നഗരജീവിതത്തെ ദുരിതത്തിലാക്കി തുടർച്ചയായി രണ്ടാംദിവസവും കനത്ത മഴ; മരക്കൊമ്പ് പൊട്ടിവീണ് ഒരു കുട്ടി മരിച്ചു.

ബെംഗളൂരു: നഗരജീവിതത്തെ ദുരിതത്തിലാക്കി തുടർച്ചയായി രണ്ടാംദിവസവും കനത്ത മഴ; മരക്കൊമ്പ് പൊട്ടിവീണ് ഒരു കുട്ടി മരിച്ചു. കനത്ത കാറ്റിൽ എം.ജി. റോഡിൽ മരക്കൊമ്പ് പൊട്ടിവീണ് ആന്ധ്രാസ്വദേശിയായ പന്ത്രണ്ടുകാരനാണ് മരിച്ചത്. നഗരത്തിലെ കൂലിവേലക്കാരായ രാജേഷിന്റെയും മഹാലക്ഷ്മിയുടെയും മകൻ മനോജാണ് മരിച്ചത്.

എം.ജി. റോഡിലെ കെട്ടിടത്തിനുമുന്നിൽ ഇരിക്കുമ്പോഴാണ് ഉണങ്ങിയ മരക്കൊമ്പ് കുട്ടിയുടെ തലയിലേക്ക് പൊട്ടിവീണത്. മരക്കൊമ്പിനടിയിൽ അകപ്പെട്ട കുട്ടി വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് കുട്ടിയുടെ മാതാപിതാക്കളും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി ചോരവർന്നു കിടന്ന കുട്ടിയെ പുറത്തെടുത്തു. ഉടനെ തന്നെ സമീപത്തെ ഹോസ്‌മറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമയ്ക്കെതിരേയും സുരക്ഷാ ചുമതലയുള്ള ജീവനക്കാരനെതിരേയും പോലീസ് കേസെടുത്തു.

മനോജിന്റെ ബന്ധുക്കൾക്കും കഴിഞ്ഞദിവസം കോക്സ് ടൗണിൽ ഷോക്കേറ്റുമരിച്ച സതീഷിന്റെ ബന്ധുക്കൾക്കും അഞ്ചുലക്ഷം രൂപ സഹായധനം അനുവദിക്കുമെന്ന് മേയർ ഗംഗാംബികെ മല്ലികാർജുൻ അറിയിച്ചു.

വിമാനത്താവളം റോഡിൽ മരം വീണ് വഴി തടസ്സപ്പെട്ടതിനാൽ കിലോമീറ്ററുകളോളം ഗതാഗതതടസ്സമുണ്ടായി. പലയിടങ്ങളിലും വൈദ്യുതിവിതരണം തിങ്കളാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. വീശിയടിച്ച കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി. ഒട്ടേറെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മെക്രി സർക്കിൾ, കാവേരി ജങ്ഷൻ, മൈസൂരു റോഡ്, നയന്തനഹള്ളി എന്നിവിടങ്ങളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us