കംഗാരു പടയെ അടിമുടി വിറപ്പിച്ച് പൊരുത്തിവീണ് കടുവകൾ; നേടിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ!

ട്രെന്റ് ബ്രിഡ്ജ്: കംഗാരു പടയെ അടിമുടി വിറപ്പിച്ച് പൊരുത്തിവീണ് കടുവകൾ; നേടിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 382 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒട്ടും ഭയമില്ലാതെയാണ് ബാറ്റുചെയ്തത്. ബംഗ്ലാ ബാറ്റസ്മാന്മാരുടെ പോരാട്ടവീര്യം കണ്ട മത്സരത്തിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്ല തല്ല് വാങ്ങുന്നതാണ് കണ്ടത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളിംഗ് തകര്‍ത്തടിച്ചു. വാര്‍ണര്‍ 147 പന്തില്‍ 166 റണ്‍സെടുത്തു. മെല്ലെപ്പോക്കിനെ ടൂര്‍ണമെന്റില്‍ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വിശ്വരൂപം കാണിക്കുകയായിരുന്നു വാര്‍ണര്‍. 14 ബൗണ്ടറിയും അഞ്ച് സിക്‌സറും ആ ബാറ്റില്‍ നിന്ന് പിറന്നു. ഈ ലോകകപ്പിലെ വാർണറുടെ രണ്ടാം സെഞ്ചുറിയാണിത്. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഉയർന്ന സ്കോറും വാർണർ സ്വന്തം പേരിലാക്കി. 447 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിലും വാർണർ മുന്നിലെത്തി.

ആരോണ്‍ ഫിഞ്ചുമൊത്ത് ആദ്യ വിക്കറ്റില് തന്നെ 121 റണ്‍സാണ് വാര്‍ണര്‍ ചേര്‍ന്നത്. പിന്നീടെത്തിയ ഉസ്മാന്‍ കവാജയിലൂടെ യഥാര്‍ത്ഥ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. വാർണർ – ഉസ്മാൻ ഖ്വാജ സഖ്യം രണ്ടാം വിക്കറ്റിൽ 192 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. 72 പന്തുകൾ നേരിട്ട ഖ്വാജ 10 ബൗണ്ടറികളോടെ 89 റൺസെടുത്ത് പുറത്തായി. വെറും 10 പന്തുകൾ നേരിട്ട് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 32 റൺസെടുത്ത ഗ്ലെൻ മാക്സവെല്ലിന്റെ ഇന്നിങ്സാണ് ഓസീസിനെ 350 കടത്തിയത്

സൗമ്യ സര്‍ക്കാര്‍ മാത്രമാണ് ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. അതേസമയം ലോകകപ്പില്‍ വാര്‍ണര്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന പട്ടികയില്‍ ഒന്നാമതെത്തി. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. കവാജ 72 പന്തില്‍ 89 റണ്‍സടിച്ച് മികച്ച പ്രകടനം നടത്തി. പത്ത് പന്തില്‍ 32 റണ്‍സടിച്ച് മാക്‌സ്‌വെല്‍ ഇന്നിംഗ്‌സിന് വേഗം കൂട്ടുകയും ചെയ്തതോടെ ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഓസീസ് കുറിച്ചത്. സൗമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ പത്ത് റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റ് വളരെ പെട്ടെന്ന് ബംഗ്ലാദേശിന് നഷ്ടമായി. ഫിഞ്ച് കിടിലനൊരു ത്രോയിലൂടെ സര്‍ക്കാരിനെ റണ്ണൗട്ടാക്കുകയായിരുന്നു. ഏഴാം ഏകദിന സെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹീമാണ് അവരുടെ ടോപ് സ്കോറർ. 97 പന്തുകൾ നേരിട്ട മുഷ്ഫിഖുർ 102 റൺസുമായി പുറത്താകാതെ നിന്നു. മഹ്മദുള്ള 50 പന്തിൽ നിന്ന് മൂന്നു സിക്സും അഞ്ചു ബൗണ്ടറിയും സഹിതം 69 റൺസെടുത്ത് പുറത്തായി. മുഷ്ഫിഖുറും മഹ്മദുള്ളയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഓസീസിനെ ഞെട്ടിച്ചിരുന്നു. 127 റൺസാണ് ഇരുവരും ചേർന്ന് ബംഗ്ലാദേശ് സ്കോറിലേക്ക് ചേർത്തത്.

രണ്ടാം വിക്കറ്റിൽ തമീം ഇഖ്ബാലും ഷാക്കിബ് അൽ ഹസനും ചേർന്ന് 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 റൺസെടുത്ത ഷാക്കിബിനെ മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. സ്കോർ 144-ൽ നിൽക്കെ 62 റൺസെടുത്ത തമീം ഇഖ്ബാൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ബൗൾഡായി. ലിട്ടൻ ദാസിനെ (20) സാംപ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ഓസീസിനായി സ്റ്റാർക്ക്, കോൾട്ടർ നൈൽ, സ്റ്റോയ്നിസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വാര്‍ണറാണ് കളിയിലെ താരം. ജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി ഓസീസ് ഒന്നാമതെത്തി. ആറു മത്സരങ്ങളിൽ ബംഗ്ലാദേശിന്റെ മൂന്നാം തോൽവിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us