മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലൂസിഫര്‍ കണ്ടിറങ്ങിയ ഒരു പോളണ്ട് ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സിനിമ കണ്ടിറങ്ങിയ പോളണ്ട് സ്വദേശി ഡയാന സ്റ്റാന്‍കിയേവിന്‍സാണ് തന്‍റെ ആവേശവും ആരാധനയും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്‌ക്രിപ്റ്റും സംഗീതവുമെല്ലാം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നാണ് ഡയാന പറയുന്നത്. ലൂസിഫര്‍ ഗംഭീരമായിരുന്നുവെന്നും മോഹന്‍ലാല്‍ മാസ് സൂപ്പര്‍സ്റ്റാറാണെന്നും ടൊവിനോയുടെ കഥാപാത്രം സൂപ്പറാണെന്നും ഡയാന പറയുന്നു. ലൂസിഫറില്‍ അഭിനയിച്ച എല്ലാവരും നന്നായെന്നും തനിക്കൊപ്പം ചിത്രം…
Read MoreDay: 1 April 2019
കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തി; പിടിയിലായത് 12 പേർ!!
തിരുവനന്തപുരം: കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തി; പിടിയിലായത് 12 പേർ!! പ്രതികളിൽ നിന്നു ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. ഇതുവരെ 16 പേര്‍ക്കെതിരെ കേസെടുത്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പങ്കുവച്ചവരാണ് പിടിയിലായത്. സംസ്ഥാനത്തെ 12 ജില്ലകളിൽ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നു.
Read Moreപ്രധാനമന്ത്രി സംസ്ഥാനത്ത് 5 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും..
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്ത് 5 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ഏപ്രിൽ 8 ന് മൈസൂരുവിലും ചിത്ര ദുർഗ്ഗയിലും 12 ന് ബെംഗളൂരുവിലും മംഗളൂരുവിലും ഉഡുപ്പിയിലും പൊതു സമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. 23 ന് രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സ്ഥലങ്ങളിൽ റാലികളിൽ പങ്കെടുക്കുമെങ്കിലും സ്ഥലം തീരുമാനമായിട്ടില്ല.
Read Moreഭിന്നതകൾ മറന്ന് കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യത്തിന് ശക്തിപകർന്ന് സംയുക്തറാലി
ബെംഗളൂരു: കോൺഗ്രസ്, ജനതാദൾ എസ് സഖ്യത്തിന് ശക്തിപകർന്ന് സംയുക്തറാലി. സഖ്യത്തിനുശേഷം മാണ്ഡ്യ, ഹാസൻ, മൈസൂരു, തുമകൂരു എന്നിവിടങ്ങളിലുണ്ടായ ഭിന്നതകളും തർക്കങ്ങളും ഇരുപാർട്ടി നേതൃത്വത്തെയും ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇരുപാർട്ടിയും സംയുക്ത റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. പ്രാദേശിക തലത്തിൽ ഉയർന്ന ഭിന്നതകളും തർക്കങ്ങൾക്കും പരിഹാരം കാണുകയാണ് റാലിയുടെ ലക്ഷ്യം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും പ്രവർത്തകർ ഒന്നിച്ച് നിൽക്കണമെന്നാവശ്യപ്പെട്ടു. നേതാക്കൾ ബി.ജെ.പി.യെ പരാജയപ്പെടുത്തുന്നതിന് ഒന്നിച്ച് നിൽകേണ്ടതിന്റെ ആവശ്യകത പ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി.ക്കെതിരേ രൂക്ഷവിമർശവും ഉന്നയിച്ചു. മുഖ്യമന്ത്രിയാകാൻ പാർട്ടിക്കും നേതാക്കൾക്കും ബി.ജെ.പി.…
Read Moreമാണ്ഡ്യയിൽ തിരഞ്ഞെടുപ്പ് ഓഫീസറും സുമലതയും നേർക്കുനേർ; ഒടുവിൽ തിരഞ്ഞെടുപ്പ് ഓഫീസറെ മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ!!
ബെംഗളൂരു: മാണ്ഡ്യയിൽ തിരഞ്ഞെടുപ്പ് ഓഫീസറും സുമലതയും നേർക്കുനേർ; ഒടുവിൽ തിരഞ്ഞെടുപ്പ് ഓഫീസറെ മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ!! മാണ്ഡ്യയിലും ഹാസനിലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകപരാതിക്കിടയിൽ മാണ്ഡ്യയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും സ്വതന്ത്ര സ്ഥാനാർഥി സുമലതയും നേർക്കുനേർ. തർക്കവും പരാതിയും വ്യാപകമായതിനെത്തുടർന്ന് മാണ്ഡ്യ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അക്രം പാഷയെ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി. പകരം പ്രിയങ്ക മേരി ഫ്രാൻസിസിനെ നിയമിച്ചു. രാഷ്ട്രീയ നേതാക്കളുമായുള്ള വിക്രം പാഷയുടെ അടുത്ത ബന്ധം തെളിയിക്കുന്ന രേഖകളടക്കം ബി.ജെ.പി. നൽകിയ പരാതിയെ തുടർന്നാണ് നടപടി. മാണ്ഡ്യയിലെ ജനതാദൾ എസ്.…
Read Moreഉഡുപ്പിസ്വദേശി സോഫ്റ്റ് വേർ എൻജിനീയർ ജർമനിയിൽ കുത്തേറ്റ് മരിച്ചു
ബെംഗളൂരു: ഉഡുപ്പി കുന്ദാപുര സ്വദേശി പ്രശാന്ത് ബസരൂർ (49) ആണ് ജർമനിയിൽ കുത്തേറ്റ് മരിച്ചത്. അക്രമി പ്രശാന്തിന്റെ ഭാര്യ സ്മിതയേയും കുത്തിപ്പരിക്കേൽപ്പിച്ചു, ഇവർ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ ഇവരുടെ അയൽവാസി ഗിനിയ സ്വദേശിയെ പോലീസ് പിടികൂടി. പ്രശാന്തിന് ഒന്നിലേറെ കുത്തുകളേറ്റു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്മിതയും പ്രശാന്തും 18 വർഷങ്ങൾക്ക് മുമ്പാണ് ജർമനിയിലേക്ക് പോയത്. മുമ്പ് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലിചെയ്തിരുന്ന ഇവർ രണ്ടുവർഷംമുമ്പാണ് ഇന്ത്യയിലെത്തി മടങ്ങിയത്. വാക്കുതർക്കത്തിനിടെ ഗിനിയൻ സ്വദേശി കത്തിയുപയോഗിച്ച് രണ്ടുപേരെയും കുത്തുകയായിരുന്നു. മരണവിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ ജർമനിയിലേക്ക്…
Read More