ന് നടക്കുന്ന ബാംഗ്ലൂർ മലയാളീ സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരം താഴെ. മൂന്ന് സിനിമകളാണ് ഇപ്രാവശ്യത്തെ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സ്ക്രീന്‍ ചെയ്യുന്നത്. സിനിമയും അതിന്റെ പ്ലോട്ടും താഴെ പറയുന്നവയാണ്. 1.L’insulte (French movie ) 2017 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്‌. രണ്ട് പേർ തമ്മിലുള്ള ഒരു ചെറിയ ഈഗോ പ്രശ്നം ഒരു രാജ്യത്തെ തന്നെ വലിയ വിഷയമായി മാറുന്നതും, അതിനോട് ബന്ധപ്പെട്ട സംഭവങ്ങളുമായാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. 1 മണിക്കൂറും…

Read More

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകൾക്ക് നേരെ കല്ലേറ്!!

ബെംഗളൂരു: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്. പുത്തൂരിലെ വിട്‌ലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകരുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവറെ പുത്തൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ ഒരു സംഘം തടഞ്ഞ് വാഹനം തട്ടിക്കൊണ്ടു പോയിരുന്നു. ആക്രമണത്തില്‍ വാഹനത്തിലുണ്ടായ രണ്ടു പേരെ മര്‍ദ്ദിക്കുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന അരലക്ഷം രൂപ തട്ടിയെടുക്കുകയുെ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ…

Read More

വീണ്ടും കല്ലട!! ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൈ കാണിച്ചിട്ടും ബസ് നിര്‍ത്തിയില്ല

തിങ്കളാഴ്ച രാത്രി എട്ടിന് ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കല്ലട ബസിനെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോട്ടയം-ബെംഗളൂരു കല്ലടബസിനെയാണ് ഏഴ് കിലോമീറ്റര്‍ പിന്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവിടെ പരിശോധനയ്ക്കായി നിന്ന ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. അമിത വേഗതയിലായിരുന്ന ബസ് നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ സ്‌ക്വാഡ് അംഗങ്ങളായ ചിലര്‍ ബസിന്റെ പുറകെ തങ്ങളുടെ വാഹനത്തില്‍ പിന്തുടര്‍ന്നു. ഈ സമയം കല്ലടയുടെ തന്നെ മറ്റൊരു ബസ് ഇതേ റൂട്ടില്‍ വന്നു. ഇവര്‍ ഏറ്റുമാനൂരില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍…

Read More

അനധികൃതമായി നഗരത്തിൽ തങ്ങിയ പാക് വനിത അറസ്റ്റിൽ!

ബെംഗളൂരു: അനധികൃതമായി നഗരത്തിൽ തങ്ങിയ പാക് വനിത അറസ്റ്റിൽ. സിദ്ധാപുരയിൽ താമസിച്ചുവന്ന ഷബാന നസീറ(50)യാണ് പിടിയിലായത്. 2010-ലാണ് സന്ദർശകവിസയിൽ ബെംഗളൂരുവിലെത്തിയത്. വിസ പുതുക്കിയിരുന്നില്ല. ഇവർ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. 2010-ൽ വിവാഹമോചനം നേടിയശേഷമാണ് ഇവർ ഇന്ത്യയിലെത്തിയത്. പിന്നീട് ബെംഗളൂരുവിൽ താമസമാക്കി. വ്യാജരേഖകളുപയോഗിച്ച് ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐ.ഡി. കാർഡും റേഷൻ കാർഡും സംഘടിപ്പിച്ചു. പ്രദേശവാസികളിൽനിന്നു ലഭിച്ച രഹസ്യവിവരമനുസരിച്ചാണ് പോലീസ് താമസസ്ഥലത്ത് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. രേഖകൾ സംഘടിപ്പിക്കാൻ ഇവർക്ക് സഹായംചെയ്തവരെ ചോദ്യംചെയ്യുമെന്ന് അധികൃതർ പറഞ്ഞു.…

Read More

സ്വകാര്യബസ്സ് സമരം പൊളിയുന്നു!! കൂടുതൽ പ്രത്യേക സർവീസുകൾ നടത്തി കേരള, കർണാടക ആർ.ടി.സി.കൾ.

ബെംഗളൂരു: കൂടുതൽ പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ. അന്തർസ്സംസ്ഥാന സ്വകാര്യ ബസ്‌ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. തിങ്കളാഴ്ച രാത്രി കേരള ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒമ്പത് പ്രത്യേക ബസുകൾ സർവീസ് നടത്തി. കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തിയത്. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും കേരള ആർ.ടി.സി. പ്രത്യേക സർവീസ് നടത്തി. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്തിയത്. ചൊവ്വാഴ്ചയും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് കേരള ആർ.ടി.സി.അധികൃതർ…

Read More

വിധാൻസൗധയിലെ ശുചിമുറിയിൽ കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യാശ്രമം!!

ബെംഗളൂരു: വിധാൻസൗധയിൽ കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മൂന്നാംനിലയിലെ ശുചിമുറിയിലായിരുന്നു സംഭവം. ചിക്കബെല്ലാപുര സ്വദേശി രേവണ്ണകുമാറാണ്(44) ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചിക്കബെല്ലാപുര അനൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് ലൈബ്രേറിയനാണ് രേവണ്ണ. മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിക്ക് നൽകാനുള്ള അപേക്ഷയുമായി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് രേവണ്ണ എത്തിയതെന്ന് ബെംഗളൂരു സെൻട്രൽ ഡി.സി.പി. ഡി. ദേവരാജ് പറഞ്ഞു. ശുചിമുറിയിലെ തറയിൽ കഴുത്തുമുറിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെയുണ്ടായിരുന്നവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രേവണ്ണ അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു. രണ്ടുദിവസംമുമ്പാണ് മന്ത്രിയെ കാണാൻ രേവണ്ണകുമാർ കുടുംബത്തോടൊപ്പം…

Read More

കോടീശ്വരനായ നമ്മുടെ മുഖ്യന് നിലത്ത് കിടന്നുറങ്ങാൻ ചെലവ് വെറും ഒരു കോടി രൂപ!;ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 25 ലക്ഷം;ഗ്രാമങ്ങളെ അടുത്തറിയാൻ വേണ്ടി കുമാരസ്വാമി നടത്തുന്ന സന്ദർശനങ്ങളുടെ ചെലവുകൾ ഞെട്ടിക്കുന്നത്.

ബെംഗളൂരു : ഇവിടെ പട്ടിണി കിടക്കാൻ തന്നെ 100 രൂപ വേണം എന്ന് പറയുന്ന ഒരു നർമം ശകലം നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും, ഏകദേശം അതുപോലെയാണ് നമ്മുടെ മുഖ്യമന്ത്രിയുടെ ഗ്രാമ സന്ദർശനത്തിന്റെ ചെലവ് കണക്കുകൾ പുറത്ത് വരുന്നത്. പാവങ്ങളായ സംസ്ഥാനത്തെ ഗ്രാമീണരെ കാണുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക, ഇടപെടുക, നിവൃത്തി വരുത്തുക തുടങ്ങിയ ലക്ഷ്യവുമായാണ് കുമാരസ്വാമി “ഗ്രാമ വാസ്തവ്യ”പരിപാടി ആരംഭിച്ചത്.കഴിഞ്ഞ ആഴ്ച യാദ് ഗീർ സന്ദർശിച്ച് അവിടുത്തെ ചന്ദ്രകി ഗ്രാമത്തിൽ പോയ മുഖ്യമന്ത്രി ഒരു സ്കൂളിലെ നിലത്ത് കിടക്കുന്ന ചിത്രം വൻ ശ്രദ്ധ നേടിയിരുന്നു. എന്നാൽ…

Read More
Click Here to Follow Us