ബെംഗളൂരു: പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ വിവാഹം നിശ്ചയിച്ചതോടെ വീട് വിട്ടിറങ്ങി; തിരിച്ചുവന്നത് പ്ലസ്ടുവിന് 90 ശതമാനം മാർക്കോടെ!! മൈസൂരുവിൽ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെയാണ് ഈ മിടുക്കി പഠിച് ഉയർന്ന മാർക്ക് വാങ്ങിയത്. മൈസൂരുവിലെ ഉള്‍ഗ്രാമത്തില്‍ വീട്ടുജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയ്ക്ക് നല്ല ഒരു ജോലി സമ്പാദിച്ച് കൈത്താങ്ങാകണമെന്ന് അവള് ആഗ്രഹിച്ചു. തുടര്‍ന്ന് നന്നായി പഠിച്ചു. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. അടുത്ത ലക്ഷ്യം തന്റെ സ്വപ്നങ്ങള്‍ സഫലമാക്കുക എന്നതായിരുന്നു. എന്നാല്‍ അമ്മയും മറ്റ് കുടുംബാംഗങ്ങളും അവളെ നിര്‍ബന്ധിച്ചത് വിവാഹം കഴിക്കാന്‍ ഒരുങ്ങി. തന്റെ സന്തോഷം പാതി…
Read MoreDay: 25 April 2019
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ ഉണ്ടായ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു;ഇതുവരെ സ്വയം ജീവിതം അവസാനിപ്പിച്ചത് 19 കുട്ടികള്‍!
ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോല്‍വി. പരീക്ഷയില്‍ പരാജയപ്പെട്ട 19 കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതോടെ സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയാണ് സംസ്ഥാനത്ത്. ബോര്‍ഡ് നല്കുന്ന ഔദ്യോഗിക വിവരമനുസരിച്ച് പരീക്ഷയ്ക്കിരുന്ന 9.74 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 3.28 ലക്ഷം പേരും ഫലം വന്നപ്പോള്‍ പരാജയപ്പെട്ടു. ഇതാണ് കുട്ടികളുടെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. വിഷയത്തില്‍ ഇടപെട്ട തെലങ്കാന ഹൈക്കോടതി തോറ്റ കുട്ടികളുടെ ഉത്തരപേപ്പറുകള്‍ അടിയന്തരമായി പുനപരിശോധിക്കാന്‍ ഉത്തരവിട്ടുണ്ട്. ഉത്തര പേപ്പറുകള്‍ പുന പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി…
Read More‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’വയലാർ അനുസ്മരണ പരിപാടി മെയ് 1ന് ജാലഹള്ളിയിൽ.
ബെംഗളൂരു : വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സർഗധാര സാംസ്കാരികസമിതി ‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’ എന്ന ചലച്ചിത്രഗാന പരിപാടി സംഘടിപ്പിക്കുന്നു . മെയ് ഒന്നിന് രാവിലെ പത്തരയ്ക്ക് ജാലഹള്ളി വെസ്റ്റിലെ കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ നഗരത്തിലെ ഗായികാഗായികമാർ പങ്കെടുക്കും. ഏകോപനം:ശശീന്ദ്രവർമ്മ.ഡോക്ടർ കെ .കെ.ബെൻസൺ മുഖ്യാതിഥിയാകും .സർഗധാര പ്രഡിഡന്റ് ശാന്താമേനോൻ അദ്ധ്യക്ഷത വഹിക്കും .9964352148
Read Moreമോദിയും, രാഹുലുമല്ല പ്രധാനമന്ത്രിയാകേണ്ടത്!!! പോസ്റ്റ് വൈറലാകുന്നു…
ബെംഗളൂരു: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രിയാകേണ്ടത് രാഹുലും മോദിയുമല്ലെന്ന് ക്രിക്കറ്റ് ആരാധകന്. പ്രധാനമന്ത്രിയാകേണ്ടത് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇപ്പോഴത്തെ ക്യാപ്റ്റനുമായ എം. എസ് ധോണിയാണെന്നാണ് ആരാധകന് പറയുന്നത്. വിശ്വാസ് ദ്വിവേദി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ആഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ- ഇതായിരുന്നു വിശ്വാസിന്റെ ട്വീറ്റ്. വിശ്വാസിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ക്രിക്കറ്റ് ആരാധകരും ധോണി ആരാധകരും രംഗത്തെത്തി. Forget Modi and Rahul Gandhi, let’s make @msdhoniPM!#DhoniForPM — Vishwas Dwivedi (@Vish_A_) April 21,…
Read Moreഇനി നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ “ക്യാഷ് ലെസ് ഇന്‍ഷുറന്‍സ്”ചികിത്സ ഇല്ല!
ബെംഗളൂരു : നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ കാഷ് ലെസ് ഇന്‍ഷുറന്‍സ് ചികിത്സ നല്‍കേണ്ട എന്ന് 400 ല്‍ അധികം സ്വകാര്യ ആശുപത്രികള്‍ അംഗമായ സംഘടന യുടെ യോഗത്തില്‍ നീരുമാനമായി. PHANA( പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ് നഴ്സിംഗ് ഹോം അസോസിയേഷന്) ആണ് ഈ തീരുമാനം എടുത്തത്. http://h4k.d79.myftpupload.com/archives/9427 ഇത് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും,60% രോഗികളും വലിയ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത് കാഷ് ലെസ് ഇന്‍ഷുറന്‍സ് ചികിത്സ തേടിയാണ്,അത് ഇനി ഉണ്ടാവില്ല. ചികിത്സക്ക് ശേഷം പണമടച്ച് ബില്ല് വാങ്ങി…
Read Moreചെറിയ ഇടവേളക്ക് ശേഷം വീണ്ടും കർ”നാടകം”;കോൺഗ്രസ് എംഎൽഎ രമേഷ് ജാർക്കിഹോളി നാളെ രാജിവക്കും;അസംതൃപ്തരായ 20 എംഎൽഎമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് അവകാശവാദം.
ബെംഗളൂരു : കർണാടകയിൽ വീണ്ടും ചെറിയ ഇടവേളക്ക് ശേഷം നാടകങ്ങൾ തുടരുന്നു. കോൺഗ്രസ് എം എൽ എ രമേഷ് ജാർക്കി ഹോളി നാളെ രാജി സമർപ്പിക്കും.മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതാണ് രമേഷിനെ ചൊടിപ്പിച്ചത്.എന്നാൽ സഹോദരനും കർണാടക മന്ത്രിയുമായ സതീഷ് ജാർക്കി ഹോളി രമേഷിനെതിരെ നടപടിയെടുക്കാൻ പാർട്ടിയോട് ആവശ്യപ്പെട്ടു. ബെളഗാവിയാലെ പ്രധാന വ്യവസായികളാണ് ജാർക്കി ഹോളി സഹോദരൻമാർ, ഈ മേഖലയിൽ ഡി.കെ.ശിവകുമാറിന്റെ കടന്നുകയറ്റമാണ് ആദ്യം ജാർക്കി ഹോളിമാരിൽ അസ്വസ്ഥത പടർത്തിയത്. 20 അസംതൃപ്തരായ ഭരണപക്ഷ എംഎൽ എമാരുമായും താൻ നിരന്തരം ണെന്ന് രമേഷ് അറിയിച്ചു. നീക്കങ്ങളെ ബി…
Read Moreശ്രീലങ്കയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് പത്ത് കർണാടക സ്വദേശികൾ
ബെംഗളൂരു: ശ്രീലങ്കയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് പത്ത് കർണാടക സ്വദേശികൾ. ബെംഗളൂരുവിലെ വ്യവസായികളായ നാഗരാജ് റെഡ്ഡി (46), നാരായൺ ചന്ദ്രശേഖർ, രേമുറായി തുളസീറാം എന്നിവരുടെ മരണമാണ് അവസാനം സ്ഥിരീകരിച്ചത്. മരിച്ചവരിൽ ഏഴുപേർ ജെ.ഡി.എസ്. പ്രവർത്തകരാണ്. കെ.എച്ച്. ഹനുമന്തരായപ്പ (53), ഉൾപ്പെടെ ആറ് ജെ.ഡി.എസ്. പ്രവർത്തകരുടെ മൃതദേഹങ്ങൾ ബെംഗളൂരുവിലെത്തിച്ച് സംസ്കരിച്ചു. തുമകൂരു സ്വദേശി ലക്ഷ്മണഗൗഡ രമേഷ് (45), യെലഹങ്ക സ്വദേശി എ. മാരെഗൗഡ (45), നെലമംഗല സ്വദേശി എച്ച്. പുട്ടരാജു (37), ചൊക്കസാന്ദ്ര സ്വദേശി എം.രംഗപ്പ (47), ദാസറഹള്ളി സ്വദേശി എച്ച്. ശിവകുമാർ (62), നെലമംഗല…
Read Moreബൈക്കോടിക്കുമ്പോൾ മൊബൈലിൽ സംസാരിച്ചതിന് പോലീസിന്റെ ലാത്തിയടിയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ബെംഗളൂരു : മൊബൈലിൽ സംസാരിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പോലീസ് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചു ,യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തൻവീറി (23) നാണ് ഈ മാസം 10ന് രാത്രി ഡി.ജെ. ഹളളി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ലാത്തിയടി ഏറ്റത്. മൊബൈലിൽ മാതാവിനോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ കോൺസ്റ്റബിൾ അയ്യപ്പ ബൈക്ക് നിർത്തി ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ കിഡ്നി തകരാറിലായതിനാൽ ഡയാലിസിസ് നടത്തുകയാണ്. എസ് ഐ സന്തോഷ്, കോൺസ്റ്റബിൾ…
Read More‘റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍’ ജയം ശീലമാക്കാന്‍ തുടങ്ങിയിരിക്കുന്നു!!
ബെംഗളൂരു: ഇത് കോലിപ്പടയുടെ ഈ സീസണിലെ നാലാം ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ പതിനേഴ് റൺസിന് പരാജയപ്പെടുത്തിയ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ വാലറ്റത്ത് നിന്ന് കരകയറി. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റായി, ഇതോടെ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 202 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ ഏഴു വിക്കറ്റിന് 186 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. നിക്കോളാസ് പ്യുറാന് (45), ലോകേഷ് രാഹുല്‍ (42), മായങ്ക് അഗര്‍വാള്‍ (35) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. ഡേവിഡ് മില്ലര്‍…
Read More