ബെംഗളൂരു: ക്ഷേത്രത്തിലെ പ്രസാദംകഴിച്ച 150-ഓളം പേരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുമകൂരു ജില്ലയിലെ സിറ താലൂക്കിലെ ചിന്നപ്പനഹള്ളി ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാത്രി നടന്ന ചടങ്ങുകൾക്കുശേഷമാണ് സാമ്പാറും ചോറും ഉൾപ്പെടുന്ന പ്രസാദം വിശ്വസികൾക്ക് വിളമ്പിയത്. ഇതു കഴിച്ചവർക്ക് ഞായറാഴ്ച പുലർച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ചർദിയും വയറുവേദനയും അനുഭവപ്പെട്ടവരെ താലൂക്ക് ആശുത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം ഞായറാഴ്ച വൈകീട്ടോടെ 150 ആയി. ചികിത്സയിൽ കഴിയുന്നവർ ഗുരുതരനിലയിലല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. രണ്ടുദിവസത്തിനുള്ളിൽ ഇവർക്ക് വീട്ടിലേക്ക് തിരികെപ്പോകാമെന്നും…
Read MoreMonth: April 2019
കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം നടന്നു.
ബെംഗളൂരു : ബെംഗളൂരു കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം ഉൽഘാടനം സിനർജി ഗ്രൂപ്പ് ചെയർമാൻ സാങ്കി പ്രസാദ് നിർവ്വഹിച്ചു. ആംബുലൻസ് സർവ്വീസിന്റെ ഉത്ഘാടനവും ഡയാലിസിസ് യൂണിറ്റിന്റെ പ്രഖ്യാപനവും നടത്തി. ചലച്ചിത്ര നടൻ ജഗദീഷ് മുഖ്യാതിഥി ആയിരുന്നു.പ്രസിഡന്റ് പി.ഡി.പോൾ, സെക്രട്ടറി ഇ.വി.പോൾ, പി കെ രമേശ്, ജോസഫ് ജോയ്, പി കെ വാസു എന്നിവർ സംസാരിച്ചു. പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ് എന്നിവരുടെ ഗാനമേളയും അരങ്ങേറി.
Read More“ശ്വാസകോശം സ്പോഞ്ചു പോലെയാണ് “ഇനി ആ ശബ്ദമില്ല;മുതിർന്ന മാധ്യമപ്രവർത്തകൻ ഗോപൻ അന്തരിച്ചു.
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ് ഗോപന് നായര്‍ (79) അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന് എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി. ദില്ലിയിലെ ബത്ര ആശുപത്രിയിൽ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസിലാണ് ദില്ലി ആകാശവാണിയിൽ വാര്‍ത്താ അവതാരകനായി ചേരുന്നത്. നെഹ്റുവിന്റെ മരണം ,ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപൻ ആണ്. രാജ്യം ഉറ്റുനോക്കിയ പല…
Read Moreമുത്തലാക്ക് ചൊല്ലി ബന്ധം വിഛേദിച്ച യുവാവ് പുനര്‍ വിവാഹം ചെയ്യുന്നത് തടയാന്‍ ആസിഡ് മുഖത്ത് ഒഴിച്ച് ഭാര്യ;3 മക്കളുടെ അമ്മയായ യുവതി പിടിയില്‍.
ബെംഗളൂരു : തലാക്ക് ചൊല്ലി തന്നെയും മക്കളെയും ഒഴിവാക്കുകയും പുതിയ വിവാഹം ചെയ്യാൻ ശ്രമം തുടങ്ങുകയും ചെയ്ത യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് മുൻ ഭാര്യ. ജയനഗർ ടി ബ്ലോക്കിൽ താമസിക്കുന്ന അഖ്സ പർവീൻ (34) എന്ന യുവതിയാണ് ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തത്. തുമക്കുരു സ്വദേശിയായ മുഹമ്മദ് ഹാതിം (35) നെയാണ് യുവതി ആസിഡു കൊണ്ട് ആക്രമിച്ചത്.2006 ആഗസ്റ്റ് 28ന് ജയനഗർ സബ് റജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ദമ്പതിമാർക്ക് ഇപ്പോൾ 3 കുട്ടികൾ ഉണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭാര്യക്ക്…
Read Moreസ്വകാര്യ ബസ്സുകളുടെ ചൂഷണത്തിന് എതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മലയാളി യുവാവ്.
ബെംഗളൂരു : കല്ലട ട്രാവല്‍സുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്ക് ശേഷം സ്വകാര്യ ബസ്സുകളുടെ ചൂഷണത്തിന് എതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മലയാളിയായ ഒരു യുവാവ്. ഈ ആശയവുമായി കോട്ടയം പുതുപ്പള്ളിയിൽ നിന്നും അനു മോൻ സാലി എന്ന 20കാരൻ സൈക്കിളിൽ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു ., 27ന് പുലർച്ചെ യാത്ര തിരിച്ച അനു ഇന്ന് ബംഗളൂരുവിൽ എത്തിച്ചേരും, യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം മാറ്റണമെന്നും, ഭീമമായ ചാർജിനെ കുറയ്ക്കണമെന്നും ആണ് ചെറുപ്പക്കാരന്റെ ആഗ്രഹം, അനു എസ് എച് സ്കൂൾ ഓഫ് മെഡിക്കൽ…
Read Moreമുഖ്യമന്ത്രിയുടെ മകന് നിഖിലിന് തോല്‍വി ഉറപ്പെന്ന് ഇന്റലിജന്‍സ്;രാഷ്ട്രീയത്തിലെ മൂന്നാം തലമുറ മുളയിലേ കരിഞ്ഞുപോകുമോ എന്ന് ഭയപ്പെട്ട് കുമാരസ്വാമി.
ബെംഗളൂരു : മണ്ഡ്യയിലെ ജനതാദള്‍ എസ് -കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുടെ മകനും സിനിമാ താരവുമായ നിഖില്‍ ഗൌഡ പരാജയപ്പെടുമെന്ന് കര്‍ണാടക ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ബി ജെ പി പിന്തുണയോടെ മത്സരിക്കുന്ന സുമലത അംബരീഷ് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം.ജെ എസ്സിന്റെ കണക്കെടുപ്പിലും ജയം ഉറപ്പില്ല. മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കന്നഡ സൂപ്പര്‍ താരവുമായിരുന്ന അന്തരിച്ച നടന് അംബരീഷിന്റെ ജന്മനാടായ മദ്ദൂരില്‍ സുമലത വന്‍ മുന്നേറ്റം നടത്തുമെന്ന് ഇന്റലിജന്‍സ് കണക്കുകൂട്ടല്‍.മണ്ഡ്യ ,മലവള്ളി നിയമസഭ മണ്ഡലങ്ങളും സുമലതക്ക് ഒപം നില്ക്കും. ഈ…
Read More“കള്ളൻ കപ്പലിൽ തന്നെ”അവസരങ്ങൾ വെള്ളി തളികയിൽ വച്ച് നീട്ടിയിട്ടും ഉപയോഗിക്കാതെ കേരള ആർടിസി; കർണാടകയിലേക്ക് 250 താൽക്കാലിക പെർമിറ്റ് ഓടിക്കാനുള്ള സൗകര്യം ഉപയോഗിക്കുന്നില്ല.
ബെംഗളൂരു : സ്വന്തം കയ്യിലെ കാശ് മുടക്കി സ്വകാര്യ ബസുകാരന്റെ അവമതിപ്പും മർദ്ദനവും ഏൽക്കേണ്ടി വരുന്ന ഏതൊരു ബെംഗളൂരു മലയാളിയും ചിന്തിക്കുന്നുണ്ടാവും നമ്മുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകുന്ന പൊതുമേഖലാ സ്ഥാപനം നല്ല സർവ്വീസുകൾ നടത്തുകയാണെങ്കിൽ നമ്മൾ ഇത്രയും കഷ്ടപ്പെടേണ്ടത് ഉണ്ടോ ?എന്നാൽ ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അവസരങ്ങൾ ഉണ്ടായിട്ടും അത് വിനിയോഗിക്കുന്നില്ല എന്നതാണ്. കർണാടകയും കേരളവും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം കേരള ആർടിസിക്ക് കർണാടകത്തിലൂടെ 4420 കിലോമീറ്റർ ദൂരം സർവീസ് നടത്താൻ കഴിയും.എന്നാൽ കേരളം സർവ്വീസ് നടത്താൻ താൽപര്യം കാണിച്ചില്ലെന്ന്…
Read Moreമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നു…!
ബെംഗളൂരു: സർക്കാർ രൂപവത്കരിച്ചതിനുശേഷം ഒന്നിലധികംതവണ മുഖ്യമന്ത്രി മാധ്യമങ്ങളോട് അമർഷം പ്രകടിപ്പിച്ചിരുന്നു. ജനതാദൾ-എസിനും മുഖ്യമന്ത്രിക്കുമെതിരേ അടിസ്ഥാനരഹിതമായ വാർത്തകളാണ് ടി.വി. ചാനലുകളടക്കമുള്ള മാധ്യമങ്ങൾ നൽകുന്നതെന്നാണ് കുമാരസ്വാമിയുടെ ആരോപണം. “എന്തുതരം വാർത്തകളാണ് നിങ്ങൾ പുറത്തുവിടുന്നത്. നിങ്ങളെ ഞാൻ ബഹിഷ്കരിക്കുകയാണ്” -കുമാരസ്വാമി പറഞ്ഞു. സഖ്യസർക്കാരിനെതിരേയുള്ള വിമതനീക്കത്തെക്കുറിച്ചുള്ള തുടർച്ചയായ വാർത്തകളാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിലെ സ്വതന്ത്രസ്ഥാനാർഥി നടി സുമലതയെ പിന്തുണയ്ക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചതെന്നും കുമാരസ്വാമി ആരോപിക്കുന്നു.
Read Moreറോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്ത്; ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടി.
ഡൽഹി: റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്ത്; ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ പതിനാറ് റൺസിന് കീഴടക്കിയ ഡെൽഹി 2012നുശേഷം ആദ്യമായാണ് പ്ലേഓഫ് കളിക്കാൻ യോഗ്യരാകുന്നത്. അതേസമയം, നേരത്തേ തന്നെ പുറത്താവലിന്റെ വക്കിലായിരുന്ന ആര്‍സിബി ഈ തോല്‍വിയോടെ പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഈ സീസണില്‍ പ്ലേഓഫിലെത്തിയ രണ്ടാമത്തെ ടീമാണ് ഡല്‍ഹി. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിങ്സാണ് പ്ലേഓഫില്‍ കടന്ന മറ്റൊരു ടീം. മെച്ചപ്പെട്ട നെറ്റ് റൺറേറ്റാണ് ഡെൽഹിക്ക് തുണയായത്. ചെന്നൈയ്ക്കും പന്ത്രണ്ട് കളികളിൽ…
Read More100 പുതിയ ബസ് സർവ്വീസുകൾക്ക് തമിഴ്നാട് “കടമ്പ”!
ബെംഗളൂരു : കേരള ബംഗളൂരു റൂട്ടിൽ പുതിയ ബസ് സർവീസ് തുടങ്ങാനുള്ള കരാർ വളരെ മുൻപ് തന്നെ ഉള്ളതാണെന്നും എന്നും തമിഴ്നാട് പെർമിറ്റ് ലഭ്യമല്ലാത്തതാണ് തടസ്സം എന്നും കർണാടക ആർ ടി സി അറിയിച്ചു. സ്വകാര്യ ബസ്സുകളുടെ ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരു ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും 50 വീതം പുതിയ സർവീസുകൾ തുടങ്ങാനാണ് പുതിയ കരാർ. അതേസമയം കർണാടക ആർടിസിക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന പാലക്കാട് തൃശൂർ എറണാകുളം കോട്ടയം തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പുതിയ ബസ്സുകൾ ഓടിക്കണം എങ്കിൽ തമിഴ്നാടിനെ കൂടി അനുമതി…
Read More