തേജസ്വിനി അനന്തകുമാറിനെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു.

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സൗത്തിൽ സീറ്റ് നിഷേധിച്ച തേജസ്വിനി അനന്തകുമാറിനെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രവർത്തകർക്കുള്ള അമർഷത്തെ മറികടക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ മണ്ഡലത്തിൽ റോഡ്ഷോയ്ക്ക് എത്തുന്നതിനുമുമ്പായാണ് തീരുമാനം.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

യുവമോർച്ച ജനറൽ സെക്രട്ടറി തേജസ്വി സൂര്യയാണ് സൗത്തിലെ സ്ഥാനാർഥി. തേജസ്വിനി അനന്തകുമാറിന് പാർട്ടിയിൽ സ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. ബെംഗളൂരു സൗത്തിൽനിന്ന്‌ തുടർച്ചയായി ആറുതവണ വിജയിച്ച അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന എച്ച്.എൻ. അനന്തകുമാറിന്റെ ഭാര്യയാണ് തേജസ്വിനി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts