വീണ്ടും പ്രസാദത്തിൽനിന്ന്‌ ഭക്ഷ്യവിഷബാധ!!; 150-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു: ക്ഷേത്രത്തിലെ പ്രസാദംകഴിച്ച 150-ഓളം പേരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുമകൂരു ജില്ലയിലെ സിറ താലൂക്കിലെ ചിന്നപ്പനഹള്ളി ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാത്രി നടന്ന ചടങ്ങുകൾക്കുശേഷമാണ്‌ സാമ്പാറും ചോറും ഉൾപ്പെടുന്ന പ്രസാദം വിശ്വസികൾക്ക്‌ വിളമ്പിയത്. ഇതു കഴിച്ചവർക്ക്‌ ഞായറാഴ്ച പുലർച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

ചർദിയും വയറുവേദനയും അനുഭവപ്പെട്ടവരെ താലൂക്ക് ആശുത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം ഞായറാഴ്ച വൈകീട്ടോടെ 150 ആയി. ചികിത്സയിൽ കഴിയുന്നവർ ഗുരുതരനിലയിലല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. രണ്ടുദിവസത്തിനുള്ളിൽ ഇവർക്ക്‌ വീട്ടിലേക്ക്‌ തിരികെപ്പോകാമെന്നും ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ഡിസംബറിൽ ചാമരാജനഗറിലുള്ള മാരമ്മക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദം കഴിച്ച 16 പേർ ഭക്ഷ്യവിഷബാധയെത്തുടർന്ന്‌ മരിച്ചിരുന്നു.

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
[masterslider id="10"]

Related posts

Click Here to Follow Us