പ്രണയിനിയെ കുത്തിയത് പലവട്ടം, കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം!!

വിവാഹഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് കേരളം. തൃശ്ശൂര്‍ ചിയാരത്ത് സ്വദേശിയും ബിടെക് വിദ്യാര്‍ഥിനിയുമായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നിധീഷ് ചിയ്യാരത്തു നീതുവിന്‍റെ വീട്ടിൽ എത്തിയതെന്നു പൊലീസ് പറയുന്നത്. സമീപത്തെ ഇടറോഡില്‍ ബൈക്ക് വച്ച നിതീഷ് അതിനു താഴെയായി തന്‍റെ ചെരുപ്പും അഴിച്ചു വച്ചിരുന്നു. ശേഷം കയ്യില്‍ കരുതിയിരുന്ന രണ്ടു കുപ്പി പെട്രോളും കത്തിയും ബാഗിലാക്കി നീതുവിന്‍റെ വീട്ടിലേക്ക് കയറി ചെന്നു.

വെളുപ്പിനെ നാല് മണിയോടെ വീടിന്‍റെ പരിസരത്തെത്തിയെങ്കിലും അടുക്കള വാതില്‍ തുറക്കാനായി ഇയാള്‍ കാത്തിരുന്നു. ഏഴ് മണിയോട് വീടിനുള്ളില്‍ കയറിയ നിതീഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും നീതുവത് നിഷേധിച്ചു. ഇതില്‍ പ്രകോപിതായ നിതീഷ് കത്തികൊണ്ടു പല വട്ടം നീതുവിനെ കുത്തുകയായിരുന്നു. അഞ്ചിടത്താണ് സാമാന്യം ആഴത്തിലുള്ള മുറിവുകളുണ്ടായത്. എന്നാല്‍, ഇവയൊന്നും മരണ കാരണമായേക്കാവുന്ന മുറിവുകള്‍ ആയിരുന്നില്ല.

കുത്തേറ്റ് നിലത്ത് വീണ നീതുവിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.അപ്പോഴേക്കും നിലവിളി കേട്ട് ആളുകള്‍ ഓടി കൂടിയിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് നിതീഷിന്‍റെ മൊഴി. അടുത്ത കുറച്ച് നാളുകളായി മറ്റൊരു യുവാവുമായി നീതു അടുത്തിരുന്നു. ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.

അമ്മയും അച്ഛനും നഷ്ടപ്പെട്ട നീതു മുത്തശ്ശിയോടും അമ്മാവനോടുമൊപ്പമാണ് താമസിച്ചിരുന്നത്. കൊടകര ആക്സിസ് എൻജിനീയറി൦ഗ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാകും ചോദ്യം ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us