ബെംഗളൂരു : തട്ടിപ്പ് ഇത്രയും വിദഗ്ദമായി ചെയ്യാം എന്ന് തെളിയിക്കുകയാണ് ഇപ്പോൾ ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. നമ്മൾ എല്ലാം വിശ്വസിച്ച് തിരയുന്ന ഗൂഗിൾ തന്നെ നമുക്ക് തരുന്നത് വ്യാജൻമാരുടെ നമ്പർ ആണ്, വിദഗ്ദമായി എസ്.ഇ.ഒ (സേർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ) നടത്തിയതിനാൽ, നിങ്ങൾ “Indigo Airlines Bengaluru” എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ വിൽസൻ ഗാർഡനിലുള്ള ഒരു ഓഫീസ് അഡ്രസും ഒരു ഫോൺ നമ്പറും ലഭിക്കും.
എന്നാൽ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ഹിന്ദിയിൽ മാത്രം സംസാരിക്കുന്ന യുവാവ് കുറഞ്ഞ വിലക്ക് ഇൻഡിഗോ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. പിന്നീട് ഒരു ഒ.ടി.പി നിങ്ങളുടെ നമ്പറിലേക്ക് അത് നൽകുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു ,അതോടെ നിങ്ങളുടെ എക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുകയും ചെയ്യുന്നു.നിരവധി പേരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷങ്ങൾ നഷ്ടപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്.ഗൂഗിളിൽ നിന്ന് ലഭിക്കുന്ന അഡ്രസിൽ അന്വോഷിച്ചപ്പോൾ അങ്ങനെ ഒരു ഓഫീസ് ഇല്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
അതേ സമയം കെമ്പെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലല്ലാതെ നഗരത്തിൽ മറ്റൊരിടത്തും തങ്ങൾക്ക് ബുക്കിംഗ് കൗണ്ടറുകൾ ഇല്ല എന്ന് ഇൻഡിഗോ എയർലൈന്‍സും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.