ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടിംഗ് മെഷീനുകളിലെ തിരിമറിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ ആശങ്ക അറിയിച്ച് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുക എന്നതിനര്‍ത്ഥം ജനവിധിയെ തന്നെ തിരുത്തുക എന്നതാണെന്ന് പ്രണബ് മുഖര്‍ജിയുടേതായി പുറത്തു വന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Please read my statement below.#CitizenMukherjee pic.twitter.com/UFXkbv06Ol
— Pranab Mukherjee (@CitiznMukherjee) May 21, 2019
വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടതിന്റെ ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിഷ്പിതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് എന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഒരുതരത്തിലുള്ള സംശയത്തിന് ഇടനല്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം ആ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന കമ്മീഷന് ഇത് ഭംഗിയായി നടപ്പാക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രണബ് മുഖര്‍ജിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.