റജിസ്റ്റർ വിവാഹത്തിന്റെ മണിക്കൂറുകൾക്ക് മുൻപ് യുവാവ് ജീവനൊടുക്കി;കാമുകിക്കെതിരെ പരാതിയുമായി യുവാവിന്റെ പിതാവ്.

ബെംഗളൂരു : 3 മണിക്ക് റജിസ്റ്റർ വിവാഹം ചെയ്യാൻ ഉറപ്പിച്ചിരുന്ന യുവാവ് 12.30 ന് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തു.വസന്ത നഗർ 11 മെയിനിൽ താമസിക്കുന്ന ഡൊമനിക് റൊസാരിയോ (25)ആണ് മരിച്ചത്.ഒരു ഐ ടി കമ്പനിയിൽ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു. തന്നെ യുവാവ് ചതിക്കുകയാണ് എന്ന് ആരോപിച്ച് രണ്ട് പേരും ചേർന്നു ഈ ജനുവരിയിൽ അടുത്തുള്ള പോലീസ് സ്റ്റേഷനെ സമീച്ചിരുന്നു, അവിടെ നിന്ന് എടുത്ത തീരുമാനപ്രകാരം രണ്ട് വർഷത്തിന് ശേഷം വിവാഹം ചെയ്യാം എന്ന് തീരുമാനിച്ചു. എന്നാൽ യുവതി വിവാഹം ചെയ്യാൻ യുവാവിനെ നിർബന്ധിക്കുകയും…

Read More

നിപ ഭീഷണി; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ജാഗ്രതാനിർദേശം!

ബെംഗളൂരു: സംസ്ഥാനത്ത് കേരളാ അതിർത്തി ജില്ലകൾ ഉൾപ്പെടെ എട്ടുജില്ലയിൽ ജാഗ്രതാനിർദേശം. കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ചാമരാജ് നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമഗളൂരു എന്നീ ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്. ഈ ജില്ലകളിലെ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നിപ വൈറസ് ബാധിച്ചതിന് സമാനമായ രോഗ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.  

Read More

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപെട്ട് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;അപകടം ഹൊസൂർ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ.

ബെംഗളൂരു : ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപെട്ട് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ഹൊസൂർ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. രാവിലെ 6 മണിയോടെ ആണ് അപകടം നടന്നത്.മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദിന്റെ മകൻ മുഹമ്മദ് ഇർഷാദ് (19) ആണ് മരിച്ചത്. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഹൊസൂരിൽ എത്തിയപ്പോൾ ഇർഷാദ് ചായ വാങ്ങാൻ വേണ്ടി പുറത്തിറങ്ങുകയയും വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുകയുമായിരുന്നു. വാതിൽക്കൽ നിന്ന സുഹൃത്തുക്കൾ പിടിച്ച് കയറ്റാൻ കൈ കൊടുത്തെങ്കിലും പ്ലാറ്റ് ഫോമിനും…

Read More

‘ആന്‍ഡ് ദ് ഓസ്കര്‍ ഗോസ് ടു…’ ടോവിനോ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു

ടൊവീനോ തോമസ് നായകനായെത്തുന്ന ‘ആന്‍ഡ് ദ് ഓസ്കര്‍ ഗോസ് ടു’ എന്ന സിനിമയുടെ ടീസര്‍ പുറത്ത് വിട്ടു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സിനിമയ്ക്കുള്ളിലെ കഥയാണ് സിനിമ പറയുന്നതെന്നാണ് സൂചന. പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനു സിത്താരയാണ് നായിക വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്‍റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍, പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.           സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ്…

Read More

ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട”യെല്ലോ ട്രാവെല്‍സ്”ബസ്‌ പൂര്‍ണമായും കത്തി നശിച്ചു;26 യാത്രക്കാര്‍ ഉണ്ടായിരുന്നു;വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്.

ബെംഗളൂരു : ഹൈദരാബാദില്‍ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന യെല്ലോ ടൂര്‍സ് ആന്‍ഡ്‌ ട്രാവല്‍സിന്റെ എ സി ബസ് പൂര്‍ണമായും കത്തി നശിച്ചു.കര്‍നൂലിന് സമീപം ദേശീയ പാതയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു, ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ വേഗം പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം വഴിമാറി. എ സി യില്‍ നിന്നുള്ള വൈദ്യുത ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. എല്ലാ പ്രവശ്യത്തെയും പോലെ പ്രധാന മാധ്യമങ്ങള്‍ എല്ലാം ബസിന്റെ…

Read More

റോഡ് നവീകരണം മനസ്സിലാക്കാൻ മന്ത്രി ജി സുധാകരൻ നഗരത്തിൽ

ബെംഗളൂരു: പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നഗരത്തിലെ റോഡ് നവീകരണം മനസ്സിലാക്കാൻ ബെംഗളൂരുവിലെത്തി. റോഡുകൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിന് സർക്കാർ നടപ്പാക്കിയ ടെൻഡർ ഷുവർ, വൈറ്റ് ടോപ്പിങ് പദ്ധതികളെക്കുറിച്ച് മന്ത്രി അധികൃതരിൽനിന്ന് ചോദിച്ചറിഞ്ഞു. ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) എൻജിനീയർമാരും എത്തിയിരുന്നു. കേരളത്തിൽ വൈറ്റ് ടോപ്പിങ് നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കും. വൈറ്റ് ടോപ്പിങ് നടക്കുന്ന ഹെന്നൂർ ക്രോസ് അടിപ്പാത, ഔട്ടർ റിങ് റോഡ്, രാമമൂർത്തി നഗർ എന്നിവിടങ്ങളിലും ടെൻഡർ ഷുവർ പ്രവൃത്തി നടക്കുന്ന ചർച്ച് സ്ട്രീറ്റും സന്ദർശിച്ചു. വൈറ്റ് ടോപ്പിങ് പദ്ധതിയിൽ മന്ത്രി സുധാകരൻ തൃപ്തി…

Read More

പ്രാധാന്യം കുറയുന്നു;മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി;നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി അനുനയ നീക്കം.

ന്യൂഡല്‍ഹി :മന്ത്രിസഭാ സമിതികളിൽ നിന്ന് തഴഞ്ഞതിലുള്ള രാജ്‍നാഥ് സിംഗിന്‍റെ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയിൽ രാജ്‍നാഥ് സിംഗിനെ രണ്ടെണ്ണത്തിൽ മാത്രമാണ് അംഗമാക്കിയിരുന്നത്. എന്നാൽ മന്ത്രിസഭയിലെ പുതുമുഖമായ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളിൽ ഉൾപ്പെടുത്തിയിരുന്നു. തന്നോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇടഞ്ഞ രാജ്‍നാഥ് സിംഗിനെ തണുപ്പിക്കാൻ ഒടുവിൽ നാല് മന്ത്രിസഭാ ഉപസമിതികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു. ആർഎസ്എസ് ഇടപെട്ടാണ് പ്രശ്നം തണുപ്പിച്ചത്. മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്‍നാഥ് സിംഗിനെ…

Read More

ഐ.ടി.കമ്പനികളെ തൊഴിൽ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി 5 വർഷം കൂടി ദീർഘിപ്പിച്ചു;പ്രതിഷേധം പുകയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐടി കമ്പനികളെ അടുത്ത ഒരു 5 വർഷത്തേക്ക് കൂടി തൊഴിൽ നിയമപരിധിയിൽ നിന്ന് ഒഴിവാക്കി. ജീവനക്കാർക്കിടയിൽ പ്രതിഷേധം പുകയുന്നു. ഐടി, അനുബന്ധ കമ്പനികൾ, സ്റ്റാർട്ട് അപ്പുകൾ, ടെലികോം, ബിപിഒ, ഗെയിമിംഗ്, ആനിമേഷൻ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളുമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളെയാണ് ഇൻഡസ്ട്രീയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്റിംഗ് ഓർഡേഴ്സ് എന്ന നിയമത്തിന്റെ പരിധിയിൽ നിന്ന് 5 വർഷത്തേക്ക് കൂടി മാറ്റി നിർത്തിയത്. 2014 ജനുവരി 25നാണ് ആദ്യ വിജ്ഞാപനം ഇറങ്ങിയത്.ആദ്യം 5 വര്‍ഷത്തേക്ക് മാത്രം പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമം തൊഴിലാളി സംഘടനകളുടെ…

Read More

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 21 ശതമാനംവരെ കൂടും

ന്യൂഡൽഹി: വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂടും. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 21 ശതമാനംവരെ കൂടും. ഈ മാസം 16-ന്‌ വർധന നടപ്പാവും. ഇതുസംബന്ധിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.ഐ.) ഉത്തരവ്‌ പുറപ്പെടുവിച്ചു. സാധാരണയായി ഏപ്രിലിലാണ് ഇൻഷുറൻസ് നിരക്കുകളിൽ മാറ്റം വരുത്താറ്. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തീരുമാനമെടുത്തിരുന്നില്ല. 1000 സിസിയിൽ കുറവുള്ള കാറുകൾക്ക് 2,072 രൂപയാണ് പുതുക്കിയ നിരക്ക്. നിലവിൽ 1850 രൂപയാണ്. വർധന 12 ശതമാനം. 1000 മുതൽ 1500 വരെ സി.സി.യുള്ളവയ്ക്ക്…

Read More

മറ്റൊരു”സാലമരാഡ തിമ്മക്ക”.മരിച്ച ഭർത്താവിന്റെ ഓർമ്മ നിലനിർത്താൽ നഗരത്തിൽ 73000 മരങ്ങൾ വച്ച് പിടിപ്പിച്ച് ഒരു വീട്ടമ്മ.

ബെംഗളൂരു : ഇന്ന് കർണാടകക്കാരിയായ സാലമരാട (മരങ്ങളുടെ അമ്മ) തിമ്മക്കയെ എല്ലാവരും അറിയും, ലോകത്തെ സ്വാധീനിച്ച 100 വനിതകളിൽ ഒരാൾ, രാജ്യം പത്മശ്രീ നൽകി ആദരിച്ച തിമ്മക്ക തങ്ങൾക്ക് മക്കൾ ഇല്ലാത്ത വിഷമത്തിലാണ് മരങ്ങൾ വച്ച് പിടിപ്പിച്ചത് എങ്കിൽ, 2005 ൽ തന്റെ ഭർത്താവ് നഷ്ടപ്പെട്ടതോടെ ആ ഓർമ്മക്ക് മുന്നിൽ ഇതുവരെ 73000 മരങ്ങൾ വച്ചു പിടിപ്പിച്ച് പരിപാലിച്ച് പോരുകയാണ് കോറമംഗലക്കടുത്ത് ഈജിപുരയിൽ താമസിക്കുന്ന ജാനറ്റ് യേഗ്നേശ്വരൻ. തന്റെ ഭർത്താവിന്റെ മരണത്തോടെ ഒറ്റക്കായി മാറിയ ജാനറ്റ് സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യം…

Read More
Click Here to Follow Us